"ചുവപ്പന്‍ യുഗപ്പിറവി"ക്ക് കുതിപ്പേകുന്ന സിപിഐ എം 20-ാം പാര്‍ടികോണ്‍ഗ്രസിന് മുന്നോടിയായ പാര്‍ടി സമ്മേളനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായി. സംസ്ഥാനത്ത് 27000ത്തിലധികം ബ്രാഞ്ച് സമ്മേളനങ്ങള്‍ ആവേശകരമായ അന്തരീക്ഷത്തില്‍ സമാപിക്കുകയും ലോക്കല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമാകുയും ചെയ്തു. 1700ലധികം ലോക്കല്‍ സമ്മേളനങ്ങള്‍ നവംബര്‍ 15നകം പൂര്‍ത്തിയാകും.
സിപിഐ എമ്മിന്റെ സംഘടനാപരമായ ഉള്‍ക്കരുത്തും വിപുലമായ ജനാധിപത്യ ഉള്ളടക്കവുമാണ് ഒന്നരമാസത്തെ ബ്രാഞ്ച്സമ്മേളനങ്ങള്‍ വിളംബരം ചെയ്തത്. കാല്‍നൂറ്റാണ്ടായി ജനാധിപത്യം എന്തെന്ന് സംഘടനാപരമായി അറിയാത്ത നോമിനേഷന്‍ പാര്‍ടിയായ കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ ഈ സവിശേഷതയ്ക്ക് മുന്നില്‍ കണ്ണടയ്ക്കുകയാണ്. മഹാഭൂരിപക്ഷം ബ്രാഞ്ചുകളിലും സെക്രട്ടറിയെയും ലോക്കല്‍സമ്മേളന പ്രതിനിധികളെയും ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. ചിലേടങ്ങളില്‍ വോട്ടെടുപ്പിലൂടെയും. വിഭാഗീയതയുടെ മഹാരോഗത്തില്‍നിന്ന് പൊതുവില്‍ വിമുക്തമായ പാര്‍ടിയുടെ കരുത്താണ് തെളിഞ്ഞത്. മാധ്യമങ്ങള്‍ക്ക് ഘോഷിക്കാന്‍ അനിഷ്ടസംഭവങ്ങളുടെ ഒരു തരിപോലും കിട്ടിയില്ല. അത് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും സംഘടനയുടെ ലെനിനിസ്റ്റ് ശൈലിയുടെയും സവിശേഷതകൊണ്ടാണ്. അടിച്ചേല്‍പ്പിച്ച അച്ചടക്കവും ജനാധിപത്യവുമല്ല പുലര്‍ന്നത്. ലോക്കല്‍ സമ്മേളനങ്ങളില്‍ പ്രതിനിധിയാകുന്നത് പാര്‍ടിയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ചില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരാണ്. ഈ ക്രമത്തിലാണ് സംസ്ഥാന സമ്മേളനത്തിലും പാര്‍ടി കോണ്‍ഗ്രസിലും അടക്കം പ്രതിനിധികളെത്തുന്നത്. ഇവരാണ് പുതിയ കമ്മിറ്റികളെ തെരഞ്ഞെടുക്കുക. ഇങ്ങനെ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു ബൂര്‍ഷ്വാ പാര്‍ടിക്കും സ്വപ്നംപോലും കാണാനാകാത്ത വിധമുള്ള വിപുലമായ ജനാധിപത്യ ഉള്ളടക്കമാണ് സിപിഐ എം സമ്മേളനങ്ങള്‍ .
എപ്രില്‍ നാലുമുതല്‍ ഒമ്പതുവരെയാണ് കോഴിക്കോട് 20-ാം പാര്‍ടികോണ്‍ഗ്രസ്. അതിന് മുന്നോടിയായ സമ്മേളനങ്ങളില്‍ പ്രധാനമായി അവലോകനം ചെയ്യുന്നത്, കഴിഞ്ഞ പാര്‍ടി സമ്മേളനത്തിനുശേഷമുള്ള പാര്‍ടിയുടെയും ബഹുജനപ്രസ്ഥാനങ്ങളുടെയും ശക്തിദൗര്‍ബല്യങ്ങളെയാണ്. ഇതിലൂടെ കൂടുതല്‍ ജനങ്ങളുടെ പിന്തുണയാര്‍ജ്ജിക്കുന്ന വിപ്ലവബഹുജനപ്രസ്ഥാനമായി സിപിഐ എമ്മിനെ മാറ്റാനുള്ള പ്രക്രിയയായി സമ്മേളനങ്ങള്‍ മാറിയിരിക്കുന്നു. പാര്‍ടിയെ ദുര്‍ബലമാക്കാനുള്ള വിഭാഗീതയുടെ വിത്ത് വിതറാന്‍ യാഥാസ്ഥിതിക മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ ചമച്ചെങ്കിലും അത്തരം അജണ്ടകളെ പാര്‍ടിസമ്മേളനങ്ങള്‍ തള്ളി.
(ആര്‍ എസ് ബാബു)
deshabhimani 151011
സിപിഐ എമ്മിന്റെ സംഘടനാപരമായ ഉള്‍ക്കരുത്തും വിപുലമായ ജനാധിപത്യ ഉള്ളടക്കവുമാണ് ഒന്നരമാസത്തെ ബ്രാഞ്ച്സമ്മേളനങ്ങള്‍ വിളംബരം ചെയ്തത്. കാല്‍നൂറ്റാണ്ടായി ജനാധിപത്യം എന്തെന്ന് സംഘടനാപരമായി അറിയാത്ത നോമിനേഷന്‍ പാര്‍ടിയായ കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ ഈ സവിശേഷതയ്ക്ക് മുന്നില്‍ കണ്ണടയ്ക്കുകയാണ്
ReplyDelete