Tuesday, October 18, 2011

സഭയില്‍ മന്ത്രിയുടെ ആഭാസച്ചുവട്

ഇടതുകാല്‍ മേശപ്പുറത്ത് കയറ്റിവച്ച് നിയമസഭയുടെ നടുത്തളത്തിലേക്കു ചാടാന്‍ കളരിയഭ്യാസികൂടിയായ മന്ത്രി കെ പി മോഹനന്‍ ശ്രമിച്ചു. രണ്ടു അംഗങ്ങളെ അന്യായമായി സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് സത്യഗ്രഹമിരിക്കുന്ന പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു മന്ത്രിയുടെ പരാക്രമം. ഇതിനിടെ, പ്രതിപക്ഷ അംഗങ്ങളെ വെല്ലുവിളിക്കുന്നുമുണ്ടായിരുന്നു. സ്പീക്കറുടെ ഓഫീസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ മോഹനന്റെ നിലവിട്ട പെരുമാറ്റം വ്യക്തമായി കാണാം. തൊട്ടപ്പുറത്തുനിന്ന് ഓടിവന്ന മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പിന്തിരിപ്പിച്ചില്ലായിരുന്നെങ്കില്‍ മേശ ചാടിക്കടന്ന് നടുത്തളത്തില്‍ എത്തുമായിരുന്നു മോഹനന്‍ . മേശപ്പുറത്ത് കാലെടുത്തുവച്ചതിനിടെ മന്ത്രിയുടെ മുണ്ട് പൊങ്ങി. മുണ്ട് അഴിഞ്ഞുവീഴുമെന്നായപ്പോഴാണ് മന്ത്രി സീറ്റിലിരുന്നത്. കഴിഞ്ഞദിവസം വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ആക്രമിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പരാക്രമം. നിയമസഭാ ചരിത്രത്തില്‍തന്നെ ആദ്യമായാണ് ഒരു മന്ത്രി സഭയുടെ മേശപ്പുറത്ത് ചാടിക്കയറിയത്.

ദേശാഭിമാനി 181011

2 comments:

  1. ഇടതുകാല്‍ മേശപ്പുറത്ത് കയറ്റിവച്ച് നിയമസഭയുടെ നടുത്തളത്തിലേക്കു ചാടാന്‍ കളരിയഭ്യാസികൂടിയായ മന്ത്രി കെ പി മോഹനന്‍ ശ്രമിച്ചു. രണ്ടു അംഗങ്ങളെ അന്യായമായി സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് സത്യഗ്രഹമിരിക്കുന്ന പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു മന്ത്രിയുടെ പരാക്രമം. ഇതിനിടെ, പ്രതിപക്ഷ അംഗങ്ങളെ വെല്ലുവിളിക്കുന്നുമുണ്ടായിരുന്നു. സ്പീക്കറുടെ ഓഫീസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ മോഹനന്റെ നിലവിട്ട പെരുമാറ്റം വ്യക്തമായി കാണാം.

    ReplyDelete
  2. നിയമസഭയില്‍ ആഭാസകരമായി പെരുമാറിയ മന്ത്രി കെ പി മോഹനനെ സസ്പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിരുന്ന് സമരം നടത്തുമ്പോള്‍ മോഹനന്‍ കാല് മേശപ്പുറത്ത് ചവിട്ടി ആക്രോശിക്കുകയായിരുന്നു. കാല് മേശപ്പുറത്തു ചവിട്ടി മുന്‍വശത്തെ വസ്ത്രം നീക്കി മന്ത്രി നടത്തിയ വെല്ലുവിളി സഭയുടെ അന്തസ്സിനുനേരെയുള്ളതാണ്. വനിതാ എംഎല്‍എമാരടക്കം നടുത്തളത്തിലിരിക്കുമ്പോഴായിരുന്നു ഈ പ്രവൃത്തി. നീചമായ ഈ സംഭവത്തെ ചെറുതായി കാണാനാവില്ല. മന്ത്രിക്കെതിരെ നടപടിയുണ്ടാകാത്തത് ഒത്തുകളിയുടെ ഭാഗമാണ്. സ്പീക്കറുടെ ചേംബറില്‍ എത്തി ഖേദം പ്രകടിപ്പിച്ചുവെന്നു പറഞ്ഞുതുകൊണ്ടു തീരുന്ന പ്രശ്നമല്ലിത്. ടി വി രാജേഷിനെയും ജയിംസ് മാത്യുവിനെയും സസ്പെന്‍ഡ്ചെയ്തത് എത്രപെട്ടെന്നാണ്. ഒരു ന്യായവുമില്ലാതെയാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്. സ്പീക്കര്‍ക്കെതിരായി ഒരു നിലപാടും അവര്‍ സ്വീകരിച്ചിട്ടില്ല.

    ReplyDelete