Wednesday, October 12, 2011

"കുഴപ്പത്തില്‍നിന്ന് രക്ഷിക്കണമെന്ന് മുഖ്യമന്ത്രി...."

"എന്നെ രക്ഷിക്കൂ. ഞാന്‍ കുഴപ്പത്തിലാണ്." മുഖ്യമന്ത്രിയുടെ എസ്എംഎസ് വനിതാകമീഷനിലെ എസ്ഐയുടെയും സിഐയുടെയും മൊബൈലിലേക്കു പാഞ്ഞു. വനിതാകമീഷന്റെ വെബ്സൈറ്റിലും സന്ദേശമെത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ അവസ്ഥയെക്കുറിച്ചോര്‍ത്തവര്‍ക്ക് ഈ സന്ദേശമയക്കല്‍ ചിരിക്കുവകനല്‍കി. വനിതാകമീഷന്റെ എസ്എംഎസ് സേവന സംവിധാനത്തിന്റെ ഉദ്ഘാടനമായിരുന്നു ഇതിനു വേദിയായത്.

അധ്യാപകന്റെ മലദ്വാരത്തില്‍ പാരകയറ്റി പാരയായതും തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മൊബൈല്‍ഫോണ്‍ ചര്‍ച്ചയായതും കൂനിന്‍മേല്‍ കുരുപോലെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളില്‍ കസേര ഉറപ്പിക്കാന്‍ പാടുപെടുന്നതുമൊക്കെ കൗതുകത്തോടെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഈ രംഗം.

വനിതകള്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ സഹായമേകാന്‍ വനിതാകമീഷന്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് എസ്എംഎസ് സേവന സംവിധാനം. മൊബൈല്‍ഫോണില്‍ വനിത എന്ന് ടൈപ്പുചെയ്ത് സ്പെയ്സ് നല്‍കി കോമ്പ് എന്നു ടൈപ്പുചെയ്ത് വീണ്ടും സ്പെയ്സ് നല്‍കി പരാതിയുടെ ചുരുക്കം 537252 എന്ന നമ്പരിലേക്ക് അയച്ചാല്‍ തുടര്‍ നടപടിയുണ്ടാകും.

deshabhimani 121011

1 comment:

  1. "എന്നെ രക്ഷിക്കൂ. ഞാന്‍ കുഴപ്പത്തിലാണ്." മുഖ്യമന്ത്രിയുടെ എസ്എംഎസ് വനിതാകമീഷനിലെ എസ്ഐയുടെയും സിഐയുടെയും മൊബൈലിലേക്കു പാഞ്ഞു. വനിതാകമീഷന്റെ വെബ്സൈറ്റിലും സന്ദേശമെത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ അവസ്ഥയെക്കുറിച്ചോര്‍ത്തവര്‍ക്ക് ഈ സന്ദേശമയക്കല്‍ ചിരിക്കുവകനല്‍കി. വനിതാകമീഷന്റെ എസ്എംഎസ് സേവന സംവിധാനത്തിന്റെ ഉദ്ഘാടനമായിരുന്നു ഇതിനു വേദിയായത്.

    അധ്യാപകന്റെ മലദ്വാരത്തില്‍ പാരകയറ്റി പാരയായതും തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മൊബൈല്‍ഫോണ്‍ ചര്‍ച്ചയായതും കൂനിന്‍മേല്‍ കുരുപോലെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളില്‍ കസേര ഉറപ്പിക്കാന്‍ പാടുപെടുന്നതുമൊക്കെ കൗതുകത്തോടെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഈ രംഗം.

    ReplyDelete