Saturday, October 15, 2011

മഹിളാമാര്‍ച്ചിനുനേരെ പുരുഷപൊലീസിന്റെ കൈയേറ്റം

നിയമസഭയില്‍ കെ കെ ലതിക എംഎല്‍എയെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പുരുഷപൊലീസിന്റെ കൈയേറ്റം. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എന്‍ സീമ എംപി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെയാണ് അമ്പതോളംവരുന്ന പുരുഷ പൊലീസുകാര്‍ തടഞ്ഞ് കൈയേറ്റം ചെയ്തത്.

മുപ്പതോളംവരുന്ന മഹിളകളാണ് നിയമസഭയിലേക്ക് മാര്‍ച്ച് ചെയ്തത്. ഇവരെ തടയാന്‍ ഒറ്റ വനിതാ പൊലീസും ഉണ്ടായിരുന്നില്ല. സഭാകവാടത്തില്‍ എത്തുന്നതിന് ഏറെ മുമ്പുതന്നെ സ്ത്രീകളെ പുരുഷ പൊലീസുകാര്‍ തടഞ്ഞു. തുടര്‍ന്ന് ടി എന്‍ സീമ എംപി ഉള്‍പ്പെടെയുള്ളവരെ പൊലീസ് തള്ളിമാറ്റാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ചില വനിതകള്‍ നിലത്തുവീണു. അപ്പോഴും പൊലീസ് മഹിളകള്‍ക്കുനേരെ കൈയേറ്റത്തിന് തുനിഞ്ഞു. അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സംയമനംപാലിച്ചതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി. പ്രതിഷേധസൂചകമായി മഹിളകള്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഏറെ വൈകിയാണ് ഏതാനും വനിതാ പൊലീസുകാര്‍ സംഭവസ്ഥലത്തെത്തിയത്. ടി എന്‍ സീമ എംപി, സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ , മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം ജി മീനാംബിക എന്നിവര്‍ സംസാരിച്ചു.

deshabhimani 151011

1 comment:

  1. നിയമസഭയില്‍ കെ കെ ലതിക എംഎല്‍എയെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പുരുഷപൊലീസിന്റെ കൈയേറ്റം. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി എന്‍ സീമ എംപി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെയാണ് അമ്പതോളംവരുന്ന പുരുഷ പൊലീസുകാര്‍ തടഞ്ഞ് കൈയേറ്റം ചെയ്തത്.

    ReplyDelete