സ്പീക്കറുടെ സാന്നിധ്യത്തില്‍ നടന്ന വീഡിയോ പരിശോധനയിലൂടെ പൊളിഞ്ഞത് രണ്ട് എം എല്‍ എമാരെ സസ്പന്‍ഡ് ചെയ്യിക്കാനുള്ള ഭരണപക്ഷ നീക്കം. നിയമസഭയില്‍ കേവല ഭൂരിപക്ഷം മാത്രമുള്ള യു ഡി എഫ് കഴിഞ്ഞ സമ്മേളന കാലാവധിയിലെ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിച്ച മുന്‍കരുതലാണ് പ്രതിപക്ഷത്തിനെതിരായുള്ള വ്യാജ ആരോപണമായി പുറത്തുവന്നത്. എന്നാല്‍ മാധ്യമങ്ങളെ അകറ്റിനിര്‍ത്തി നടത്തിയ വീഡിയോ പരിശോധനയിലും ഭരണപക്ഷത്തിന്റെ തനിനിറം പുറത്തുവന്നു.
നിയമസഭയില്‍ സ്പീക്കറെ മാറ്റിനിര്‍ത്തിയാല്‍ 71 പേരാണ് ഭരണപക്ഷത്തുള്ളത്. ഇതില്‍ എല്ലാ അംഗങ്ങള്‍ക്കും എല്ലാദിവസവും സഭയില്‍ എത്താന്‍ കഴിയില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന തേറമ്പില്‍ രാമകൃഷ്ണനും മന്ത്രി ടി എം ജേക്കബിനും മുഴുവന്‍ സമയവും സഭയിലിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വ്യാഴാഴ്ച അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ തേറമ്പിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതിനുസമാനമാണ് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെയും അവസ്ഥ. കെ പി സി സി പ്രസിഡന്റായതിനാല്‍ നിയമസഭയില്‍ മുഴുവന്‍ സമയവും ഇരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. പാര്‍ട്ടി പരിപാടികളുമായി പലപ്പോഴും കെ പി സി സി പ്രസിഡന്റിന് പോകേണ്ടിവരുന്നുണ്ട്. എല്ലാ ചര്‍ച്ചകളിലും കെ പി സി സി പ്രസിഡന്റിന് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ചെന്നിത്തല മുഴുവന്‍ സമയവും നിയമസഭയ്ക്കകത്തുണ്ടാവുകയെന്നത് പാര്‍ട്ടി പരിപാടികളെ പ്രതികൂലമായി ബാധിക്കും.
ഈ നിലതുടര്‍ന്നാല്‍ നിര്‍ണായക വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ വീണ്ടും ഭരണപക്ഷം വെട്ടിലാവാന്‍ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യം ഒഴിവാക്കാനായാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും ഈ തന്ത്രം മെനഞ്ഞത്. പ്രതിപക്ഷത്തുള്ള രണ്ട് എം എല്‍ എമാരെ സസ്‌പെന്‍ഡ് ചെയ്താല്‍ ഭരണപക്ഷത്തിന് വലിയ വെല്ലുവിളിയൊന്നുമില്ലാതെ ഈ സമ്മേളനകാലം പൂര്‍ത്തിയാക്കാന്‍ പറ്റും.
രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്താല്‍ പ്രതിപക്ഷം സഭാനടപടികള്‍ തുടര്‍ന്നും സ്തംഭിപ്പിക്കുമെന്ന് യു ഡി എഫ് കേന്ദ്രങ്ങള്‍ കണക്കുകൂട്ടിയിരുന്നു. അങ്ങനെവന്നാല്‍ അത്യാവശ്യം ബില്ലുകള്‍ പാസാക്കി സഭാ നടപടികള്‍ ഗില്ലറ്റിന്‍ ചെയ്യാനും അതിലൂടെ പ്രശ്‌നത്തിന്റെ ഗൗരവത്തില്‍നിന്നും ഒഴിഞ്ഞുമാറാനും ഭരണപക്ഷത്തിന് കഴിയുമായിരുന്നു. ഇത്തരം വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു ഇന്നലത്തെ ഭരണപക്ഷത്തിന്റെ നീക്കം.
സഭാ ചരിത്രത്തില്‍ മുമ്പൊരിക്കലും മുഖ്യമന്ത്രിയോ മന്ത്രിമാരോ നേരിട്ട് രംഗത്തിറങ്ങി ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. യു ഡി എഫിന്റെ ഇപ്പോഴത്തെ സ്ഥിതിയില്‍ എന്തും പറയുന്ന പി സി ജോര്‍ജ് മാത്രമേ പത്രസമ്മേളനം നടത്തേണ്ടതുള്ളായിരുന്നു.എന്നിട്ടും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ മന്ത്രിമാരും പത്രസമ്മേളനത്തിലെത്തി ആരോപണം ഉന്നയിച്ചത് സംഭവത്തിന് ഇല്ലാത്ത ഗൗരവം പകരാനും അതിലൂടെ രണ്ടംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യിക്കാനുമായിരുന്നു.
എന്നാല്‍ വൈകിട്ടത്തെ വീഡിയോ പരിശോധനയിലൂടെ ഭരണപക്ഷത്തിന്റെ ഈ നീക്കം പൊളിയുകയായിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വീഡിയോ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പിന്നീട് കരണംമറിഞ്ഞു. തങ്ങളുടെ ആരോപണം തെളിയിക്കാന്‍ പറ്റിയ യാതൊന്നും വിഡിയോ ചിത്രങ്ങളില്‍ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതേസമയം ആരോപണം തെളിയിച്ചാല്‍ തങ്ങള്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കാമെന്ന് ജയിംസ് മാത്യുവും ടി വി രാജേഷും വെല്ലുവിളിക്കുകയും ചെയ്തു. ഇതോടെ ഭരണപക്ഷം പൂര്‍ണമായും വെട്ടിലായി. തങ്ങളുടെ ആരോപണം തള്ളാനും വയ്യ, കൊള്ളാനും വയ്യാത്ത അവസ്ഥയിലുമായി അവര്‍.
deshabhimani 151011
സ്പീക്കറുടെ സാന്നിധ്യത്തില്‍ നടന്ന വീഡിയോ പരിശോധനയിലൂടെ പൊളിഞ്ഞത് രണ്ട് എം എല്‍ എമാരെ സസ്പന്‍ഡ് ചെയ്യിക്കാനുള്ള ഭരണപക്ഷ നീക്കം. നിയമസഭയില്‍ കേവല ഭൂരിപക്ഷം മാത്രമുള്ള യു ഡി എഫ് കഴിഞ്ഞ സമ്മേളന കാലാവധിയിലെ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിച്ച മുന്‍കരുതലാണ് പ്രതിപക്ഷത്തിനെതിരായുള്ള വ്യാജ ആരോപണമായി പുറത്തുവന്നത്. എന്നാല്‍ മാധ്യമങ്ങളെ അകറ്റിനിര്‍ത്തി നടത്തിയ വീഡിയോ പരിശോധനയിലും ഭരണപക്ഷത്തിന്റെ തനിനിറം പുറത്തുവന്നു.
ReplyDelete