സംസ്ഥാനത്ത് അധികാരവികേന്ദ്രീകരണത്തെയും ജനകീയാസൂത്രണ പദ്ധതികളെയും അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമം. രാഷ്ട്രീയ തിമിരം ബാധിച്ച യു ഡി എഫ് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതില്‍പോലും കടുത്ത വിവേചനമാണ് കാണിക്കുന്നത്. ഇടതു ജനാധിപത്യ മുന്നണി ഭരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത് വിവിധ കാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ യു ഡി എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടം പച്ചക്കൊടി കാണിക്കുന്നു. എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള വിവേചനം ദൃശ്യമാണ്.
തിരുവനന്തപുരം ജില്ലയില്‍ എല്‍ ഡി എഫ് ഭരിക്കുന്ന കോര്‍പ്പറേഷനും യു ഡി എഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിനും വെവ്വേറെ നീതിയാണ്. റോഡു വികസനം ഉള്‍പ്പെടെ തിരുവനന്തപുരം കോര്‍പ്പറേഷന്റെ 761 പദ്ധതികളാണ് ഈ വിവേചനത്താല്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. 44,000 പേര്‍ക്കുള്ള വ്യക്തിഗത ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ 248 കോടി രൂപയുടെ ജനകീയാസൂത്രണ പദ്ധതികളാണ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയിരുന്നത്. പദ്ധതികള്‍ സംസ്ഥാനതല ടെക്‌നിക്കല്‍ ഗ്രൂപ്പ് വിലയിരുത്തി അംഗീകരിച്ച ശേഷമാണ് ആസൂത്രണ സമിതിയെ സമീപിക്കുന്നത്. ജില്ലാ ആസൂത്രണ സമിതിക്ക് കീഴിലുള്ള ക്ലിനിക്കില്‍ ഓഗസ്റ്റ് 17, 18, 19 തീയതികളില്‍ കോര്‍പ്പറേഷന്‍ പദ്ധതികള്‍ വിശദീകരിച്ച ശേഷം 25 ന് സംസ്ഥാനതല ടെക്‌നിക്കല്‍ ഗ്രൂപ്പിന് സമര്‍പ്പിച്ചിരുന്നു. സാധാരണ ഗതിയില്‍ 10 ദിവസത്തിനകം ഇതിന് അംഗീകാരം ലഭിക്കേണ്ടതാണ്. എന്നാല്‍ ഒന്നരമാസം പിന്നിട്ടിട്ടും യാതൊരു മറുപടിയും ലഭിച്ചില്ലെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്.
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനതല ടെക്‌നിക്കല്‍ ഗ്രൂപ്പ് പുന:സംഘടിപ്പിച്ചിരുന്നു. പദ്ധതിക്കനുസൃതമായ സാങ്കേതിക വിദഗ്ധര്‍ക്ക് പകരം
മുസ്ലിംലീഗുകാരെ കൂട്ടത്തോടെ ഈ ഗ്രൂപ്പില്‍ തിരുകികയറ്റിയിരിക്കുകയാണ്. കുടിവെള്ളം, ശുചിത്വം, ഖരമാലിന്യം, റോഡുകള്‍, പാലങ്ങള്‍, സാമൂഹ്യ സുരക്ഷിതത്വം തുടങ്ങിയ പ്രധാന പദ്ധതികള്‍ പരിശോധിക്കുന്ന ടെക്‌നിക്കല്‍ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട പലരുടെയും പേരുകള്‍പോലും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. ഇവര്‍ പദ്ധതികള്‍ വിലയിരുത്തിയ ശേഷമാണ് ആസൂത്രണ സമിതിയുടെ അനുമതിക്കായി നഗരസഭാപദ്ധതികള്‍ സമര്‍പ്പിക്കുന്നത്.
ജനകീയ ആസൂത്രണ പദ്ധതികളില്‍ ഇവരെ സഹായിക്കാനാണ് സംസ്ഥാനതല റിസോഴ്‌സ് ഗ്രൂപ്പുള്ളത്. ഈ ഗ്രൂപ്പിലുള്ള പല അംഗങ്ങള്‍ക്കും ജനകീയ ആസൂത്രണത്തെ കുറിച്ച് വ്യക്തമായ ധാരണയില്ല എന്ന ആക്ഷേപം ശക്തമാണ്. വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ യു പി സ്‌കൂള്‍ അധ്യാപകരെ വരെ ഗ്രൂപ്പില്‍ തിരുകി കയറ്റിയിട്ടുണ്ട്. 12,000 രൂപ ഓണറേറിയം വ്യവസ്ഥയില്‍ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരുള്‍പ്പെടെ മറ്റ് 12 പേരും ഈ ഗ്രൂപ്പിലുണ്ട്.
റിസോഴ്‌സ് ഗ്രൂപ്പിലുള്ള 18 അംഗങ്ങളില്‍ ഭൂരിപക്ഷവും ലീഗുകാരാണ്. പലരും മലബാര്‍ മേഖലയില്‍ നിന്നായതിനാല്‍ തലസ്ഥാനത്ത് ഉണ്ടാകുക അപൂര്‍വമാണ്. അതിനാല്‍ പദ്ധതി അവലോകനം പോലും കാര്യക്ഷമമായി നടക്കുന്നുമില്ല. സാധാരണയായി വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനമാണ് റിസോഴ്‌സ് ഗ്രൂപ്പില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സര്‍വീസിലുള്ളവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ അംഗങ്ങള്‍ അവരുടെ ജോലി സമയം കഴിഞ്ഞുവേണം റിസോഴ്‌സ് ഗ്രൂപ്പിലെ കാര്യങ്ങള്‍ക്ക് സമയം കണ്ടെത്താന്‍. ഇതാണ് പദ്ധതികള്‍ക്കുള്ള പ്രധാന തടസങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോര്‍പ്പറേഷന്റെ 360 റോഡുകളുടെ നവീകരണത്തിന് 11.75 കോടി രൂപയുടെയും സ്‌കൂളുകള്‍, ആശുപത്രികള്‍, ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളുടെ നവീകരണത്തിന് 8.31 കോടിരൂപയുടെയും പ്രൊജക്ടുകള്‍ 2011-12 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചെങ്കില്‍ മാത്രമേ ഈ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിക്കാന്‍ കഴിയൂ. വാഴക്കൃഴി, കന്നുകുട്ടി പരിപാലനം, കോഴി വിതരണം, പന്നിവളര്‍ത്തല്‍ തുടങ്ങിയ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാന്‍ പത്രങ്ങളില്‍ പരസ്യം നല്‍കണം. അതിനുശേഷം വാര്‍ഡ് കമ്മിറ്റികള്‍ കൂടണം. ഇപ്പോള്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം തടസപ്പെട്ടിരിക്കുകയാണ്.
ആനുകല്യങ്ങളുടെ വിതരണം പോലും തടസപ്പെട്ടിരിക്കുകയാണ്.
യു ഡി എഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ വിവേചനം പ്രാദേശിക വികസനത്തിന് തടസം സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇത് വ്യക്തമാക്കുന്നു. പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ അവസാന വര്‍ഷമായതിനാല്‍ അടുത്ത വര്‍ഷത്തേക്ക് ഇവയൊന്നും സ്പില്‍ ഓവറായി വരില്ല. പദ്ധതി മുടങ്ങുന്നതോടെ ഈ തുക സര്‍ക്കാര്‍ തിരികെ എടുക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അവശ്യത്തിന് സമയം അനുവദിക്കാതെ സര്‍ക്കാര്‍ നല്‍കിയ തുകയൊന്നും ചെലവഴിച്ചില്ലെന്ന് സര്‍ക്കാരിന് പറഞ്ഞു നടക്കുകയും ചെയ്യാം.
രാജേഷ് വെമ്പായം ജനയുഗം 171011
സംസ്ഥാനത്ത് അധികാരവികേന്ദ്രീകരണത്തെയും ജനകീയാസൂത്രണ പദ്ധതികളെയും അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമം. രാഷ്ട്രീയ തിമിരം ബാധിച്ച യു ഡി എഫ് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതില്‍പോലും കടുത്ത വിവേചനമാണ് കാണിക്കുന്നത്. ഇടതു ജനാധിപത്യ മുന്നണി ഭരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത് വിവിധ കാരണങ്ങള്‍ പറഞ്ഞ് വൈകിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ യു ഡി എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടം പച്ചക്കൊടി കാണിക്കുന്നു. എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള വിവേചനം ദൃശ്യമാണ്.
ReplyDelete