കേരളത്തിന്റെ സാംസ്‌കാരിക മഹിമയെക്കുറിച്ച് എന്നും ഊറ്റം കൊണ്ടവരാണ് നാം. ദൈവത്തിന്റെ സ്വന്തം നാട് എന്ന സ്ഥാനത്തും അസ്ഥാനത്തും വിളിച്ചു പറയാന്‍ നമ്മളില്‍ ചിലര്‍ ഒരിക്കലും മടിക്കാറില്ല. സംസ്‌കാരത്തിന്റെയും മനുഷ്യത്വത്തിന്റെയുംമേല്‍ കളങ്കം ചാര്‍ത്തുന്ന സംഭവങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലുണ്ടാകുമ്പോള്‍, നമ്മുടെ കേരളത്തില്‍ ഇതൊന്നും നടക്കില്ലെന്ന് നമ്മള്‍ അഭിമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം പെരുമ്പാവൂര്‍ കെ എസ് ആര്‍ ടി സി ബസ്റ്റാന്റിലുണ്ടായ സംഭവങ്ങള്‍ നമ്മുടെ അവകാശവാദങ്ങള്‍ക്കും അഭിമാനബോധത്തിനും കനത്ത പ്രഹരമേല്‍പിച്ചിരിക്കുന്നു. അവിടെ 35 വയസുള്ള ഒരു യുവാവിനെ ഏതാനും പേര്‍ ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു. എല്ലാവരും നോക്കിനില്‍ക്കെ ഈ തല്ലിക്കൊല്ലലിനു നേതൃത്വം കൊടുത്തയാള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നറിയുമ്പോള്‍ നമുക്ക് അത്ഭുതം തോന്നും. അയാള്‍ സംസ്ഥാനത്തെ ഒരു ബഹുമാനപ്പെട്ട പാര്‍ലമെന്റ് അംഗത്തിന്റെ ഗണ്‍മാന്‍ ആണെന്നു കൂടി മനസിലാക്കുമ്പോള്‍ നാം ശരിക്കും ഞെട്ടിപ്പോകുന്നു. നമ്മള്‍ വലിയവായില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഇവിടെ ചിലയാളുകള്‍ക്ക് ഏതാനും മിനിറ്റുകള്‍കൊണ്ട് തല്ലിതകര്‍ക്കാന്‍ കഴിയുന്നതാണെന്ന് പെരുമ്പാവൂര്‍ സംഭവം വ്യക്തമാക്കുന്നു.
തിങ്കളാഴ്ച രാത്രി 8 മണിക്ക് കെ എസ് ആര്‍ ടി സി സ്റ്റാന്റിലെത്തിയ തൃശൂര്‍ ചടയമംഗലം സൂപ്പര്‍ഫാസ്റ്റ് ബസിലെ യാത്രക്കാരിലൊരാളുടെ പതിനായിരം രൂപ കാണാതായെന്ന് ആരോ പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. ആ തുക അതേ ബസില്‍ യാത്ര ചെയ്തിരുന്ന രഘു എന്ന ആള്‍ എടുത്തുവെന്ന് തുക നഷ്ടപ്പെട്ടുവെന്നു പറയപ്പെടുന്ന സന്തോഷും അയാളുടെ കൂട്ടുകാരനായ സതീഷും ആരോപിക്കുന്നു. ബസിനുള്ളില്‍ വച്ച് തുടങ്ങിയ ഭീകരമര്‍ദനം ബസ്സ്റ്റാന്റില്‍ ഇറങ്ങിയതിനുശേഷം അതിഭീകരമായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മരണാസന്നനായ രഘുവിനെ പൊലീസ് ഇടപെട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും ആള്‍ മരിച്ചിരുന്നു. പെരുമ്പാവൂര്‍ ടൗണിന് സമീപത്തുള്ള വ്യവസായ സ്ഥാപനത്തിലെ മെഷീന്‍ ഓപ്പറേറ്ററായ ആ ചെറുപ്പക്കാരന്‍ ജോലിക്കുവേണ്ടിയാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. വീട്ടിലേക്കു തിരിച്ചെത്തുന്നതാകട്ടെ ആരൊക്കെയോ ചേര്‍ന്നു മൃഗീയമായി തല്ലിക്കൊന്ന മൃതദേഹവും! അയാളുടെ ഉറ്റവരും ഉടയവരും ഇതെങ്ങനെ സഹിക്കും? ഏതൊരാളുടെയും മസഃസാക്ഷിയെ നടുക്കുന്ന ഭീകരമായ കൊലപാതകമാണിത്. ഒരു പാര്‍ലമെന്റ് അംഗത്തിന്റെ ഗണ്‍മാന്‍ കൂടിയായ പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടന്ന ഈ കൊലപാതകത്തിനു സര്‍ക്കാരാണ് ഉത്തരം പറയേണ്ടത്.
തല്ലിക്കൊല്ലാന്‍ മുമ്പില്‍ നിന്ന പൊലീസ് ഉദ്യോഗസ്ഥനും കൂട്ടുകാരനും ആരോപിക്കുംപോലെ കൊല ചെയ്യപ്പെട്ട രഘു തന്നെയാണ് നഷ്ടപ്പെട്ടതായി പറയപ്പെടുന്ന പണം എടുത്തതെന്നിരിക്കട്ടെ. അങ്ങനെയാണെങ്കില്‍പോലും ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ ഏതു വകുപ്പുപ്രകാരമാണ് അയാളെ തല്ലിക്കൊല്ലാന്‍ ഇവര്‍ക്ക് അധികാരം സിദ്ധിക്കുന്നത്? നിയമവാഴ്ചയുടെ അടിസ്ഥാന സങ്കല്‍പങ്ങളെപ്പോലും ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലെറിയുന്നവര്‍ക്കേ ഇത്തരം ക്രൂരതകള്‍ക്കു നേതൃത്വം കൊടുക്കുവാന്‍ കഴിയൂ. നൈമിഷിക ക്ഷോഭത്തിനെല്ലാമപ്പുറത്ത് കൊലയിലേക്കെത്തും വരെയുള്ള മര്‍ദനത്തിന് രണ്ട് വെറും ബസ് യാത്രക്കാര്‍ തുനിയുകയില്ലെന്നുറപ്പാണ്. അധികാരത്തിന്റെ ഖാദിത്തലപ്പുകളില്‍ പിടിപാടുള്ളതുകൊണ്ട് തങ്ങള്‍ക്കെന്തും ചെയ്യാന്‍ ലൈസന്‍സുണ്ടെന്ന് ഇവിടെ ഒരുകൂട്ടമാളുകള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. കണ്ണില്‍ച്ചോരയില്ലാത്ത ഇത്തരം ക്രിമിനല്‍ ചിന്തകള്‍ക്ക് അതിവേഗം തഴച്ചുവളരാന്‍ സമ്മതം മൂളുന്ന ഭരണനയങ്ങള്‍ നാടിനപമാനമാണ്.
ഇത്രയും എഴുതിയപ്പോള്‍ പെരുമ്പാവൂര്‍ നിന്ന് ലഭിക്കുന്ന വാര്‍ത്ത ആരേയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും രോഷം കൊള്ളിക്കുകയും ചെയ്യുന്നതാണ്. അടുത്ത ബന്ധുവിന്റെ ചികിത്സയ്ക്കുവേണ്ടി സ്വര്‍ണം പണയംവച്ച പണവുമായി വരുകയായിരുന്നുവത്രെ മരിച്ച രഘു. മര്‍ദകന്‍മാരായ ഘാതകരിലൊരാളുടെ ശ്രദ്ധക്കുറവുകൊണ്ട് താഴെ വീണ മൊബൈല്‍ ഫോണ്‍ രഘുവിന്റെ സീറ്റിനടിയിലാണത്രെ കിടന്നത്. അധികാരത്തിന്റെ അത്യുന്നതങ്ങളില്‍ പിടിപാടുള്ള പൊലീസ് യജമാനന്‍ രഘുവിന്റെ ബാഗു തുറപ്പിച്ചു. അതില്‍ പണയം വച്ചുകിട്ടിയ പണം കണ്ടപ്പോള്‍ ഇയാള്‍ പോക്കറ്റടിക്കാരനാണെന്നു ഖദര്‍ സമ്പര്‍ക്കമുള്ള യജമാനന്‍ സ്വയം തീരുമാനിക്കുകയായിരുന്നുപോലും. ഇതാണു വസ്തുതയെങ്കില്‍ നമ്മുടെ നാടിന്റെ സ്ഥിതി എത്ര ഭീകരവും ദയനീയവുമാണ്! ഇവിടത്തെ പാവങ്ങള്‍ക്ക് സൈ്വര്യമായി ജീവിക്കാനും പണയംവച്ച കാശുമായി ബസില്‍ യാത്ര ചെയ്യാന്‍പോലും സ്വാതന്ത്ര്യമില്ലേ?
ഒരുഭാഗത്ത് പൊലീസ് തമ്പ്രാക്കള്‍ കുരുന്നുകള്‍ക്ക് നേരെ നിറതോക്കൊഴിക്കുന്നു. മറ്റൊരിടത്ത് മന്ത്രിയുടെ സ്റ്റാഫംഗം സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിക്ക് കൂട്ടിരിക്കുന്നു. ഇനിയൊരിടത്ത് വലിയ പാര്‍ലമെന്റിംഗത്തിന്റെ ഗണ്‍മാന്‍ പാവപ്പെട്ട യാത്രക്കാരനെ തല്ലിക്കൊല്ലുന്നു. കൊള്ളാം! അതിവേഗം ബഹുദൂരം പൊറാട്ടു നാടകത്തിന്റെ രംഗങ്ങളോരോന്നും ഗംഭീരം തന്നെ! ഇതിനെല്ലാം കുടപിടിക്കുന്ന ഭരണതലവന്‍മാര്‍ ഒരു കാര്യം അറിയേണ്ടതുണ്ട്. ഇത് കേരളമാണ്. നിങ്ങള്‍ ദൈവത്തിനുവച്ചു നീട്ടുന്ന ഈ നാട്ടില്‍ മനുഷ്യന് ജീവിക്കാന്‍ അവകാശമുണ്ട്. ആ അവകാശത്തിന്റെ കഴുത്തുഞെരിക്കാന്‍ വന്നാല്‍ പ്രബുദ്ധമായ ഈ നാട് അതു തരിമ്പും വകവച്ചുതരില്ല. അത് ഓര്‍മയുണ്ടാകട്ടെ.
janayugom editorial 121011
ഒരുഭാഗത്ത് പൊലീസ് തമ്പ്രാക്കള്‍ കുരുന്നുകള്‍ക്ക് നേരെ നിറതോക്കൊഴിക്കുന്നു. മറ്റൊരിടത്ത് മന്ത്രിയുടെ സ്റ്റാഫംഗം സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിക്ക് കൂട്ടിരിക്കുന്നു. ഇനിയൊരിടത്ത് വലിയ പാര്‍ലമെന്റിംഗത്തിന്റെ ഗണ്‍മാന്‍ പാവപ്പെട്ട യാത്രക്കാരനെ തല്ലിക്കൊല്ലുന്നു. കൊള്ളാം! അതിവേഗം ബഹുദൂരം പൊറാട്ടു നാടകത്തിന്റെ രംഗങ്ങളോരോന്നും ഗംഭീരം തന്നെ! ഇതിനെല്ലാം കുടപിടിക്കുന്ന ഭരണതലവന്‍മാര്‍ ഒരു കാര്യം അറിയേണ്ടതുണ്ട്. ഇത് കേരളമാണ്. നിങ്ങള്‍ ദൈവത്തിനുവച്ചു നീട്ടുന്ന ഈ നാട്ടില്‍ മനുഷ്യന് ജീവിക്കാന്‍ അവകാശമുണ്ട്. ആ അവകാശത്തിന്റെ കഴുത്തുഞെരിക്കാന്‍ വന്നാല്‍ പ്രബുദ്ധമായ ഈ നാട് അതു തരിമ്പും വകവച്ചുതരില്ല. അത് ഓര്‍മയുണ്ടാകട്ടെ.
ReplyDelete