ചില നേരങ്ങളില്‍ ചിലരിങ്ങനെ, ചിലരങ്ങനെ
'എ' പറയുന്നു, 'ബി' എന്ന "വിദ്വാന്‍" പറഞ്ഞിട്ടാണ് 'സി' അങ്ങോട്ടേക്ക് വെച്ച് പിടിച്ചതെന്ന്. 'സി' രണ്ടു മൂന്നു ദിവസം മുന്‍പ് പറയുന്നു, 'ബി' അല്ല, അങ്ങേരുടെ തലമൂത്തപ്പന്‍ പോലും അവിടേക്ക് പോകാന്‍ പറഞ്ഞിട്ടില്ല എന്ന്. 'ബി' ഇപ്പോള്‍ പറയുന്നു, താന്‍ പറഞ്ഞിട്ടാണ് 'സി' അവിടേക്ക് പോയതെന്ന്. ഇത് തന്നെ ആദ്യം പറഞ്ഞ 'എ' ആ പറഞ്ഞതിന്റെ പേരില്‍ ഇപ്പോള്‍ ഉള്ള കസേരയും പോയി അടുത്ത നടപടിയും കാത്തു കിടക്കുന്നു!
എ ആരാ, ബി ആരാ എന്നൊന്നും പത്രക്കാരെപ്പോലെ ചോദിക്കരുത്. എല്ലാവരും എല്ലാ ദിവസവും ഇതൊക്കെ ചാനലുകളില്‍ കണ്ടുകൊണ്ടിരിക്കുന്നതും പത്രങ്ങളില്‍ വായിച്ചുകൊണ്ടിരിക്കുന്നതും തന്നെ..
*
പി. രാമകൃഷ്‌ണന്‍
കണ്ണൂര്‍
6 Oct 2011
എം.വി. രാഘവനെ കൂത്തുപറമ്പിലേക്ക് വിട്ടത് സുധാകരനാണ്. സിപിഎമ്മിനെ ആക്രമിക്കാന്‍ സുധാകരന്‍ അവിടെ ഗുണ്ടകളെ ഏര്‍പ്പെടുത്തി. കൂത്തുപ്പറമ്പ് വെടിവയ്‌പ്പോടെ കണ്ണൂരിന്റെ ചരിത്രം മാറി. എകെജി ആശുപത്രി പിടിച്ചെടുക്കാന്‍ എംവി രാഘവനെ സഹായിച്ചതും സുധാകരനാണ്. ഇതിനായി വില നല്‍കേണ്ടിവന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ്. സുധാകരനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പി. രാമകൃഷ്‌ണന്‍ ആവശ്യപ്പെട്ടു
ലിങ്ക്
*
എം.വി രാഘവന്‍
തിരുവനന്തപുരം
12 Oct 2011
കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.എം.പി നേതാവ് എം.വി രാഘവന്‍ രംഗത്ത്. ബോര്‍ഡ്-കോര്‍പറേഷന്‍ വിഭജനത്തില്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഈ സ്ഥിതിക്ക് യു.ഡി.എഫില്‍ തുടരണോ എന്ന് പാര്‍ട്ടി ആലോചിക്കും. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വ്യത്യസ്ത ഗ്രൂപ്പുകാരെ പോലെയാണ് പെരുമാറുന്നത്. കൂത്തുപറമ്പിലേക്ക് പോകാന്‍ കെ സുധാകരന്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ല. പി. രാമകൃഷ്ണന്‍ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് അടിമബോധം കൊണ്ടാകാമെന്നും രാഘവന്‍ പറഞ്ഞു.
ലിങ്ക്
*
കെ. സുധാകരന്‍
കാസര്‍കോട്
16 Oct 2011
എം.വി. രാഘവനോട് കൂത്തുപറമ്പിലേക്ക് പോകാന്‍ പറഞ്ഞത് താനാണ്. പക്ഷെ താനോ രാഘവനോ അല്ല വെടിവച്ചത്. പണ്ട് സി.പി.എമ്മിലുണ്ടായിരുന്ന പലരും ഇപ്പോള്‍ തങ്ങളുടെ കൂടെയുണ്ടെന്നും അവരുടെ മൊഴി കൂടി പുറത്തുവന്നാല്‍ പിണറായിയും ജയരാജന്‍മാരും കുടുങ്ങുമെന്നും സുധാകരന്‍ പറഞ്ഞു.
ലിങ്ക്
അങ്ങിനെ ചുമ്മാ സി.ബി.ഐ അന്വേഷണം വേണമെന്നൊക്കെ സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞാല്‍ മതിയോ? സുധാകരന്‍ അങ്ങിനെ ആവശ്യപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് പറയാനുള്ള അധികാരം ആര്‍ക്കാ? അല്ല ആര്‍ക്കാ? അത് കേപ്പീശീശീ (കട: കെ. മുരളീധരന്‍) പ്രസിഡന്റിനല്ലേ? സുധാകരന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെന്നിത്തല കാച്ചിയാല്‍ പിന്നെ അപ്പീലുണ്ടോ? സുധാകരന്റെ അലര്‍ച്ച ടീവിയില്‍ കണ്ടവരൊക്കെ അപ്പോള്‍ ആരായി?
ഗൂഢാലോചനയെപ്പറ്റിയുള്ള ചോദ്യത്തിന് ചെന്നിത്തല മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ മറുപടിക്ക് രണ്ട് കേപ്പീശീശീ പ്രസിഡന്റ് സ്ഥാനം കൊടുത്താലും നഷ്ടം വരൂല്ല..
“ഗൂഢാലോചന ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയുന്നതല്ലേ? പിന്നെന്തിനാ ഒരു അന്വേഷണം?”
രാഘവന്‍ കൂത്തുപറമ്പിലേക്ക് പോവുകയായിരുന്നില്ല. സി.പി.എം കൂത്തുപറമ്പിനെ രാഘവന്റെ അടുത്തേക്ക് അയക്കുകയായിരുന്നു എന്ന് ഏതെങ്കിലും ചീഫ്വിപ്പോ, വാഴക്കയോ ഒക്കെ പറയുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുന്നു.
ഉളുപ്പ് പരണത്ത് വെച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയവരുടെ അടുക്കല്‍ നിന്ന് മിനിമം ഇത്രയെങ്കിലും പ്രതീക്ഷിച്ചില്ലെങ്കില്‍ നമ്മളെയൊക്കെ എന്തിനു കൊള്ളാം?
*
കടപ്പാട്: സജീഷ് നാരായണന്റെ ഗൂഗിള്‍ ബസ്
ഉളുപ്പ് പരണത്ത് വെച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയവരുടെ അടുക്കല്‍ നിന്ന് മിനിമം ഇത്രയെങ്കിലും പ്രതീക്ഷിച്ചില്ലെങ്കില്‍ നമ്മളെയൊക്കെ എന്തിനു കൊള്ളാം?
ReplyDelete