കോഴിക്കോട് വെസ്റ്റ്ഹില്‍ എന്‍ജിനീയറിംഗ് കോളജില്‍ നിര്‍മല്‍ മാധവിന് പഠിക്കാന്‍ നിയമവിരുദ്ധമായി സൗകര്യം ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമെന്ന് നിയമവിദഗ്ദ്ധര്‍. പ്രതീതിയോ ഭയമോ വിദ്വേഷമോ കൂടാതെ ഭരിക്കുമെന്ന് സത്യപ്രതിജ്ഞാ വേളയില്‍ ഉറപ്പുനല്‍കിയ മുഖ്യമന്ത്രി അതിന് ഘടകവിരുദ്ധമായ നടപടിയാണ് നിര്‍മല്‍ മാധവിന്റെ കാര്യത്തില്‍ സ്വീകരിച്ചത്.
നിയമവിരുദ്ധമായി ഒരാള്‍ക്ക് സഹായം ചെയ്യുകയെന്നത് പ്രീതിയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെ നനിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് സമ്മതിച്ചത് മുഖ്യമന്ത്രിതന്നെയാണ്. ഇന്നലെ നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നിര്‍മല്‍ മാധവന് പ്രവേശനം നല്‍കിയതിന്റെ ഉത്തരവാദിത്വം സ്വയം ഏല്‍ക്കുകയാണെന്ന് നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചതും.
ഇന്നലെ വൈകിട്ടോടെയാണ് നിര്‍മല്‍ മാധവിന്റെ പ്രശ്നം സംബന്ധിച്ച വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് പുറത്തുവന്നത്. സ്വാശ്രയ കോളജിലെ മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നേടിയ നിര്‍മല്‍ മാധവിന് സര്‍ക്കാര്‍ കോളജിലേക്ക് മാറ്റം നല്‍കിയത് ചട്ടവിരുദ്ധമെന്നാണ് വിദഗ്ദ്ധസമിതിയുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് നിര്‍മല്‍ മാധവിന് പ്രവേശനം നല്കാന് മുഖ്യമന്ത്രി നല്കിയ നിര്‍ദ്ദേശം നിയമവിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാകുന്നത്.
janayugom 121011
കോഴിക്കോട് വെസ്റ്റ്ഹില്‍ എന്‍ജിനീയറിംഗ് കോളജില്‍ നിര്‍മല്‍ മാധവിന് പഠിക്കാന്‍ നിയമവിരുദ്ധമായി സൗകര്യം ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമെന്ന് നിയമവിദഗ്ദ്ധര്‍. പ്രതീതിയോ ഭയമോ വിദ്വേഷമോ കൂടാതെ ഭരിക്കുമെന്ന് സത്യപ്രതിജ്ഞാ വേളയില്‍ ഉറപ്പുനല്‍കിയ മുഖ്യമന്ത്രി അതിന് ഘടകവിരുദ്ധമായ നടപടിയാണ് നിര്‍മല്‍ മാധവിന്റെ കാര്യത്തില്‍ സ്വീകരിച്ചത്.
ReplyDeleteyou guys did the same sort of admission for other students.. did you forget about that?
ReplyDeletei do not agree that moving a student from pvt college to govt college. but the circumstances are favorable to Nirmal.. you guys blocked his admission in two college? what is the reason for that?
but just because you guys got a group of idiots in college union does not give licence to do what ever you want to do !
speak sense, give proof. this is a proven case. u just cant justify it.
ReplyDeleteverum vivaramillatha mukkuvanavathe..uyirthezhunnelkkooo.....kadalinte thozha,,,sad about your nonsense..please awake!!!
ReplyDelete