നിയമസഭാമന്ദിരത്തിലെ ഒന്നാംനിലയിലുള്ള കര്യോപദേശക സമിതി ഹാളിലും അതേനിലയില്‍ തന്നെയുള്ള സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും ഓഫീസുകളിലും ചൂടേറിയ ചര്‍ച്ച. ചോദ്യോത്തരവേളയും ശൂന്യവേളയും പിന്നിട്ട് മറ്റ് നടപടികളുമായി സഭയും ശാന്തമായി മുന്നോട്ടുനീങ്ങി. പക്ഷേ കൊടുങ്കാറ്റ് ആഞ്ഞുവീശിയത് പൊടുന്നനെയായിരുന്നു. വെള്ളിയാഴ്ചത്തെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട സ്പീക്കറുടെ റൂളിങ്ങിനാണ് എല്ലാവരും കാതോര്‍ത്തത്. സ്പീക്കര്‍ റൂളിങ് നല്‍കിയതോടെ പ്രശ്നങ്ങള്‍ തീരുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ ജയിംസ് മാത്യുവിനെയും ടി വി രാജേഷിനെയും ചൊവ്വാഴ്ച സഭ പിരിയുംവരെ സസ്പെന്‍ഡ് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ പ്രമേയം പ്രതീക്ഷകള്‍ തകിടംമറിച്ചു. സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് സഭയില്‍ സത്യഗ്രഹം ഇരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. പെട്ടെന്നാണ് മന്ത്രി കെ പി മോഹനന്‍ മേശമേല്‍ ചാടിക്കയറി പ്രതിപക്ഷത്തെ നേരിടാന്‍ ഒരുമ്പെട്ടത്.
വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചെന്നത് പുകമറയായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്പീക്കറുടെ റൂളിങ്. വനിതാ സ്റ്റാഫിനെ ആക്രമിച്ചെന്നും അപമാനിച്ചെന്നുമായിരുന്നു വെള്ളിയാഴ്ചത്തെ ആരോപണം. എന്നാല്‍ , അതൊരു പരാതി മാത്രമാണെന്നായിരുന്നു സ്പീക്കറുടെ റൂളിങ്. "അംഗങ്ങളുടെ ഭാഗത്തുനിന്ന് മനഃപൂര്‍വം ഉണ്ടായ നടപടിയായി കരുതുന്നില്ല. അവര്‍ (ജയിംസ് മാത്യുവും ടി വി രാജേഷും) ആ ഒരു ഉദ്ദേശ്യത്തോടുകൂടിയാണ് അങ്ങോട്ട് പോയതെന്നും ചെയര്‍ കരുതുന്നില്ല. മുന്നോട്ടുപോയതിനിടയില്‍ വന്ന ആ കൂട്ടമായുണ്ടായ സംഭവത്തില്‍ ഉണ്ടായതായിരിക്കും" സ്പീക്കര്‍ വ്യക്തമാക്കി. അവിടംകൊണ്ട് തീരണമെന്ന് ഭരണപക്ഷം ആഗ്രഹിച്ചില്ലെന്ന് തുടര്‍ന്നുള്ള നടപടി വ്യക്തമാക്കി. ടി വി രാജേഷും ജയിംസ് മാത്യുവും ഖേദം പ്രകടിപ്പിച്ചെന്ന സ്പീക്കറുടെ പരാമര്‍ശമുണ്ടായപ്പോള്‍ ഇരുവരും എതിര്‍പ്പ് അറിയിച്ചു. മുഖ്യമന്ത്രി ഒളിയമ്പ് എയ്തത് പിന്നീടാണ്. സ്പീക്കറുടെ റൂളിങ് കഴിഞ്ഞയുടനെയാണ് മുഖ്യമന്ത്രി സസ്പെന്‍ഷന്‍ പ്രമേയം പുറത്തെടുത്തത്. സ്പീക്കറും കക്ഷിനേതാക്കളും മുന്‍കൈ എടുത്ത് മണിക്കൂറുകളോളം നടത്തിയ ചര്‍ച്ച വൃഥാവിലാണെന്ന് അതോടെ തെളിഞ്ഞു. അനുരഞ്ജന നീക്കങ്ങളിലും സമാധാനസന്ധിയിലും താല്‍പ്പര്യമില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രമേയം വെളിപ്പെടുത്തി. വെള്ളിയാഴ്ചത്തെ സംഭവങ്ങളില്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയശേഷമാണ് സസ്പെന്‍ഡ് ചെയ്യണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഇതിനെതിരെ സത്യഗ്രഹം ആരംഭിച്ച സമയത്താണ് മന്ത്രി കെ പി മോഹനന്‍ മേശമേല്‍ ചാടിക്കയറി പ്രതിപക്ഷത്തെ നേരിടാന്‍ തുനിഞ്ഞത്. മേശപ്പുറത്ത് കാല്‍കയറ്റി പ്രതിപക്ഷത്തോട് ആക്രോശിച്ച മന്ത്രിയെ സഹമന്ത്രിമാര്‍ പിന്തിരിപ്പിച്ചതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി.
പ്രതിപക്ഷം സത്യഗ്രഹം തുടര്‍ന്നു. രണ്ട് അംഗങ്ങളുടെ പെരുമാറ്റം സഭയോടുള്ള അനാദരവും അച്ചടക്കലംഘനവുമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അപ്പോള്‍ മന്ത്രിയുടെ പെരുമാറ്റം അച്ചടക്കത്തിന്റെ ഏത് അളവുകോലില്‍ കാണുമെന്ന് വരുംദിവസങ്ങളില്‍ അറിയാം. റെയില്‍വേ ചരക്കുകൂലി വര്‍ധനയെ കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം ആണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ചരക്കുകൂലി വര്‍ധന കേരളത്തിന് വന്‍ ആഘാതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചരക്കുകൂലി വര്‍ധിപ്പിച്ചത് റെയില്‍വേയുടെ സാധാരണ നടപടിയായാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ജനവികാരം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ഇ പി ജയരാജന്‍ ഇറങ്ങിപ്പോക്കിനു മുമ്പ് കുറ്റപ്പെടുത്തി. പട്ടികജാതി- പട്ടികവര്‍ഗക്ഷേമം, വിനോദ സഞ്ചാരം, സഹകരണം എന്നീ വകുപ്പുകള്‍ക്കായിരുന്നു ധനാഭ്യര്‍ഥന.
ആദിവാസികളുടെ അടിവസ്ത്രത്തിന് പോലും രക്ഷയില്ലാതായിരിക്കുകയാണെന്ന് ചര്‍ച്ച തുടങ്ങിയ എ കെ ബാലന്‍ ചൂണ്ടിക്കാട്ടി. പട്ടികജാതി ക്ഷേമപദ്ധതികള്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ പ്രതിപക്ഷം കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മുന്‍മന്ത്രി ജി സുധാകരന്‍ , മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ എന്നിവര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. എസ് രാജേന്ദ്രന്‍ പതിവുപോലെ തമിഴില്‍ പ്രസംഗിച്ചു. ജമീല പ്രകാശം, ഇ കെ വിജയന്‍ , സി മോയിന്‍കുട്ടി, വി എം ഉമ്മര്‍മാസ്റ്റര്‍ , വി പി സജീന്ദ്രന്‍ , ഐ സി ബാലകൃഷ്ണന്‍ , ടി യു കുരുവിള, കോവൂര്‍ കുഞ്ഞുമോന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കോഴിക്കോട് വെടിവയ്പിനെ കുറിച്ച് നടപടി എന്തായെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉപക്ഷേപത്തിലൂടെ ആരാഞ്ഞു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
(കെ ശ്രീകണ്ഠന്‍)
deshabhimani
നിയമസഭാമന്ദിരത്തിലെ ഒന്നാംനിലയിലുള്ള കര്യോപദേശക സമിതി ഹാളിലും അതേനിലയില്‍ തന്നെയുള്ള സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും ഓഫീസുകളിലും ചൂടേറിയ ചര്‍ച്ച. ചോദ്യോത്തരവേളയും ശൂന്യവേളയും പിന്നിട്ട് മറ്റ് നടപടികളുമായി സഭയും ശാന്തമായി മുന്നോട്ടുനീങ്ങി. പക്ഷേ കൊടുങ്കാറ്റ് ആഞ്ഞുവീശിയത് പൊടുന്നനെയായിരുന്നു. വെള്ളിയാഴ്ചത്തെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട സ്പീക്കറുടെ റൂളിങ്ങിനാണ് എല്ലാവരും കാതോര്‍ത്തത്. സ്പീക്കര്‍ റൂളിങ് നല്‍കിയതോടെ പ്രശ്നങ്ങള്‍ തീരുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ ജയിംസ് മാത്യുവിനെയും ടി വി രാജേഷിനെയും ചൊവ്വാഴ്ച സഭ പിരിയുംവരെ സസ്പെന്‍ഡ് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ പ്രമേയം പ്രതീക്ഷകള്‍ തകിടംമറിച്ചു. സസ്പെന്‍ഷനില്‍ പ്രതിഷേധിച്ച് സഭയില്‍ സത്യഗ്രഹം ഇരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. പെട്ടെന്നാണ് മന്ത്രി കെ പി മോഹനന്‍ മേശമേല്‍ ചാടിക്കയറി പ്രതിപക്ഷത്തെ നേരിടാന്‍ ഒരുമ്പെട്ടത്.
ReplyDeleteആദിവാസികള്‍ക്ക് ഭൂമി ഉറപ്പാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മാതൃക തുടരാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാകണമെന്ന് സര്‍ക്കാരിന്റെ ധനാഭ്യര്‍ഥനയെ എതിര്‍ത്ത് മുന്‍മന്ത്രി എ കെ ബാലന്‍ ആവശ്യപ്പെട്ടു. കാലങ്ങളായി അവഗണിക്കപ്പെട്ടുകിടന്ന ആദിവാസികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമിയും കിടപ്പാടവുമൊരുക്കി. 25,728 ആദിവാസികള്‍ക്ക് 35,000 ഏക്കറോളം ഭൂമിയാണ് വിതരണം ചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സര്‍വേ നടപടി പൂര്‍ത്തിയാക്കിയ അയ്യായിരത്തോളം ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അമാന്തം കാട്ടുകയാണ്. യുഡിഎഫ് ഭരണകാലങ്ങളില്‍ ആദിവാസികള്‍ക്ക് എന്നും പീഡനമാണ്. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ മുത്തങ്ങയില്‍ ആദിവാസിയെ വെടിവച്ചുകൊന്നെങ്കില്‍ ഇപ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ആദിവാസിസ്ത്രീയെ ഭീകരമായി മര്‍ദിക്കുകയാണ്. ആദിവാസിസ്നേഹം നടിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ എന്തുകൊണ്ടാണ് കോടതിവിധിയുണ്ടായിട്ടും വയനാട്ടിലെ കൃഷ്ണഗിരി വില്ലേജില്‍പ്പെട്ട കൈയേറ്റഭൂമി പിടിച്ചെടുത്ത് ആദിവാസികള്‍ക്ക് നല്‍കാന്‍ തയ്യാറാകാത്തത്. കൈയേറ്റക്കാരനുവേണ്ടി കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകനെക്കൊണ്ട് നിലപാട് സ്വീകരിപ്പിച്ച സര്‍ക്കാരിന് ആദിവാസികളെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ല. ഭൂപ്രമാണിമാരുടെ കളിത്തൊട്ടിലിലെ പാവയാകാന്‍ ആദിവാസിക്ഷേമമന്ത്രി തയ്യാറാകരുത്. ആദിവാസിസ്ത്രീയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിയമസഭയില്‍ ഉയര്‍ന്ന വികാരം മനസ്സിലാക്കി പ്രതികരിക്കാത്ത ഉമ്മന്‍ചാണ്ടി ആദിവാസിസമൂഹത്തെ വഞ്ചിക്കുകയാണെന്നും എ കെ ബാലന്‍ പറഞ്ഞു.
ReplyDelete