Saturday, October 15, 2011

അരാഷ്ട്രീയതയ്ക്ക് താക്കീത്: എസ്എഫ്ഐക്ക് ചരിത്രവിജയം


കേരള-എംജി തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് ഉജ്വലവിജയം

കേരള-എംജി സര്‍വകലാശാലകള്‍ക്കുകീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വലവിജയം. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്ന 113 കോളേജുകളില്‍ 99ലും എസ്എഫ്ഐ വിജയിച്ചു. കേരള സര്‍വകലാശാലയില്‍ 42ല്‍ 38ഉം എംജിയില്‍ 71ല്‍ 61ഉം കോളേജുകളില്‍ യൂണിയന്‍ നേതൃത്വം എസ്എഫ്ഐക്ക് ലഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ 19 കോളേജില്‍ 17ലും കൊല്ലത്ത് 11ല്‍ 10ലും ആലപ്പുഴയില്‍ 11ല്‍ 10ലും പത്തനംതിട്ടയില്‍ 11ല്‍ 10ലും കോട്ടയത്ത് 22ല്‍ 17ലും ഇടുക്കിയില്‍ 11ല്‍ 10ലും എറണാകുളത്ത് 29ല്‍ 25 കോളേജിലും എസ്എഫ്ഐ വിജയിച്ചു. കേരള സര്‍വകലാശാലയിലെ ആകെ 70 കൗണ്‍സിലര്‍മാരില്‍ 52ഉം എംജി സര്‍വകലാശാലയിലെ 112 കൗണ്‍സിലര്‍മാരില്‍ 93ഉം എസ്എഫ്ഐ വിജയിച്ച് സര്‍വകലാശാലഭരണം ഉറപ്പിച്ചു.

ബാര്‍ട്ടന്‍ഹില്‍ എന്‍ജി. കോളേജ്, മന്നാനിയ കോളേജ്, തുമ്പ സെന്റ് സേവ്യേഴ്സ്, കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്, അഞ്ചല്‍ സെന്റ് ജോണ്‍സ്, മേലുകാവ് ഹെന്‍റി ബേക്കര്‍ , പാലാ സെന്റ് തോമസ്, ചങ്ങനാശേരി എന്‍എസ്എസ്, നെടുങ്കണ്ടം എംഇഎസ് എന്നീ കോളേജുകളില്‍ യൂണിയന്‍ നേതൃത്വം എസ്എഫ്ഐ തിരിച്ചുപിടിച്ചു. നാട്ടകം ഗവ. കോളേജില്‍ തുടര്‍ച്ചയായ 24-ാം വര്‍ഷമാണ് എസ്എഫ്ഐ വിജയിക്കുന്നത്. കേരള സര്‍വകലാശാലയിലെ ഏഴ് കോളേജിലും എംജി സര്‍വകലാശാലയിലെ 14 കോളേജിലും എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വന്‍വിജയം സമ്മാനിച്ച എല്ലാ വിദ്യാര്‍ഥികളെയും സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷും സെക്രട്ടറി പി ബിജുവും അഭിവാദ്യംചെയ്തു.


സെന്റ് ഡൊമിനിക് കോളേജില്‍ യുഡിഎഫ് വിളയാട്ടം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദനം

കാഞ്ഞിരപ്പള്ളി: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജില്‍ യുഡിഎഫ് നേതൃത്വത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ പ്രസിഡന്റ് സോജിമോന്‍ ജോയി, കോളേജ് യൂണിറ്റ് വൈസ് പ്രസിഡന്റ് രാജേഷ്, സുബിന്‍ , ഷൗക്കത്ത് എന്നിവരെ കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോജിമോന്റെ തലയ്ക്കാണ് പരിക്ക്. രാജേഷിന്റെ കൈയ്യൊടിഞ്ഞു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമവിജയം നേടിയതോടെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, കെഎസ്സി(എം) പ്രവര്‍ത്തകര്‍ വാടക ഗുണ്ടകളുടെ സഹായത്തോടെ എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസിന്റെ സാന്നിധ്യത്തില്‍ വളഞ്ഞുവെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസും എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ചു. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് വിഷ്ണു പ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജീപ്പിലിട്ട് ക്രൂരമായി മര്‍ദിച്ചു. സംഭവമറിഞ്ഞ് സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി അഡ്വ. പി ഷാനവാസ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എ റിബിന്‍ഷാ എന്നിവര്‍ സ്ഥലത്തെത്തി ചോദ്യം ചെയ്തതോടെയാണ് വിഷ്ണുവിനെ പൊലീസ് വിട്ടയച്ചത്.

യൂത്ത്ഫ്രണ്ട് എം നേതാവും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗവുമായ അഡ്വ. സാജന്‍ കുന്നത്ത്, ഗ്രാമപഞ്ചായത്തംഗം നിബു ഷൗക്കത്ത്, യൂത്ത്ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് ജോളി മടുക്കകുഴി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. പുറത്തുനിന്നെത്തിയ വാടക ഗുണ്ടകളും ഇവരോടൊപ്പം മര്‍ദനത്തില്‍ പങ്കാളികളായി. ഇതിനിടെ കോളേജിനുസമീപമുള്ള റബര്‍തോട്ടത്തില്‍ മദ്യംകഴിച്ചുകൊണ്ടിരുന്ന വാടക ഗുണ്ടകള്‍ ഒരു വാഹനം സ്വയം തല്ലിത്തകര്‍ക്കുകയും ചെയ്തു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് 33ഉം കെഎസ്യു-കെഎസ്സി(എം) സഖ്യത്തിന് 32 സീറ്റുമാണ് ലഭിച്ചത്. എസ്എഫ്ഐ പാനലില്‍ മത്സരിച്ച് വിജയിച്ച ഒരു വിദ്യാര്‍ഥിനിയെ ചില അധ്യാപകരും കോളേജ് അധികാരികളും യുഡിഎഫും ചേര്‍ന്ന് ഭീഷണിപ്പെടുത്തി കൂറുമാറ്റി. ഫലപ്രഖ്യാപനത്തെത്തുടര്‍ന്ന് കോളേജില്‍നിന്നും പ്രകടനമായി പുറത്തുവന്ന കെഎസ്യു-കെഎസ്സി എം പ്രവര്‍ത്തകര്‍ വാടകഗുണ്ടകളുമായി ചേര്‍ന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു.

വീണ്ടും എസ്എഫ്ഐ

ആലപ്പുഴ: ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 11 കോളേജുകളില്‍ പത്തിടത്തും എസ്എഫ്ഐക്ക് ഉജ്വലവിജയം. നാല് കോളേജുകളില്‍ എസ്എഫ്ഐ-എഐഎസ്എഫ് മുന്നണിയായിട്ടാണ് മത്സരിച്ചത്. ചേര്‍ത്തല സെന്റ് മൈക്കിള്‍സ്, എസ്എന്‍ കോളേജ്, ആലപ്പുഴ എസ്ഡി കോളേജ്, അമ്പലപ്പുഴ ഗവ. കോളേജ്, മാവേലിക്കര ബിഷപ്പ്മൂര്‍കോളേജ്, മാവേലിക്കര ഫൈനാന്‍സ് കോളേജ് എന്നിവിടങ്ങളില്‍ എസ്എഫ്ഐ മുഴുവന്‍ സീറ്റിലും വിജയിച്ചു. നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളേജില്‍ ചെയര്‍മാന്‍ , വൈസ്ചെയര്‍മാന്‍ , ജനറല്‍സെക്രട്ടറി, മാഗസിന്‍ എഡിറ്റര്‍ , യുയുസി തുടങ്ങി റെപ്രസെന്റേറ്റീവ് സീറ്റുകള്‍ മുഴുവന്‍ വിജയിച്ചു. ചരിത്രവിജയമാണ് എസ്എഫ്ഐയ്ക്കുണ്ടായത്. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ വൈസ്ചെയര്‍മാന്‍ , ആര്‍ട്സ്ക്ലബ് സെക്രട്ടറി, മാഗസിന്‍ എഡിറ്റര്‍ തുടങ്ങി എല്ലാ റെപ്രസന്റേറ്റീവ് സീറ്റുകളിലും വിജയിച്ചു. കായംകുളം എംഎസ്എം കോളേജില്‍ കെഎസ്യു, ക്യാമ്പസ്ഫ്രണ്ട്, എംഎസ്എഫ്, എസ്എസ്ഒ തുടങ്ങിയ എല്ലാ വര്‍ഗീയശക്തികളും ചേര്‍ന്നാണ് മത്സരിച്ചത്. ജില്ലയില്‍ കെഎസ്യു വര്‍ഗീയശക്തികളുമായി കൂട്ടുചേര്‍ന്നാണ് മത്സരിച്ചത്. ഇതിനെതിരെയുള്ള ശക്തമായ താക്കീതാണ് 11ല്‍ പത്തിലും എസ്എഫ്ഐക്ക് വിജയിക്കാന്‍ കഴിഞ്ഞത്.

അമ്പലപ്പുഴ ഗവ. കോളേജ്: എം എസ് അരുണ്‍ (ചെയര്‍മാന്‍), എ പി പ്രസീദ (വൈസ്ചെയര്‍പേഴ്സണ്‍), കെ ധനീഷ് (ജനറല്‍സെക്രട്ടറി), ബിനുകൃഷ്ണന്‍ (യുയുസി), കെ കെ ലിഖില്‍ (ആര്‍ട്സ് ക്ലബ് സെക്രട്ടറി), സച്ചിന്‍ സൈറസ് (മാഗസിന്‍ എഡിറ്റര്‍). ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്: അജയ് ജോബിന്‍ ചെറിയാന്‍ (ചെയര്‍മാന്‍), എസ് ശ്രീകാന്ത് (ജനറല്‍സെക്രട്ടറി), അഭിജിത്ത് സുരേഷ് (ആര്‍ട്സ്ക്ലബ് സെക്രട്ടറി), പി കെ അരുണ്‍ (മാഗസിന്‍ എഡിറ്റര്‍), എ വിഷ്ണു, വനമാലി എം ശര്‍മ്മ (യുയുസി). (എല്ലാവരും എസ്എഫ്ഐ). എസ്എന്‍ കോളേജ്: നിധീപ് സോമന്‍ (ജനറല്‍സെക്രട്ടറി), എസ് അനന്തു (മാഗസിന്‍), പി എസ് അരുണ്‍ (ആര്‍ട്സ് ക്ലബ്). (എല്ലാവരും എസ്എഫ്ഐ). ചേര്‍ത്തല എസ്എന്‍ കോളേജ്: രോഹിത് (ചെയര്‍മാന്‍), എസ് ആഷിത (വൈസ്ചെയര്‍പേഴ്സണ്‍), പി വിഷ്ണുദാസ് (ജനറല്‍സെക്രട്ടറി), എസ് സാംജിമോന്‍ (മാഗസിന്‍ എഡിറ്റര്‍), എം രജീഷ്, ജിതിന്‍ദേവ് (യുയുസി) (എല്ലാവരും എസ്എഫ്ഐ) ഡി ധനീഷ് (എഐഎസ്എഫ്) (ആര്‍ട്സ് ക്ലബ് സെക്രട്ടറി).

ആലപ്പുഴ എസ്ഡി കോളേജ്: മുഹമ്മദ് ഫായിസ് (ചെയര്‍മാന്‍), ശാലിനി (വൈസ്ചെയര്‍മാന്‍), എ ഖലീല്‍ (ജനറല്‍സെക്രട്ടറി), വിഷ്ണു (ആര്‍ട്സ് ക്ലബ്സെക്രട്ടറി), യേശുദാസ് ജാക്സണ്‍ (മാഗസിന്‍ എഡിറ്റര്‍), മന്‍സൂര്‍ (യുയുസി)-എഐഎസ്എഫ്, ദീപക് (യുയുസി)- എസ്എഫ്ഐ. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ്: ടി ജെ ഇമാനുവല്‍ (ചെയര്‍മാന്‍), രോഹിണി (വൈസ്ചെയര്‍മാന്‍), നിതിന്‍ എബ്രഹാം (ജനറല്‍സെക്രട്ടറി), വി എസ് വിഷ്ണു (മാഗസിന്‍ എഡിറ്റര്‍), സോമി സോമന്‍ (സ്പോര്‍ട്സ് ക്ലബ് സെക്രട്ടറി), മോനു (ആര്‍ട്സ് ക്ലബ് സെക്രട്ടറി), ബാസ്റ്റിന്‍ പയസ്, ജോസ്മോന്‍ (യുയുസി) (എല്ലാവരും എസ്എഫ്ഐ). നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളേജ്: ശിതിന്‍ ശിവദാസ് (ചെയര്‍മാന്‍), പ്രയാഗ (വൈസ്ചെയര്‍മാന്‍), സനൂപ് ശിവരാമന്‍ (ജനറല്‍സെക്രട്ടറി), മിഥുന്‍ മോഹന്‍ (മാഗസിന്‍ എഡിറ്റര്‍), എം എസ് വിഷ്ണു (യുയുസി). മാവേലിക്കര ബിഷപ്പ്മൂര്‍ കോളേജ്: പ്രിന്‍സ് വി മാത്യു (ചെയര്‍മാന്‍), സൂര്യ മുരളി (വൈസ്ചെയര്‍മാന്‍), നീല്‍മോഹന്‍ (ജനറല്‍സെക്രട്ടറി), അഞ്ജുശേഖര്‍ , ഉദിത് ശങ്കര്‍ (യുയുസി), ആര്‍ അഖില്‍ (ആര്‍ട്സ് ക്ലബ് സെക്രട്ടറി). കായംകുളം എംഎസ്എം കോളേജ്: എ ആര്‍ പിന്റുകൃഷ്ണ (വൈസ് ചെയര്‍മാന്‍), നഹാസ് എം ഷെറീഫ് (ആര്‍ട്സ് ക്ലബ് സെക്രട്ടറി). എസ്എഫ്ഐയെ വന്‍ വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥി ജില്ലാ പ്രസിഡന്റ് ആര്‍ രാജേഷ് എംഎല്‍എയും സെക്രട്ടറി ബിപിന്‍ സി ബാബുവും അഭിവാദ്യം ചെയ്തു.

അരാഷ്ട്രീയതയ്ക്ക് താക്കീത്: എസ്എഫ്ഐക്ക് ജില്ലയില്‍ ചരിത്രവിജയം

പത്തനംതിട്ട: വിദ്യാര്‍ഥി രാഷ്ട്രീയം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കോളേജ് മാനേജ്മെന്റുകള്‍ക്ക് ശക്തമായ താക്കീത് നല്‍കി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ജില്ലയില്‍ ചരിത്ര വിജയം. എംജി സര്‍വകലാശാലയ്ക്ക് കീഴില്‍ സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 10 കോളേജുകളില്‍ ഒമ്പത് യൂണിയനുകളും എസ്എഫ്ഐ നേടി. ആകെയുള്ള 16 കൗണ്‍സിലര്‍മാരില്‍ 10 കൗണ്‍സിലര്‍ സീറ്റും എസ്എഫ്ഐയ്ക്ക് സ്വന്തം. കെഎസ്യു-2, എബിവിപി-4 എന്നിങ്ങനയാണ് മറ്റു കൗണ്‍സിലര്‍മാര്‍ . തിരുവല്ല മര്‍ത്തോമ കോളേജ്, പത്തനംതിട്ട സ്റ്റാസ് ആന്‍ഡ് സാല്‍സ്, എസ്എംഇ എന്നിവടങ്ങളില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. കേരളയിലെ അടൂര്‍ സെന്റ് സിറില്‍സ് കോളേജില്‍ ഏഴ് ജനറല്‍ സീറ്റില്‍ ആറിലും എസ്എഫ്ഐ സാരഥികള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഒരു സീറ്റില്‍ കെഎസ്യു വിജയിച്ചു.

ബൈജുകൃഷ്ണന്‍ (ചെയര്‍മാന്‍) സല്‍മാബീവി (വൈസ് ചെയര്‍പേഴ്സണ്‍) ഹെബ്രോണ്‍ എം സാം (ജനറല്‍സെക്രട്ടറി) ഷിജിന്‍ ,അഭിജിത്ത് (യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍)അനൂപ് (മാഗസില്‍ എഡിറ്റര്‍)എല്ലാവരും എസ്എഫ്ഐ അനീഷ(ആര്‍ട്സ് ക്ലബ്സെക്രട്ടറി)കെഎസ്യു. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എസ്എഫ്ഐ നേത്യത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. തിരുവല്ല മാര്‍ത്തോമ്മാ കോളേജില്‍ ക്ലാസ് പ്രതിനിധികളടക്കം മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വന്‍ വിജയം നേടി. ആക്ഷേര്‍ കെ മാത്യു (ചെയര്‍മാന്‍), മന്നപൊന്‍ ചെറിയാന്‍ (വൈസ് ചെയര്‍പേഴ്സണ്‍), ജിജോ ജോണ്‍ വര്‍ഗീസ്, (ജനറല്‍ സെക്രട്ടറി), സിജോ ജോസ്, വിഷ്ണു എ കെ (കൗണ്‍സിലര്‍മാര്‍), ലിജോ ജി മാത്യു (മാഗസിന്‍ എഡിറ്റര്‍), ഭവ്യ(ആര്‍ട്സ് ക്ലബ് സെക്രട്ടറി). പരുമല പമ്പ: ഷാലഹ് സലാം (ചെയര്‍മാന്‍), ലക്ഷ്മി (വൈസ് ചെയര്‍മാന്‍), സാജന്‍ (മാഗസിന്‍ എഡിറ്റര്‍), പ്രദീപ് (ആര്‍ട്സ്). കോഴഞ്ചേരി സെന്റ് തോമസ് കോളേജ്: എബിന്‍ ബേബി (ചെയര്‍മാന്‍), ഗായത്രി ചന്ദ്രന്‍(വൈസ് ചെയര്‍മാന്‍), പ്രശാന്ത് കുമാര്‍(ആര്‍ട്്സ്), ജിബിന്‍ കെ മാത്യു (എഡിറ്റര്‍). പത്തനംതിട്ട സ്റ്റാസ്: അരുണ്‍ പി നായര്‍(ചെയര്‍മാന്‍), സുകന്യ എസ് നായര്‍(വൈസ് ചെയര്‍മാന്‍), ഷംനാദ് മീരാസാഹിബ് (ജനറല്‍ സെക്രട്ടറി), ഹരികൃഷ്ണ (ആര്‍ട്സ്), ജ്യോതിസ് (കൗണ്‍സിലര്‍). കോന്നി എസ്എഎസ്: സി വി സുനില്‍ (ചെയര്‍മാന്‍), ഹര്‍ഷ (വൈസ് ചെയര്‍മാന്‍), ശ്രീജിത്ത് (ജനറല്‍ സെക്രട്ടറി), പി എന്‍ ശ്രീകുമാര്‍ (എഡിറ്റര്‍), സുബിന്‍ ചന്ദ്രന്‍ (കൗണ്‍സിലര്‍). കോന്നി വിഎന്‍എസ്: ഹാറുണ്‍ ലതീഷ് (ചയര്‍മാന്‍), അശ്വതി വി നായര്‍(വൈസ് ചെയര്‍മാന്‍), പി എസ് ശ്രീജിത്ത്(ജനറല്‍ സെക്രട്ടറി). മല്ലപ്പള്ളി ബിഎഎം: എം ശ്രീലക്ഷ്മി(ചെയര്‍പേഴ്സണ്‍), സുല്‍ത്താന പി സുലൈമാന്‍(വൈസ് ചെയര്‍മാന്‍), ഷീന പി മനോജ്(കൗണ്‍സിലര്‍), എം ശ്രീകുമാര്‍(ആര്‍ട്സ്). പത്തനംതിട്ട എസ്എംഇ: വിദ്യാ സോമന്‍(ചെയര്‍മാന്‍), അനിഷ്യാ(വൈസ് ചെയര്‍മാന്‍), സവിജ ദാസ്(ജനറല്‍ സെക്രട്ടറി), എസ് സമീന(കൗണ്‍സിലര്‍), ആതിര മോഹന്‍(ആര്‍ട്സ്) വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ നല്‍കിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിയമെന്ന് ജില്ലാ പ്രസിഡന്റ് ബഞ്ചമിന്‍ ജോസ് ജേക്കബ്, സെക്രട്ടറി പ്രകാശ്ബാബു എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; ജില്ലയില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം

കൊല്ലം: കേരള സര്‍വകലാശാലയുടെ കീഴിലുള്ള കലാലയങ്ങളില്‍ നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വലവിജയം. തെരഞ്ഞെടുപ്പ് നടന്ന 11 കോളേജില്‍ പത്തിലും എസ്എഫ്ഐ വിജയിച്ചു. അഞ്ച് കോളേജില്‍ എസ്എഫ്ഐ എല്ലാ സീറ്റിലും വിജയിച്ചു. കൊല്ലം എസ്എന്‍ കോളേജ്, കൊല്ലം എസ്എന്‍ വനിത, ചാത്തന്നൂര്‍ എസ്എന്‍ , ചവറ ഗവ. കോളേജ്, കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് എന്നിവിടങ്ങളില്‍ എല്ലാ സീറ്റിലും വിജയിച്ചു. കൊട്ടിയം എന്‍എസ്എസ് കോളേജ്, അഞ്ചല്‍ സെന്റ്ജോണ്‍സ് എന്നിവിടങ്ങളില്‍ എസ്എഫ്ഐ- എഐഎസ്എഫ് സഖ്യമാണ് വിജയിച്ചത്.

കൊല്ലം എസ്എന്‍ - ശ്യാം ആര്‍ ബാബു (ചെയര്‍മാന്‍), ജെ അനന്തപത്മനാഭന്‍(ജനറല്‍സെക്രട്ടറി). എസ്എന്‍ വനിത - ആഖ്യാ പ്രകാശ്ലാല്‍ (ചെയര്‍പേഴ്സണ്‍), റാണിമോള്‍ (ജനറല്‍സെക്രട്ടറി). ഫാത്തിമ - കെ ജോസ് (ചെയര്‍മാന്‍), അനു പി കുമാര്‍ (ജനറല്‍സെക്രട്ടറി). ചാത്തന്നൂര്‍ എസ്എന്‍ - ബിന്‍സാഗര്‍ മുജീബ് (ചെയര്‍മാന്‍), ഇര്‍ഷാദ് (ജനറല്‍സെക്രട്ടറി). കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്- രഞ്ജിത് (ചെയര്‍മാന്‍), ആര്‍ എസ് ശ്രീനാഥ് (ജനറല്‍സെക്രട്ടറി). ചവറ ബിജെഎം- അഖില്‍ബാബു (ചെയര്‍മാന്‍), ആര്‍ അനു (ജനറല്‍സെക്രട്ടറി). ശാസ്താംകോട്ട ഡിബി കോളേജ്- കെ സുധീഷ് (ചെയര്‍മാന്‍), അനുരാജ് (ജനറല്‍സെക്രട്ടറി). പത്തനാപുരം സെന്റ് സ്റ്റീഫന്‍സ്- അന്‍വര്‍ഷാ (ചെയര്‍മാന്‍). അഞ്ചല്‍ സെന്റ്ജോണ്‍സ്- എം എസ് ഗോപീകൃഷ്ണന്‍ (ചെയര്‍മാന്‍), അതുല്‍ സുന്ദര്‍ (ജനറല്‍സെക്രട്ടറി). കൊട്ടിയം എന്‍എസ്എസ് (എസ്എഫ്ഐ-എഐവൈഎഫ് സഖ്യം)- സുരാജ് (ചെയര്‍മാന്‍), അനന്തു (ജനറല്‍സെക്രട്ടറി). എസ്എഫ്ഐക്ക് ഉജ്വല വിജയം സമ്മാനിച്ച വിദ്യാര്‍ഥികളെ ജില്ലാപ്രസിഡന്റ് എ ആര്‍ അസീം, സെക്രട്ടറി എസ് ആര്‍ അരുണ്‍ബാബു എന്നിവര്‍ അഭിനന്ദിച്ചു.


എംജി തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വലവിജയം

കോട്ടയം: എംജി സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 22 കോളേജുകളില്‍ 17 ഇടത്തും വിജയിച്ച് എസ്എഫ്ഐ അജയ്യത തെളിയിച്ചു. ആകെയുളള 36 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരില്‍ 27 എണ്ണവും എസ്എഫ്ഐക്കാണ്. 14 കോളേജുകളില്‍ എസ്എഫ്ഐ മുഴുവന്‍ സീറ്റും നേടി. കെഎസ്യു-എബിവിപി-ക്യാമ്പസ് ഫ്രണ്ട് സഖ്യത്തെ പരാജയപ്പെടുത്തിയാണ് എസ്എഫ്ഐ മികച്ച വിജയം നേടിയത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാമ്പസ്,പാലാ സെന്റ് തോമസ്, കാഞ്ഞിരപ്പള്ളി ഐഎച്ച്ആര്‍ഡി ,ഗവ. കോളജ് നാട്ടകം, സ്റ്റാസ് പുല്ലരിക്കുന്ന്, ഞീഴൂര്‍ ഐഎച്ച്ആര്‍ഡി , കുമരകം എസ്എന്‍ കോളേജ്, പനച്ചിക്കാട്് എസ് എന്‍ കോളേജ്, തലയോലപ്പറമ്പ് ഡിബി കോളേജ്, കീഴൂര്‍ ഡിബി കോളേജ്, സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട്, മേലുകാവ് ഹെന്ററി ബേക്കര്‍ കോളേജ്, കൊതവറ സെന്റ് സേവ്യേഴ്സ്, ഏറ്റുമാനൂരപ്പന്‍ കോളേജ്, മാന്നാനം കെ ഇ കോളേജ്, വാഴൂര്‍ എസ്ആര്‍വി എന്‍എസ്എസ് കോളേജ്, ചങ്ങനാശേരി എന്‍എസ്എസ് കോളേജ് എന്നിവിടങ്ങളിലാണ് എസ്എഫ്ഐ യൂണിയന്‍ നേടിയത്. ആറ് കോളേജുകളില്‍ എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാമ്പസ്, എസ്എന്‍ കോളേജ് കുമരകം, എസ്എന്‍ കോളേജ് പനച്ചിക്കാട്, ഐഎച്ച്ആര്‍ഡി കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ മുഴുവന്‍ സീറ്റുകളിലേക്കും എതിരില്ലാതെ വിജയിച്ചത്.

ലിങ്ദോ കമീഷന്‍ നിര്‍ദ്ദേശപ്രകാരമുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ചില ക്യാമ്പസുകളില്‍ പ്രസിഡന്‍ഷ്യല്‍ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ മറ്റിടങ്ങളില്‍ പാര്‍ലമെന്ററി രീതിയിലും തെരഞ്ഞെടുപ്പ് നടന്നു. ചില മാനേജ്മെന്റ് കോളേജുകളില്‍ തെരഞ്ഞെടുപ്പ് നടന്നില്ല. എന്നാല്‍ ഇതേ മാനേജ്മെന്റുകളുടെ ചില കോളേജുകളില്‍ തെരഞ്ഞെടുപ്പ് നടന്നു. ഇവിടങ്ങളില്‍ എസ്എഫ്ഐ വന്‍വിജയം നേടി. നാട്ടകം ഗവണ്‍മെന്റ് കോളേജില്‍ തുടര്‍ച്ചയായ 24-ാം വര്‍ഷമാണ് എസ്എഫ്ഐ വിജയിക്കുന്നത്. പാലാ സെന്റ് തോമസ് കോളജ്, മേലുകാവ് ഹെന്ററി ബേക്കര്‍ കോളേജ്, കൊതവറ സെന്റ് സേവ്യേഴ്സ്, ഏറ്റുമാനൂരപ്പന്‍ കോളജ്, മാന്നാനം കെ ഇ കോളജ് എന്നിവിടങ്ങളില്‍ എസ്എഫ്ഐ യൂണിയന്‍ പിടിച്ചെടുക്കുകയായിരുന്നു. എസ്എഫ്ഐക്ക് കരുത്തുപകര്‍ന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്എഫ്ഐ ജില്ലാകമ്മറ്റി അഭിവാദ്യം ചെയ്തു. യൂണിയന്‍ തെരഞ്ഞെടുപ്പിലെ വിജയം അരാഷ്ട്രീയതയ്ക്കും വര്‍ഗീയതയ്ക്കും
വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെയുള്ള വിദ്യാര്‍ഥികളുടെ വിധിയെഴുത്തും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കി ക്യാമ്പസുകളെ അരാജക കേന്ദ്രങ്ങളാക്കാനുള്ള ചില മാനേജ്മെന്റ്കളുടെ ശ്രമങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ നല്‍കിയ മറുപടിയുമാണെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രനും സെക്രട്ടറി എം എ റിബിന്‍ഷായും പ്രസ്താവനയില്‍ പറഞ്ഞു.

വിജയികള്‍ കോട്ടയം: എം ജി സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ . എം ജി സര്‍വകലാശാല ക്യാമ്പസ്: കെ ആര്‍ രാജേഷ് (ചെയര്‍മാന്‍), ജൂണോ ജോര്‍ജ് (വൈസ്ചെയര്‍മാന്‍), ജസ്റ്റിന്‍ ജോസഫ് (ജനറല്‍സെക്രട്ടറി), എം കെ രോഹിത് (ആര്‍ട്സ് ക്ലബ് സെക്രട്ടറി),സോജിമോന്‍ ജോയി, കെ രഞ്ചുമോള്‍ (യുയുസി), ആംനസ് ബേബി (മാഗസിന്‍ എഡിറ്റര്‍), ജയനി, ഫര്‍ഹാന (വനിതാ പ്രതിനിധികള്‍). എം ജി സര്‍വകലാശാല (സെല്‍ഫ് ഫിനാന്‍സിങ് യൂണിയന്‍): ജോസി ബാബു(ചെയര്‍മാന്‍), ജ്യോതിമോള്‍ ജോസഫ്(വൈസ്ചെയര്‍മാന്‍), ജോജി കെ എബ്രഹാം(ജനറല്‍സെക്രട്ടറി), എന്‍ പി ജയ്സണ്‍(ആര്‍ട്സ് ക്ലബ് സെക്രട്ടറി), പി ആര്‍ ചന്തുകിരണ്‍ , എസ് ആനന്ദ് (യുയുസി), ലിസ എലിസബത്ത്(വനിതാ പ്രതിനിധികള്‍). കെ ഇ കോളേജ് മാന്നാനം: അഖില്‍ കെ ദാമോദരന്‍ (ചെയര്‍മാന്‍),പി എസ് ശ്യാമ(വൈസ്ചെയര്‍മാന്‍), ലിബുമോന്‍ കെ എസ് (ജനറല്‍സെക്രട്ടറി), നിഥിന്‍ ജോര്‍ജ്(ആര്‍ട്സ് ക്ലബ് സെക്രട്ടറി),ഡാനി തോമസ്, എസ് ഡി അഖില്‍(യുയുസി), സവാദ് കെ സലീം(മാഗസിന്‍ എഡിറ്റര്‍), ശ്രുതി ബാബു, കെ വി ജീനാമോള്‍ (വനിതാ പ്രതിനിധികള്‍). ഹെന്ററി ബേക്കര്‍ മേലുകാവ്: വിനില്‍ വി(ജനറല്‍സെക്രട്ടറി),എസ് സുബി(ആര്‍ട്സ് ക്ലബ് സെക്രട്ടറി), അരുണ്‍ മോഹന്‍(യുയുസി), അശ്വത്ത്(മാഗസിന്‍ എഡിറ്റര്‍), ഏറ്റുമാനൂരപ്പന്‍ കോളേജ്: ബിബിന്‍ വിജയപ്പന്‍ (ചെയര്‍മാന്‍), അര്‍ജുന്‍ എം ലാല്‍(ജനറല്‍സെക്രട്ടറി), പി എം മഹേഷ് (യുയുസി), അബ്ദുല്‍ ഹക്കീം(മാഗസിന്‍ എഡിറ്റര്‍), കാവ്യകല(വനിതാ പ്രതിനിധി). എസ്എന്‍ കോളേജ് പനച്ചിക്കാട്: അനന്തു ഷാജി (ചെയര്‍മാന്‍), ടീനമോള്‍(വൈസ്ചെയര്‍മാന്‍), അര്‍ജുന്‍ ചന്ദ്രന്‍ (ജനറല്‍സെക്രട്ടറി), ജോഷി (ആര്‍ട്സ്ക്ലബ് സെക്രട്ടറി). എസ്എന്‍ കോളേജ് കുമരകം: ലിറ്റോ (ചെയര്‍മാന്‍), പൂജ (വൈസ്ചെയര്‍മാന്‍), രാഹുല്‍ (ജനറല്‍സെക്രട്ടറി), രാജീവ് (യുയുസി), സെലീന (ആര്‍ട്സ് ക്ലബ്സെക്രട്ടറി), ആല്‍ബിന്‍ (മാഗസിന്‍ എഡിറ്റര്‍). ഐഎച്ച്ആര്‍ഡി ഞീഴൂര്‍ : പി ജെ ഷിജോ (ചെയര്‍മാന്‍), ആകാശ്ഗോപി (ജനറല്‍സെക്രട്ടറി), അരുണ്‍രാജ് (ആര്‍ട്സ്ക്ലബ് സെക്രട്ടറി), അര്‍ജുന്‍ ജോയി (യുയുസി), അലക്സ് പി മാത്യു (മാഗസിന്‍ എഡിറ്റര്‍). ഡിബി കോളേജ്, തലയോലപ്പറമ്പ്: പി എസ് പ്രണവ് (ചെയര്‍മാന്‍) സൂരജ് എസ് (ജനറല്‍സെക്രട്ടറി), പി ടി അശ്വതി (വൈസ് ചെയര്‍മാന്‍) അരുണ്‍ വിജയന്‍ , എസ് നിഖില്‍ (യുയുസിമാര്‍), കെ പി വിപിന്‍ (മാഗസിന്‍ എഡിറ്റര്‍), എം ആര്‍ അനുരാജ് (ആര്‍ട്സ്ക്ലബ് സെക്രട്ടറി), സേതുലക്ഷ്മി, ശ്യാമിലി മോഹനന്‍ (വനിതാപ്രതിനിധികള്‍). നാട്ടകം ഗവ. കോളേജ്: കെ പി മിഥുന്‍ (ചെയര്‍മാന്‍), കെ ആര്‍ ആതിര (വൈസ്ചെയര്‍മാന്‍), പി എസ് ശ്രീജിത്ത് (ആര്‍ട്സ്ക്ലബ്സെക്രട്ടറി), അഖില്‍ബാബു, കൃഷ്ണദാസ് (യുയുസി) പി കാത്തിക, മെര്‍ലിന്‍ (വനിതാ പ്രതിനിധികള്‍). സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍തോട്ട്, എംജി യൂണിവേഴ്സിറ്റി: വിഷ്ണു പ്രസാദ്(ചെയര്‍മാന്‍) അശ്വതി ബാബു (വൈസ്ചെയര്‍മാന്‍), എസ് അജിത്കുമാര്‍ (ജനറല്‍സെക്രട്ടറി), മനു ഹര്‍ഷകുമാര്‍ (ആര്‍ട്സ്ക്ലബ് സെക്രട്ടറി), അഖില്‍ബാബു (യുയുസി), അഖില്‍ ഭാസ്കര്‍(മാഗസിന്‍ എഡിറ്റര്‍)രേഷ്മ പുഷ്പാംഗദന്‍ , മനിതാ മൈത്രി (വനിതാ പ്രതിനിധികള്‍). ഐഎച്ച്ആര്‍ഡി, കാഞ്ഞിരപ്പള്ളി: ബിഹാസ് ബഷീര്‍ (ചെയര്‍മാന്‍), ബെന്നറ്റ് പി ജോസ് (വൈസ്ചെയര്‍മാന്‍), സബിന്‍ പി തോമസ് (ജനറല്‍സെക്രട്ടറി), അജിത് മോഹന്‍ (മാഗസിന്‍ എഡിറ്റര്‍), ഗിരി പ്രസാദ് (യുയുസി), പി യു അമ്പിളി, അനീസ് ഫാത്തിമ (വനിതാ പ്രതിനിധികള്‍). കൊതവറ സെന്റ് സേവ്യഴ്സ് കോളേജ്: വിവേക് പി മനു(ചെയര്‍മാന്‍), രേഷ്മ ഷാജി(വൈസ് ചെയര്‍മാന്‍), വി ജെ ജോമോന്‍ (ജനറല്‍ സെക്രട്ടറി), എം സി ഷൈലേഷ്കുമാര്‍ (യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍), കെ പി വിഷ്ണു (ആര്‍ട്ട്സ് ക്ലബ്ബ് സെക്രട്ടറി), വിനീത് വിശ്വംഭരന്‍(മാഗസിന്‍ എഡിറ്റര്‍), സ്നേഹ( വനിതാ പ്രതിനിധി), നിതിന്‍ ചാക്കോ(ഫസ്റ്റ് ഡി സി പ്രതിനിധി) കീഴൂര്‍ ഡിബി കോളേജ്: പി സി അജിത്ത്(ചെയര്‍മാന്‍), അഖില ദേവി(വൈസ് ചെയര്‍മാന്‍), റിനിമോള്‍(സെക്രട്ടറി), ലിബിന്‍(മാഗസിന്‍ എഡിറ്റര്‍), അര്‍ജുന്‍ കെ ശശി(ആര്‍ട്സ് ക്ലബ് സെക്രട്ടറി), സോണി, അനീഷ്(യൂണിവാഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍), അഞ്ജു, മീര( വനിതാപ്രതിനിധികള്‍), പ്രണോയ്, അഭിജിത്ത്, ഷാന്‍ പ്രകാശ്(ഡിഗ്രി റപ്പ്), അരുണ്‍ രാജ്(സെക്കന്റ് പിജി റപ്പ്) പാലാ സെന്റ് തോമസ് കോളേജ്: ആദിത്യ പി സ്കറിയ(ജനറല്‍ സെക്രട്ടറി), എ എസ് അശ്വതി (ലേഡി വൈസ് ചെയര്‍പേഴ്സണ്‍), അമല്‍രാജ്, ജയേഷ് മോഹനന്‍ (യുയുസി), വിഷ്ണു എസ് ദാമോദരന്‍(ആര്‍ട്സ് ക്ലബ് സെക്രട്ടറി), നന്ദു ജെ പാറക്കല്‍(മാഗസിന്‍ എഡിറ്റര്‍)



deshabhimani 151011

3 comments:

  1. കേരള-എംജി സര്‍വകലാശാലകള്‍ക്കുകീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വലവിജയം. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടന്ന 113 കോളേജുകളില്‍ 99ലും എസ്എഫ്ഐ വിജയിച്ചു. കേരള സര്‍വകലാശാലയില്‍ 42ല്‍ 38ഉം എംജിയില്‍ 71ല്‍ 61ഉം കോളേജുകളില്‍ യൂണിയന്‍ നേതൃത്വം എസ്എഫ്ഐക്ക് ലഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ 19 കോളേജില്‍ 17ലും കൊല്ലത്ത് 11ല്‍ 10ലും ആലപ്പുഴയില്‍ 11ല്‍ 10ലും പത്തനംതിട്ടയില്‍ 11ല്‍ 10ലും കോട്ടയത്ത് 22ല്‍ 17ലും ഇടുക്കിയില്‍ 11ല്‍ 10ലും എറണാകുളത്ത് 29ല്‍ 25 കോളേജിലും എസ്എഫ്ഐ വിജയിച്ചു. കേരള സര്‍വകലാശാലയിലെ ആകെ 70 കൗണ്‍സിലര്‍മാരില്‍ 52ഉം എംജി സര്‍വകലാശാലയിലെ 112 കൗണ്‍സിലര്‍മാരില്‍ 93ഉം എസ്എഫ്ഐ വിജയിച്ച് സര്‍വകലാശാലഭരണം ഉറപ്പിച്ചു.

    ReplyDelete
  2. ആലപ്പുഴ: ജില്ലയില്‍ സ്വാശ്രയകോളേജുകളിലും എസ്എഫ്ഐയ്ക്ക് ഉജ്വലവിജയം. കരുവാറ്റ സ്നേഹാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് കോളേജില്‍ എസ്എഫ്ഐ മുഴുവന്‍ സീറ്റുകളിലും വിജയിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ജെ സുബിന്‍ എതിരില്ലാതെ വിജയിച്ചു. ചെയര്‍മാനായി അനീഷ്കുമാര്‍ , വൈസ് ചെയര്‍മാനായി ശാന്തികൃഷ്ണ, യുയുസിയായി നിധിന്‍സണ്ണി, ലേഡി റെപ്പായി റോസ്മിന്‍ ജോസ്, ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി സോണി സേവ്യര്‍ , മാഗസിന്‍ എഡിറ്ററായി ടിനില്‍ പൗലോസ് എന്നിവര്‍ വിജയിച്ചു. സ്വാശ്രയകോളേജില്‍ സംഘടനാപരമായി എസ്എഫ്ഐയ്ക്ക് വിജയിക്കാനായത് വലിയ നേട്ടമാണെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. വിജയത്തിനായി പ്രവര്‍ത്തിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആര്‍ രാജേഷ് എംഎല്‍എയും സെക്രട്ടറി ബിപിന്‍ സി ബാബുവും അഭിവാദ്യം ചെയ്തു.

    ReplyDelete
  3. കോളേജ് തെരഞ്ഞെടുപ്പു കഴിഞ്ഞെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചു. എസ്എഫ്ഐ ഏരിയ പ്രസിഡന്റ് സന്തോഷ്, ശാസ്താംകോട്ട ഡിബി കോളേജ് യൂണിറ്റ് വൈസ് പ്രസിഡന്റ് അനിതേഷ് എന്നിവര്‍ക്കാണ് മര്‍ദനം ഏറ്റത്. പടിഞ്ഞാറെ കല്ലട പഞ്ചായത്ത് അംഗം ഡാര്‍വിന്റെ നേതൃത്വത്തിലാണ് അക്രമം അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രി 11.30നാണ് സംഭവം. ശാസ്താംകോട്ട ഡിബി കോളേജില്‍ എസ്എഫ്ഐ നേടിയ ചരിത്രവിജയത്തിന്റെ ആഹ്ലാദപ്രകടനത്തില്‍ പങ്കെടുത്ത കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ബിനില്‍ രാജിനെ പടിഞ്ഞാറെ കല്ലടയിലെ വീട്ടില്‍ കൊണ്ടുവിട്ടശേഷം ബൈക്കില്‍ മടങ്ങവെയാണ് ആക്രമം. സന്തോഷും അനിതേഷും ഡാര്‍വിന്റെ വീടിനു മുന്നില്‍ എത്തിയപ്പോള്‍ ഡാര്‍വിന്റെ നേതൃത്വത്തില്‍ എട്ടംഗസംഘം ഇരുട്ടില്‍നിന്ന് ചാടിവീണ് ഇവരെ മര്‍ദിക്കുകയായിരുന്നു. മര്‍ദിച്ചശേഷം വീടിനുള്ളില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് ഡാര്‍വിന്‍ സ്വയം വീടിന്റെ ജനാലച്ചില്ലുകള്‍ അടിച്ചുതകര്‍ത്തശേഷം തന്റെ വീടിനു നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നുവെന്ന് ശാസ്താംകോട്ട പൊലീസില്‍ അറിയിച്ചു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് പൂട്ടിയിട്ടിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ചതിനുശേഷം കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ സിപിഐ എം, ഡിവൈഎഫ്ഐ ലോക്കല്‍ കമ്മിറ്റികള്‍ പ്രതിഷേധിച്ചു.

    ReplyDelete