വെസ്റ്റ് ഹില്‍ എഞ്ചിനീയറിങ് കോളേജിനുമുന്നില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ വെടിവച്ച സംഭവത്തില്‍ അസി. കമ്മീഷണറുടെ വാദങ്ങള്‍ പൊളിയുന്നു. വെടിവയ്പിന് അനുമതിയുണ്ടായിരുന്നു എന്ന വാദമാണ് മജ്സ്ട്രേറ്റുമാരുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞത്. വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജിനുമുന്നില്‍ വിദ്യാര്‍ഥികളെ വെടിവയ്ക്കാന്‍ തങ്ങള്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന രണ്ട് എക്സി. മജിസ്ട്രേറ്റുമാരും വെളിപ്പെടുത്തി. എക്സി. മജിസ്ട്രേറ്റുമാരായ കോഴിക്കോട് തഹസില്‍ദാര്‍ എന്‍ എം പ്രേമരാജനും സ്പെഷല്‍ തഹസില്‍ദാര്‍ (ലാന്‍ഡ് അക്വിസിഷന്‍ പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യ) നരേന്ദ്രനുമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. വിദ്യാര്‍ഥികളെ കൊല്ലാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ക്കയായിരുന്നെന്ന ആരോപണം ശരിവയ്ക്കുന്നതാണ് എക്സി. മജിസ്ട്രേറ്റുമാരുടെ വെളിപ്പെടുത്തല്‍ . ഈ സാഹചര്യത്തില്‍ ചട്ടവും നിയമങ്ങളും പാലിക്കാതെ സര്‍വീസ് റിവോള്‍വര്‍ പ്രയോഗിച്ച ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്നു നീക്കണമെന്ന ആവശ്യം ശക്തമായി.
സ്ത്രീകളടക്കം നൂറോളം പേരേ സ്ഥലത്തുണ്ടായിരുന്നുള്ളുവെന്ന് തഹസില്‍ദാര്‍ പ്രേമരാജന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 9.15 മുതല്‍ പത്തരവരെ സ്ഥലത്തുണ്ടായിരുന്നതായി പറയുന്ന തഹസില്‍ദാര്‍ ടിയര്‍ഗ്യാസ് പ്രയോഗിച്ചതും ലാത്തിവീശിയതും പൊലീസ് ബലംപ്രയോഗിച്ചതും പറയുന്നുണ്ട്. എന്നാല്‍ വെടിവയ്പിനെപ്പറ്റി പരാമര്‍ശിച്ചിട്ടേയില്ല. 10.14 നായിരുന്നു വെടിവയ്പ്. ഇക്കാര്യം തഹസില്‍ദാര്‍ റിപ്പോര്‍ട്ടില്‍ പറയാതിരുന്നത് നിയമാനുസൃതമായ അനുവാദത്തോടെയായിരുന്നില്ല വെടിവയ്പ് എന്നതിനാലാണെന്നാണ് സൂചന. താന്‍ വെടിവയ്പിന് നിര്‍ദേശിച്ചിട്ടില്ലെന്നും സംഭവശേഷമാണ് വെസ്റ്റ്ഹില്ലില്‍ എത്തിയതെന്നുമാണ് സ്പെഷ്യല്‍ തഹസില്‍ദാര്‍ നരേന്ദ്രന്‍ പറഞ്ഞു.
ഉത്തരവാദപ്പെട്ട രണ്ട് ഉദ്യോഗസ്ഥരും വെടിവയ്പിന് നിര്‍ദേശിച്ചിട്ടില്ലെന്ന് സമ്മതിച്ചതോടെ അസി. കമീഷണറും അദ്ദേഹത്തെ ന്യായീകരിച്ച സര്‍ക്കാരുമാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. നിയമാനുസൃതം അനുമതി നല്‍കിയാലും സംഘര്‍ഷസ്ഥലത്ത് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്കാണ് ആദ്യം വെടിവയ്ക്കാറ്. എന്നാല്‍ അസി. കമീഷണര്‍ വെടിയുതിര്‍ത്തത് ആകാശത്തേക്കായിരുന്നില്ല. പൊലീസ് മേധാവികള്‍ പറഞ്ഞതും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും വെടി ആകാശത്തേക്കാണെന്നാണ്. എന്നാല്‍ താന്‍ വിദ്യാര്‍ഥികള്‍ക്കുനേരെ തന്നെയാണ് വെടിവച്ചതെന്ന് രാധാകൃഷ്ണപിള്ള മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. വെടിവച്ചുകൊല്ലുകയായിരുന്നു ഉദ്ദേശ്യമെന്നാണ് ഉദ്യോഗസ്ഥന്റെ വാക്കുകള്‍ തെളിയിക്കുന്നത്. നിയമവിരുദ്ധമായി വിദ്യാര്‍ഥികളെ കൊന്നൊടുക്കാന്‍ ലക്ഷ്യമിട്ടാണ് വെടിവച്ചതെന്ന് അസി. കമീഷണര്‍ സമ്മതിച്ചതോടെ നരഹത്യക്കു ശ്രമിച്ച ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
deshabhimani 121011

ReplyDelete