ഭരണപക്ഷത്തിന്റെ തെറ്റായ നിലപാട് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ നിയമസഭക്കകത്തും ബഹുജനപ്രക്ഷോഭമുയര്‍ത്തുമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന് ധിക്കാരപരമായ നിലപാടാണ്. നിയമസഭയില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് ഭരണപക്ഷത്തിന്. സ്പീക്കര്‍ യുഡിഎഫിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ അംഗങ്ങളുടെയും സംരംക്ഷകനായ സ്പീക്കര്‍ യുഡിഎഫിനുവേണ്ടിയാണ് കള്ളം പറയുന്നത്. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍ ടി വി രാജേഷും ജയിംസ് മാത്യുവും തന്നോട് ഖേദപ്രകടനം നടത്തിയതായി സ്പീക്കര്‍ തിങ്കളാഴ്ച സഭയെ തെറ്റിദ്ധരിപ്പിച്ചു. ഇത് തെറ്റാണെന്ന് രാജേഷും ജെയിംസും അപ്പോള്‍ തന്നെ എഴുന്നേറ്റുനിന്നു പറഞ്ഞു. തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനാണ് ഇരുവരെയും സസ്പെന്‍ഡു ചെയ്തത്. സ്പീക്കര്‍ സംസാരിച്ചുപൂര്‍ത്തിയാവും മുമ്പ് മുഖ്യമന്ത്രി എഴുന്നേറ്റ് ടിവി രാജേഷിനെയും ജെയിസ്മാത്യുവിനെയും സസ്പെന്‍ഡു ചെയ്യുന്നതായി അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രിക്ക് അങ്ങനെ ഏകപക്ഷീയമായി പറയാന്‍ അധികാരമുണ്ടോ. യുഡിഎഫ് നേരത്തേ തയ്യാറാക്കിയ തിരക്കഥയാണിത്. സസ്പെന്‍ഷന്‍ കൊണ്ട് കേരളത്തിലെ പ്രതിപക്ഷത്തെ കൂച്ചുവിലങ്ങിടാമെന്ന് ഭരണപക്ഷം കരുതണ്ട. പ്രതിപക്ഷത്തെ പേടിപ്പിച്ച് സഭയില്‍ എന്തെങ്കിലും ചെയ്യാമെന്ന് മുഖ്യമന്ത്രി കരുതണ്ട. എംഎല്‍എമാരുടെ സസ്പെന്‍ഷന്‍ തിരുത്താന്‍ തയ്യാറാവണം. വിദ്യാര്‍ഥികളെ വെടിവച്ച രാധാകൃഷ്ണപിള്ളയെ സസ്പെന്‍ഡു ചെയ്യണം.അതുവരെ സഭക്കകത്തും പുറത്തും വലിയ ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും പിണറായി പറഞ്ഞു.
deshabhimani news
ഭരണപക്ഷത്തിന്റെ തെറ്റായ നിലപാട് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ നിയമസഭക്കകത്തും ബഹുജനപ്രക്ഷോഭമുയര്‍ത്തുമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന് ധിക്കാരപരമായ നിലപാടാണ്. നിയമസഭയില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് ഭരണപക്ഷത്തിന്. സ്പീക്കര്‍ യുഡിഎഫിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ അംഗങ്ങളുടെയും സംരംക്ഷകനായ സ്പീക്കര്‍ യുഡിഎഫിനുവേണ്ടിയാണ് കള്ളം പറയുന്നത്.
ReplyDeleteഅന്യായമായി എംഎല്‍എമാരെ സസ്പെന്‍ഡു ചെയ്ത നടപടി പിന്‍വലിക്കുംവരെ സഭയുടെ നടുത്തളത്തില്‍ കുത്തിയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും ഭരണം നടത്താമെന്ന് ഭരണപക്ഷം കരുതണ്ട.പ്രതിപക്ഷത്തിന്റെ മെക്കിട്ടുകേറിയാല്‍ വിടാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. വിദ്യാര്‍ഥികളെ വെടിവെച്ച രാധാകൃഷ്ണപിള്ളക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് ചിന്തയേയില്ല. എംഎല്‍എമാരെ സസ്പെന്റുചെയ്യാന്‍ മുഖ്യമന്ത്രിക്ക് തിരക്കാണ്. നേരത്തെ തീരുമാനിച്ചതാണ്, ഇന്നത്തെ കാര്യങ്ങള്‍ . സ്പീക്കറുടെ നടപടി തന്നെ തെറ്റാണ്. എംഎല്‍എമാര്‍ തന്നോട് ഖേദപ്രകടനം നടത്തിയെന്നാണ് സപ്ക്കര്‍ സഭയില്‍ പറഞ്ഞത്. തങ്ങള്‍ തെറ്റുചെയ്തിട്ടില്ലെന്നും ഖേദം പ്രകടിപ്പിച്ചില്ലെന്നും പറഞ്ഞ ജെയിംസ് മാത്യുവിനെയും രാജേഷിനെയും സസ്പെന്റുചെയ്യുന്ന പ്രമേയം മുഖ്യമന്ത്രി തിരക്കിട്ടുവായിച്ചു. ഉടന്‍ തന്നെ സ്പീക്കര്‍ അംഗീകരിക്കുന്നതായി പറഞ്ഞ് സഭ നിര്‍ത്തി. എംഎല്‍എമാര്‍ വനിതാവാച്ച് ആന്റ് വാര്‍ഡിനെ ആക്രമിച്ചതായി പറയുന്നത് വീഡിയോയില്‍ കാണുന്നേയില്ല. അതെല്ലാവരും കണ്ടുബോധ്യപ്പെട്ടതാണ.് അതുകൊണ്ടു ഗുണമില്ലെന്നു കണ്ടപ്പോഴാണിപ്പോള്‍ സ്പീക്കറെ ആക്രമിച്ചുവെന്ന് കഥയുണ്ടാക്കുന്നത്.
ReplyDelete