സംസ്ഥാനത്തെ റോഡുകളുടെ നിര്‍മാണത്തിനും വികസനത്തിനും പുതുതായി കമ്പനി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നു മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. തിരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് ഹൈവേകളും എം ഡി ആറുകളും ഉള്‍പ്പെടുന്ന 1000 കിലോമീറ്റര്‍ റോഡ് അന്താരാഷ്ട്ര നിലവാരത്തില്‍ പുനര്‍നിര്‍മിക്കാന്‍ സമഗ്ര പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതു പ്രാവര്‍ത്തികമാക്കാന്‍ സെപ്ഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കാന്‍ ശ്രദ്ധിക്കുന്നു.
സര്‍ക്കാരിന്റെ 51 ശതമാനം ഓഹരി കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ 49% ഓഹരിയുമുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയായിട്ടായിരിക്കും ഇതു രൂപീകരിക്കുക. ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ട 1000 കോടി രൂപ ബജറ്റി വിഹിതമായി നല്‍കേണ്ടി വരും. ഏകദേശം 2000 കോടി രൂപ എ ഡി ബി യില്‍ നിന്നുള്ള ദീര്‍ഘകാല വായ്പയായി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നെന്നും ടി വി രാജേഷ്, ഇ പി ജയരാജന്‍, പി ശ്രീരാമകൃഷ്ണന്‍, എസ് ശര്‍മ എന്നിവരെ മന്ത്രി അറിയിച്ചു. ശബരിമല റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിന്റെ ഭാഗമായി ഇവയുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിന് വേണ്ടി 63.60 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് അന്‍വര്‍ സാദത്ത്, കെ ശിവദാസന്‍ നായര്‍, ജോസഫ് വാഴയ്ക്കന്‍, പാലോട് രവി എന്നിവരെ മന്ത്രി അറിയിച്ചു.
ദീര്‍ഘകാല ഹെവിമെയിന്റനന്‍സിനായി 58.45 കോടി അനുവദിച്ചിട്ടുണ്ട്. അടിയന്തിര അറ്റകുറ്റപ്പണികള്‍ ഈ മാസം 31 ന് മുമ്പ് തീര്‍ക്കുമെന്നും മന്ത്രി അറിയിച്ചു. റോഡ് വികസനത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ അധികമായി വന്നിട്ടുള്ള ഭൂമി ലേലം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്യേശിക്കുന്നില്ലെന്ന് ബി ഡി ദേവസ്സി, പി കെ ഗുരുദാസന്‍, ബി സത്യന്‍, രാജുഎബ്രഹാം എന്നിവരെ മന്ത്രി അറിയിച്ചു. മരാമത്ത് വകുപ്പിന് അവകാശപ്പെട്ട 8359 കി മി റോഡുകള്‍ ഏറ്റെടുക്കാന്‍ നടപടികള്‍ സ്വീകരിച്ച് വരുന്നതായി ജി സുധാകരന്‍, കെ വി വിജയദാസ്, കെ കെ ലതിക, കെ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് മറുപടി ലഭിച്ചു. ഇവയുടെ അറ്റകുറ്റപ്പണികള്‍ക്കായി 718 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
janayugom 121011

ReplyDelete