ഭരണകക്ഷിയിലെ സ്വാധീനമുള്ള ഒരു എം പിയായ സുധാകരന്‍ നടത്തിയ പ്രസ്താവന അന്വേഷണത്തെ വഴിതിരിച്ചുവിടാനും കേസിന്റെ സുഗമമായ നടത്തിപ്പിനെ സ്വാധീനിക്കാനും സാഹചര്യമുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു കേസിലെ പ്രതികളെ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നതും പ്രതിയല്ലെന്ന് പ്രഖ്യാപിക്കുന്നതും ശരിയല്ല എന്നിരിക്കെ സുധാകരന്‍ എം പിയുടെ പ്രസ്താവന ഒരിക്കലും ന്യായീകരിക്കാവുന്നതല്ല.
കേസിനാസ്പദമായ സംഭവം നടന്ന ഉടന്‍ പൊലീസ് വന്ന് എഫ് ഐ ആര്‍ എടുക്കാറുള്ളതിന് പകരം കൊല്ലപ്പെട്ടയാളിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമാണ് എഫ് ഐ ആര്‍ എടുത്തതെന്നാണ് അറിയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ബ്രെയിന്‍ ഹെമറേജ്(തലയിലെ ക്ഷതം) ആണ് മരണകാരണം. ഇതില്‍ നിന്നും ഒരുകാരണം വ്യക്തമാണ്. തലയ്‌ക്കേറ്റ ക്ഷതമാകാം മരണകാരണം. ഹൃദയസ്തംഭനം നടന്നുവെന്ന് ചില പത്രവാര്‍ത്തകള്‍ കാണാന്‍ കഴിഞ്ഞു. മാന്യമായി ജീവിക്കുന്ന ഒരാളെ പൊതുജനങ്ങളുടെ മുന്നില്‍ ഒരു ''പോക്കറ്റടിക്കാരന്‍'' എന്ന് ആരോപിക്കുകയും മര്‍ദിക്കുകയും ചെയ്തതില്‍ വച്ചുണ്ടായ മാനസികസംഘര്‍ഷത്തില്‍ ഹൃദയസ്തംഭനം ഉണ്ടായതും ആയിക്കൂടെന്നില്ല. സി ആര്‍ പി സി 164 പ്രകാരം സാക്ഷികളുടെ മൊഴി എത്രയും വേഗം മജിസ്‌ട്രേറ്റിന്റെ മുന്നില്‍ വച്ച് എടുത്തില്ലെങ്കില്‍ ഈ കേസിന് ഒരു ദൃക്‌സാക്ഷിപോലും ഇല്ലാത്ത അവസ്ഥയുണ്ടാകുകയും ഒരു പ്രതിയെപ്പോലും ശിക്ഷിക്കാന്‍ കഴിയാതെ കേസ് തള്ളിപ്പോകാന്‍ ഇടവരികയും ചെയ്യും. പ്രത്യേകിച്ച് ഉന്നത രാഷ്ട്രീയ കക്ഷികളുടെ നിരന്തര ഇടപെടലുകള്‍ കൂടിയുള്ളതിനാല്‍. ആയതിനാല്‍ ഗവണ്‍മെന്റ് എത്രയും വേഗം സാക്ഷികളുടെ മൊഴിയെടുത്ത് യഥാര്‍ഥ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാനുള്ള ആര്‍ജവം കാണിക്കണം. ഈ കേസിന്റെ തുടക്കം മുതലെ രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകളുണ്ടായി. സംഭവം നടന്ന് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് എഫ് ഐ ആര്‍ പോലും എടുത്തത്. പ്രതികള്‍ എന്ന് ആരോപിക്കുന്നവരുടെ ഫോട്ടോ പത്രക്കാര്‍ക്ക് എടുക്കാനുള്ള അവസരം പോലും പൊലീസ് തടഞ്ഞു. സാധാരണഗതിയില്‍ 100 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറുടെയും അനാശാസ്യപ്രവര്‍ത്തനം നടത്തിയെന്നാരോപിക്കപ്പെടുന്ന ദമ്പതിമാരുടെയും ഫോട്ടോ പൊലീസ് നിര്‍ബന്ധിച്ച് എടുത്ത് അടുത്തദിവസങ്ങളിലെ പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും കൊടുക്കുന്ന വീര്യം ഈ കേസിലുണ്ടായില്ല.
കെ എസ് ആര്‍ ടി സി ബസില്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന്‍ കെ എസ് ആര്‍ ടി സിയുമായി ഒരു എഗ്രിമെന്റില്‍ ഒപ്പിടുന്നത് പോലെയാണ്. അതായത് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ടിക്കറ്റ് എടുത്തുകഴിഞ്ഞാല്‍ ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കിവിടുന്നതു വരെ കെ എസ് ആര്‍ ടി സിക്ക് ഉത്തരവാദിത്വമുണ്ട്. ആയതിനാല്‍ ബസിനുള്ളില്‍ എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ആ ബസിലെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരുടെ ഡ്യൂട്ടിയാണ് ഇവരെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തിക്കുക എന്നത്. എന്നാല്‍ ബസില്‍ വച്ച് തന്നെ ഉന്തും തള്ളും ആയപ്പോള്‍ ബസിനുള്ളില്‍ വച്ച് ഇത് ആവര്‍ത്തിക്കരുതെന്നും എന്തെങ്കിലുമുണ്ടെങ്കില്‍ ബസിന് പുറത്തായിക്കൊള്ളണം എന്ന് കണ്ടക്ടര്‍ പറഞ്ഞതായാണ് അറിയാന്‍ കഴിയുന്നത്. ഇത്തരം സാഹചര്യം ഉണ്ടായാല്‍ ഒരിക്കലും യാത്രക്കാര്‍ അല്ല ''കൈകാര്യം'' ചെയ്യേണ്ടത്. ഇപ്പോഴത്തെ അവസ്ഥയില്‍ കേരളത്തില്‍ ആര്‍ക്കും യാത്ര ചെയ്യുമ്പോള്‍ സ്വന്തം കാശുപോലും കൈയില്‍ സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സമാനമായൊരു സംഭവം വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ നടന്ന 'ഉരുട്ടിക്കൊല'യ്ക്ക് പിന്നിലുമുണ്ടായിരുന്നു. നിലവിലെ കേസില്‍ സുധാകരന്റെ ഗണ്‍മാന്റെ മൊഴിയില്‍ ഇങ്ങനെ സംഭവമുണ്ടായപ്പോല്‍ പിടിച്ചുമാറ്റാന്‍ പോയതാണെന്നും ഞാന്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും എന്നുമാണ്. ആരൊക്കെയാണ് മര്‍ദിച്ചതെന്ന് അറിയില്ല. ഈ സ്റ്റേറ്റ്‌മെന്റ് കോടതി അംഗീകരിക്കുകയാണെങ്കില്‍ ഇദ്ദേഹം കേസില്‍ നിന്നും വളരെയെളുപ്പം 'ഊരി' പോകും.
ക്രമസമാധാനപാലനത്തിന് രാജ്യത്തെ മാതൃകാസംസ്ഥാനമെന്ന് ഖ്യാതി കേട്ട കേരളത്തിലെ ഒരു പൊലീസുകാരന്‍ ഉള്‍പ്പെട്ട കേസില്‍ ഒരിക്കലും ഉണ്ടാകരുതായിരുന്നു. ഇപ്പോള്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍ മാത്രമാണ് നല്‍കിയത്. ഈ പൊലീസുകാരനെ ഉടന്‍തന്നെ ജോലിയില്‍ നിന്നും പുറത്താക്കുകയാണ് വേണ്ടത്.
ഒരു നിരപരാധിയെ കൊന്നെങ്കിലെന്താ, 10 ലക്ഷവും ഭാര്യക്ക് ഒരു ജോലിയും ലഭിക്കുമല്ലോ എന്ന് വിചാരിച്ച് സമാധാനിക്കാം. ഇങ്ങനെയാണെങ്കില്‍ ബജറ്റില്‍ നല്ലൊരു ഭാഗം തുകയും കുറെ ഒഴിവുകളും ഇത്തരക്കാര്‍ക്കായിട്ട് മാറ്റിവയ്ക്കുന്നത് നല്ലതായിരിക്കും.
അഡ്വ. ആര്യനാട് സമീര്‍ ജനയുഗം 171011
ഭരണകക്ഷിയിലെ സ്വാധീനമുള്ള ഒരു എം പിയായ സുധാകരന്‍ നടത്തിയ പ്രസ്താവന അന്വേഷണത്തെ വഴിതിരിച്ചുവിടാനും കേസിന്റെ സുഗമമായ നടത്തിപ്പിനെ സ്വാധീനിക്കാനും സാഹചര്യമുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഒരു കേസിലെ പ്രതികളെ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നതും പ്രതിയല്ലെന്ന് പ്രഖ്യാപിക്കുന്നതും ശരിയല്ല എന്നിരിക്കെ സുധാകരന്‍ എം പിയുടെ പ്രസ്താവന ഒരിക്കലും ന്യായീകരിക്കാവുന്നതല്ല.
ReplyDelete