കാഞ്ഞങ്ങാട് നഗരത്തിലും സമീപപ്രദേശങ്ങളിലും ലീഗ് അക്രമികളുടെ താണ്ഡവം. നഗരസഭയിലും അജാനൂര്‍ പഞ്ചായത്തിലും യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മറയാക്കിയാണ് ലീഗുകാര്‍ പരക്കെ അക്രമം അഴിച്ചുവിട്ടത്. സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളും നിരവധി വാഹനങ്ങളും ക്ലബ്ബുകളും വായനശാലകളും അക്രമികള്‍ തകര്‍ത്തു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡും ടിയര്‍ഗ്യാസും പ്രയോഗിച്ചു. നിരവധി കേന്ദ്രങ്ങളില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പൊലീസിന്റെ ഏകപക്ഷീയമായ നിലപാടുകള്‍ സംഘര്‍ഷം രൂക്ഷമാക്കുന്നതിന് വഴിയൊരുക്കി.
ഞായറാഴ്ച മന്ത്രി കുഞ്ഞാലിക്കുട്ടി പങ്കെടുത്ത പൊതുയോഗത്തിന് ശേഷം ലീഗുകാര്‍ അഴിച്ചുവിട്ട അക്രമപരമ്പര മൂന്നാംനാളിലും തുടരുകയാണ്. കുഞ്ഞാലിക്കുട്ടിയുടെ പ്രകോപനപരമായ പ്രസംഗമാണ് യൂത്ത് ലീഗ് അണികളെ അക്രമത്തിന് പ്രേരിപ്പിച്ചത്. കാസര്‍കോട് ജില്ല മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമാണെന്നും തങ്ങള്‍ക്ക് ആരെയും ഭയമില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചിരുന്നു. കേരളം ഭരിക്കുന്ന യുഡിഎഫിന്റെ ഏറ്റവും വലിയ ശക്തിയാണ് മുസ്ലിംലീഗെന്നും തുടങ്ങിയ പ്രകോപനപരമായ വാക്കുകളായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗത്തില്‍ നിറഞ്ഞുനിന്നത്. തുടര്‍ന്ന് പൊതുയോഗം കഴിയുന്നതിന് മുമ്പുതന്നെ കാഞ്ഞങ്ങാട് തുളിച്ചേരി ഭാഗങ്ങളില്‍ ലീഗുകാര്‍ അക്രമം തുടങ്ങിയിരുന്നു. മുറിയനാവിയില്‍ മന്ത്രി കുഞ്ഞാലിക്കുട്ടി പങ്കെടുത്ത ലീഗ് ഓഫീസ് ഉദ്ഘാടനത്തിന്റെ മറവില്‍ സിപിഐ എം ബ്രാഞ്ച് സമ്മേളനത്തിന്റെ പതാകകള്‍ നശിപ്പിക്കുന്നതുള്‍പ്പടെയുള്ള അക്രമങ്ങളും നടത്തിയിരുന്നു. ഇതിനുശേഷം സിപിഐ എം പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ചു.
പൊലീസും രാഷ്ട്രീയപാര്‍ടി നേതാക്കളും ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കിയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുസംഘം ലീഗുകാര്‍ സിപിഐ എം ഹൊസ്ദുര്‍ഗ് ലോക്കല്‍ സെക്രട്ടറി മുറിയനാവിയിലെ എ വി രാമചന്ദ്രന്റെ വീടും സഹോദരന്‍ എ വി രാഘവന്‍ , ഗള്‍ഫുകാരനായ നാരായണന്‍ , കരുണാകരന്‍ , പി ബാലകൃഷ്ണന്‍ , ഉദയന്‍ , കാര്‍ത്യായനി, കുഞ്ഞിരാമന്‍ എന്നിവരുടെ വീടുകളും ആക്രമിച്ചു. നാരായണന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 60 ഇ 7657 ആള്‍ട്ടോ കാര്‍ , മുറിയനാവിയിലെ രാജുവിന്റെ ഓട്ടോറിക്ഷ, പ്രമോദിന്റെ ബൈക്ക് എന്നിവ തകര്‍ത്തു. അക്രമത്തില്‍ മുറിയനാവിയിലെ കുമാരന് ഗുരുതരമായി പരിക്കേറ്റു. ഡിവൈഎഫ്ഐ ബ്ലോക്ക് നേതാവായ നിഷാന്തിന്റെ മുറിയനാവിയിലെ വീട് ലീഗുകാര്‍ ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെ തകര്‍ത്തു. ചൊവ്വാഴ്ച രാവിലെ അതിഞ്ഞാലില്‍നിന്നും മഡിയനില്‍നിന്നും സംഘടിച്ചെത്തിയ ഒരുസംഘം ലീഗുകാര്‍ മഡിയന്‍ ആല്‍ത്തറക്കാലിലെ ജവാന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ഇ എം എസ് മന്ദിരം എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടവും ക്ലബ്ബിനകത്തെ ടിവി, കസേര, മേശ ഉള്‍പ്പടെയുള്ള ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു. മഡിയനിലെ പയങ്ങപ്പാടന്‍ ബാബു, എ വി കണ്ണന്റെ ക്വാര്‍ട്ടേഴ്സ്, പയങ്ങാപ്പാടന്‍ നാരായണന്‍ , അത്തിക്കല്‍ ബാലന്‍ , ശങ്കരമാരാര്‍ , ടി നാരായണന്‍ , വായക്കോടച്ചി കുഞ്ഞമ്മാര്‍ , കെ വി കൃഷ്ണന്‍ എന്നിവരുടെ വീടുകളും തകര്‍ത്തു. പയങ്ങപ്പാടന്‍ ചന്ദ്രന്റെ വീടും കെഎല്‍ 60 ബി 8583 നമ്പര്‍ ആപേ ഓട്ടോറിക്ഷയും മഡിയനിലെ സൂരജിന്റെ കെഎല്‍ 14 സി 1907 നമ്പര്‍ ബൈക്കും അത്തിക്കല്‍ ബാലന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 60 ബി 6456 നമ്പര്‍ മോട്ടോര്‍ ബൈക്കും അക്രമികള്‍ തകര്‍ത്തു.
ചൊവ്വാഴ്ച ഉച്ചയോടെ സംഘടിതരായ നൂറോളം ലീഗുകാര്‍ കുശാല്‍നഗറില്‍ പ്രവര്‍ത്തിക്കുന്ന സ്വാമി നിത്യാനന്ദ പോളിടെക്നിക്കിന് തീയിട്ടു. ഹോസ്റ്റല്‍ കെട്ടിടത്തില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ഥികളെ ആക്രമിച്ചു. ടിവി ഉള്‍പ്പടെയുള്ള സാധനസാമഗ്രികളും അടിച്ചുതകര്‍ത്തു. അക്രമത്തില്‍ പരിക്കേറ്റ പോളി വിദ്യാര്‍ഥികളായ വടകരയിലെ രാഹുല്‍ (21), ദേവരാജ് (22) എന്നിവരെ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവരാജിന് രണ്ട് കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ക്യാമ്പസിനകത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ക്ക് ലീഗ് അക്രമികള്‍ തീയിട്ടു. കാഞ്ഞങ്ങാട് നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഇഖ്ബാല്‍ സ്കൂള്‍ പരിസരത്ത് വ്യാപാരസ്ഥാപനങ്ങള്‍ക്കും മൂന്ന് വീടുകള്‍ക്കും നേരെ അക്രമം നടന്നു. പകല്‍ മൂന്നോടെ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍നിന്ന് സംഘടിച്ചെത്തിയ ലീഗുകാര്‍ നഗരത്തിലെ ഉമേഷ്കാമത്ത് ആന്‍ഡ് കോ, ഗണേഷ് കോര്‍ണര്‍ , ഗോകുലം കോംപ്ലക്സ് എന്നിവ കല്ലെറിഞ്ഞ് തകര്‍ത്തു. മഡിയനില്‍ നാല് ലീഗ് പ്രവര്‍ത്തകരുടെ വീടിനുനേരെയും കല്ലേറുണ്ടായി. ജില്ലാ പൊലീസ് ചീഫ് ടി ശ്രീശുകന്‍ , ഹൊസ്ദുര്‍ഗ് എഎസ്പി എച്ച് മഞ്ജുനാഥ, സിഐമാരായ കെ വി വേണുഗോപാലന്‍ , സി കെ സുനില്‍കുമാര്‍ , എസ്ഐ പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കനത്ത പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തി.
മുറിയനാവിയിലെ രമേശന്‍ , രവീന്ദ്രന്‍ , രവീന്ദ്രന്റെ മാതാവ് ജാനകി എന്നിവര്‍ക്ക് ലീഗ് അക്രമത്തില്‍ പരിക്കേറ്റു. ലോക്കല്‍ സെക്രട്ടറി രാമചന്ദ്രന്റെ വീടും വീട്ടുപകരണങ്ങളും പൂര്‍ണമായും തകര്‍ത്തു. വീട്ടിലുണ്ടായിരുന്ന രാമചന്ദ്രന്റെ ജ്യേഷ്ഠന്റെ ഭാര്യ സുജാത, സഹോദരന്‍ രവീന്ദ്രന്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടപ്പുറത്തെ ഷാജി, സദു എന്നിവരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. മുറിയനാവിയിലെ കുമാരന്റെ വീട് അക്രമിച്ചു. കുമാരന് പരിക്കേറ്റു. മുക്കൂടില്‍ നിന്നും ലീഗുകാര്‍ വെട്ടിപരിക്കേല്‍പ്പിച്ച ജയനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ജയന്റെ കഴുത്തിനാണ് വെട്ടേറ്റത്. ഒഴിഞ്ഞവളപ്പിലെ സുധീഷിന്റെ ബൈക്ക് കത്തിച്ചു. പോളിയിലെ ജീവനക്കാരനായ കുഞ്ഞിക്കണ്ണനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ കുഞ്ഞിക്കണ്ണനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രി മുന്‍ സൂപ്രണ്ട് ലക്ഷ്മിനഗര്‍ തെരുവത്തെ ടി വി പത്മനാഭന്റെ വീട് അക്രമികള്‍ തകര്‍ത്തു. മുറിയനാവിയിലെ നാരായണന്റെ കെ എല്‍ 60 സി 7657 നമ്പര്‍ മാരുതി എസ്റ്റീം കാര്‍ , പ്രമോദിന്റെ ബൈക്ക് എന്നിവയും പോളിടെക്നിക്കിലെ ജീപ്പും അക്രമത്തില്‍ തകര്‍ത്തു. അധ്യാപിക സ്മിത, രാമന്‍ , സെബാസ്റ്റ്യന്‍ , വിക്രമന്‍ എന്നിവരുടെ വാഹനങ്ങളും ലീഗുകാര്‍ അടിച്ചുതകര്‍ത്തു. സമാധാന കമ്മിറ്റി യോഗം കഴിഞ്ഞ് രാത്രി 7.45 ഓടെ കല്ലൂരാവിയില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ജീപ്പിന് അക്രമികള്‍ തീയിട്ടു. അതിഞ്ഞാലില്‍ സൂര്യ ടിവിയുടെ കാര്‍ ചോട്ടാ അഷറഫിന്റെ നേതൃത്വത്തില്‍ ലീഗുകാര്‍ തകര്‍ത്തു. മഡിയനില്‍ അപ്പുഡുവിന്റെ ഹോട്ടലും തകര്‍ത്തു. ലീഗ് നേതാവ് ഹമീദ് ഹാജിയുടെ കാറിന് കല്ലെറിഞ്ഞു. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ പ്രഭാകരന്റെ ബൈക്ക് തകര്‍ത്തു.
150 വീടുകള്‍ തകര്‍ത്തു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലും നടന്ന അക്രമസംഭവങ്ങളിലും തീവയ്പ്പിലും നൂറോളം പേര്‍ക്ക് പരിക്ക്. ഇരുപതോളം വാഹനങ്ങളും 150 വീടുകളും തകര്‍ത്തു. കാഞ്ഞങ്ങാട് നഗരത്തില്‍ മാത്രം ഇരുപത്തഞ്ചിലധികം വ്യാപാരസ്ഥാപനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു. ചൊവ്വാഴ്ച രാവിലെയുണ്ടായ കല്ലേറില്‍ കാഞ്ഞങ്ങാട്ടെ ഫാല്‍കോ വെഡ്ഡിങ്് സെന്റര്‍ , വൈറ്റ്ഷോപ്പ്, ഐവ സില്‍ക്സ്, മലബാര്‍ മൊബൈല്‍ഷോപ്പ്, ഉമേഷ്കാമത്ത്, എവര്‍ഗ്രീന്‍ ഹോട്ടല്‍ , ഗണേഷ് കോര്‍ണര്‍ , ഗോകുലം കോംപ്ലക്സ് തുടങ്ങിയ സ്ഥാപനങ്ങളാണ് കല്ലേറില്‍ തകര്‍ന്നത്. തീവയ്പ്പും അക്രമ സംഭവവുമായി ബന്ധപ്പെട്ട് നിരവധിപേരെ അറസ്റ്റ് ചെയ്തു. മുന്‍കരുതലായി 25 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസിന്റെ പരാക്രമം കണ്ട് പേടിച്ചോടിയ സ്കൂള്‍ , കോളേജ് വിദ്യാര്‍ഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാര്‍ടി ഓഫീസ് തകര്‍ത്തു കാഞ്ഞങ്ങാട്ട് വീണ്ടും ലീഗ് അക്രമം; ഒരാള്‍ക്ക് ഗുരുതരം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് വീണ്ടും ലീഗ് അക്രമം. പാര്‍ടി ഓഫീസും വായനശാലയും തകര്‍ത്തു. സിപിഐ എം അനുഭാവിയെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സിപിഐ എം അനുഭാവിയുടെ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചു. ഓട്ടോറിക്ഷ കത്തിച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്‍ നേതൃത്വത്തില്‍ സമാധാനപരമായി നടന്ന പ്രകടനത്തിനുനേരെ ലീഗുകാര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ പ്രതിഷേധിച്ച് ഉച്ചവരെ നഗരത്തില്‍ ഹര്‍ത്താല്‍ നടത്തി. ലീഗ് ക്രിമിനലുകള്‍ അഴിഞ്ഞാടിയപ്പോള്‍ നിഷ്ക്രിയരായ പൊലീസ് കാഞ്ഞങ്ങാട് ടൗണില്‍ പ്രതിഷേധമുയര്‍ത്തിയ ജനങ്ങള്‍ക്കുനേരെ മൂന്നുതവണ ലാത്തിച്ചാര്‍ജ് നടത്തി. ഉന്നത പൊലീസ് ഓഫീസര്‍ എത്തി പകല്‍ മൂന്നോടെ സ്ഥിതി ശാന്തമാക്കി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി നിരപരാധികള്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു.
ഞായറാഴ്ച വൈകിട്ട് മന്ത്രി കുഞ്ഞാലിക്കുട്ടി പങ്കെടുത്ത യൂത്ത് ലീഗ് പൊതുയോഗത്തിനുശേഷം കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലും വ്യാപക അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലീഗ് പ്രവര്‍ത്തകര്‍ തിങ്കളാഴ്ച പുലര്‍ച്ചെ മുറിയനാവി പൊടിക്കളത്തെ ലിജേഷിന്റെ ഓട്ടോറിക്ഷ കത്തിച്ചാണ് രണ്ടാം ദിവസത്തെ അക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. റിക്ഷ കത്തിച്ചതില്‍ പ്രതിഷേധിച്ചും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും രാവിലെ നഗരത്തിലെത്തിയ മുഴുവന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും സംയുക്ത സമരസമിതി നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ടിബി റോഡ് ജങ്ഷനിലെ വേങ്ങാച്ചേരി കോംപ്ലക്സില്‍ തമ്പടിച്ച ലീഗുകാര്‍ പ്രകടനത്തിനുനേരെ കല്ലെറിഞ്ഞു. ഇതോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു. അക്രമികളെ പിടികൂടുന്നതിന് പകരം ഓട്ടോ ഡ്രൈവര്‍മാര്‍ക്കുനേരെ തിരിഞ്ഞ പൊലീസ് നടപടി ചോദ്യം ചെയ്ത് നാട്ടുകാരും രംഗത്തിറങ്ങി. ഇതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി. സംഘര്‍ഷം കണക്കിലെടുത്ത് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളെല്ലാം അടച്ചു. ഇതിനിടെ ലീഗുകാര്‍ ഓട്ടോ ഡ്രൈവര്‍മാരുടെ പ്രകടനത്തില്‍ നുഴഞ്ഞുകയറി വ്യാപാരസ്ഥാപനങ്ങള്‍ക്കുനേരെ കല്ലെറിഞ്ഞു. കല്ലെറിഞ്ഞ രണ്ട് ലീഗ് പ്രവര്‍ത്തകരെ ഡ്രൈവര്‍മാര്‍ കൈയോടെ പിടികൂടി. ഇവരെ രക്ഷപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചത് ഡ്രൈവര്‍മാരെ പ്രകോപിതരാക്കി. തുടര്‍ന്നാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.
കാഞ്ഞങ്ങാട് സംഘര്‍ഷം ഉടലെടുത്തതോടെ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് മാണിക്കോത്ത്, അതിഞ്ഞാല്‍ , ആറങ്ങാടി എന്നിവിടങ്ങളില്‍ ലീഗുകാര്‍ സംഘടിച്ച് വാഹനങ്ങള്‍ പരിശോധിച്ച് സിപിഐ എം അനുഭാവികളെ ആക്രമിച്ചു. മന്‍സൂര്‍ ആശുപത്രി പരിസരത്ത് കെവിആര്‍ കാറിന്റെ ലോണ്‍മേള നടത്തുന്ന കാറ്റാടിയിലെ സിപിഐ എം പ്രവര്‍ത്തകന്‍ പ്രിയേഷി (24)നെ ലീഗുകാര്‍ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രിയേഷിനെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് മണിയോടെ ആറങ്ങാടിയില്‍ സംഘടിച്ച ലീഗുകാര്‍ മടിക്കൈ ഭാഗത്തേക്ക് പോകുന്ന കെഎല്‍ 14 ബി 2106 നമ്പര്‍ ഓട്ടോറിക്ഷ തകര്‍ത്ത് തീയിടാന്‍ ശ്രമിച്ചു. ഈ സമയം ഇതുവഴിയെത്തിയ നീലേശ്വരം സിഐ സി കെ സുനില്‍കുമാര്‍ അക്രമികളുടെ പടം മൊബൈല്‍ഫോണില്‍ പകര്‍ത്തിയപ്പോഴാണ് ശ്രമം ഉപേക്ഷിച്ചത്.
ഞായറാഴ്ച രാത്രി ലക്ഷ്മിനഗര്‍ തെരുവത്തെ സിപിഐ എം ഹൊസ്ദുര്‍ഗ് ലോക്കല്‍ കമ്മിറ്റി ഓഫീസും യുവജന ലൈബ്രറിയും പ്രവര്‍ത്തിക്കുന്ന എ കെ ജി മന്ദിരം ലീഗുകാര്‍ ആക്രമിക്കുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസില്‍ പാര്‍ടി പ്രവര്‍ത്തകര്‍ വിവരം നല്‍കിയിരുന്നു. എന്നാല്‍ ഓഫീസിന് കാവലേര്‍പ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. തിങ്കളാഴ്ച പകല്‍ മൂന്നരയോടെ പൊലീസെത്തി വായനശാലക്കകത്ത് പത്രം വായിക്കുന്നവരെയും പാര്‍ടി ഓഫീസ് പരിസരത്ത് നില്‍ക്കുന്ന നാട്ടുകാരെയും വിരട്ടിയോടിച്ചു. ഇതിനുതൊട്ടുപുറകെ ആറങ്ങാടി ഭാഗത്തുനിന്ന് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ പത്തോളം ലീഗുകാര്‍ ഓഫീസിനുനേരെ മിന്നലാക്രമണം നടത്തി. ഓഫീസിന്റെ മൂന്ന് പാളികളുള്ള നാല് ജനലുകള്‍ അടിച്ചുതകര്‍ത്ത് വാതില്‍ കുത്തിപ്പൊളിക്കാനും ശ്രമം നടത്തി. തിങ്കളാഴ്ച രാത്രി എട്ടോടെ കൈരളി പ്രോഗ്രാം ഏജന്‍സി ഉടമ നോര്‍ത്ത് കോട്ടച്ചേരിയിലെ എ നാരായണന്റെയും തൊട്ടടുത്ത കാര്‍ത്യായനിയുടെയും വീടുകള്‍ക്കുനേരെ വീണ്ടും അക്രമമുണ്ടായി. നാരായണന്റെ മക്കളുടെ മൂന്നുവയസ്സുള്ള രണ്ട് പിഞ്ചുകുട്ടികള്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. കാര്‍ത്യായനിയുടെ വീടുനുനേരെയുണ്ടായ അക്രമത്തില്‍ മകന്‍ സുചീന്ദ്രന്റെ പിഞ്ചുകുഞ്ഞിനും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് സ്ത്രീകളുള്‍പ്പെടെയുള്ള നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ ഓടിമറഞ്ഞു. ഇവരെ പിന്തുടരുമ്പോള്‍ അതുവഴി വന്ന പൊലീസ് അക്രമികളെ പിടികൂടുന്നതിന് പകരം സ്ത്രീകളുള്‍പ്പെടെയുള്ളവരെ തിരിച്ചയക്കാനാണ് ശ്രമിച്ചത്. അതിക്രമങ്ങള്‍ നടന്ന പ്രദേശങ്ങള്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്‍ , ജില്ലാകമ്മിറ്റി അംഗം പി അപ്പുക്കുട്ടന്‍ , ഏരിയാ സെക്രട്ടറി എം പൊക്ലന്‍ , ഡി വി അമ്പാടി, എം ഗംഗാധരന്‍ , കാറ്റാടി കുമാരന്‍ , കെ രാജ്മോഹനന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
deshabhimani 121011
കാഞ്ഞങ്ങാട് നഗരത്തിലും സമീപപ്രദേശങ്ങളിലും ലീഗ് അക്രമികളുടെ താണ്ഡവം. നഗരസഭയിലും അജാനൂര്‍ പഞ്ചായത്തിലും യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മറയാക്കിയാണ് ലീഗുകാര്‍ പരക്കെ അക്രമം അഴിച്ചുവിട്ടത്. സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളും നിരവധി വാഹനങ്ങളും ക്ലബ്ബുകളും വായനശാലകളും അക്രമികള്‍ തകര്‍ത്തു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡും ടിയര്‍ഗ്യാസും പ്രയോഗിച്ചു. നിരവധി കേന്ദ്രങ്ങളില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പൊലീസിന്റെ ഏകപക്ഷീയമായ നിലപാടുകള്‍ സംഘര്‍ഷം രൂക്ഷമാക്കുന്നതിന് വഴിയൊരുക്കി.
ReplyDelete