അഴിമതിയുടെ പേരില്‍ ബിസിനസുകാരെ ജയിലില്‍ അടയ്ക്കുന്നത് നിക്ഷേപത്തെ ബാധിക്കുമെന്ന കേന്ദ്രനിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവനയോട് സുപ്രീംകോടതി വിയോജിച്ചു. മന്ത്രി ഇത്തരത്തില്‍ പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ അത് അങ്ങേയറ്റം അസ്വാസ്ഥ്യജനകമാണെന്ന് ജസ്റ്റിസുമാരായ ജി എസ് സിങ്വി, എച്ച് എല്‍ ഗട്ടു എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ബിസിനസുകാരെ ജയിലില്‍ അടയ്ക്കാന്‍ കോടതിക്ക് എന്തോ അമിത താല്‍പ്പര്യമുണ്ടെന്ന പ്രതീതിയാണ് മന്ത്രിയുടെ പ്രസ്താവന സൃഷ്ടിക്കുന്നത്. പത്രങ്ങളില്‍ വന്നത് പൂര്‍ണമായും ശരിയാണോ. ഒരു പ്രധാന പത്രത്തില്‍ മുഖ്യവാര്‍ത്തയായിരുന്നു ഇത്. വാര്‍ത്ത ശരിയാണെങ്കില്‍ പരാമര്‍ശം അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്-കോടതി നിരീക്ഷിച്ചു.
സ്പെക്ട്രം കേസില്‍ പ്രതികളായ യൂണിടെക് എംഡി സഞ്ജയ്ചന്ദ്ര, സ്വാന്‍ ടെലികോം ഡയറക്ടര്‍ വിനോദ് ഗോയങ്ക എന്നിവരുടെ ജാമ്യാപേക്ഷ കേള്‍ക്കവെയാണ് കോടതി ഇങ്ങനെ പറഞ്ഞത്. മന്ത്രിയുടെ പ്രസ്താവന ശരിയാണെന്ന് ഗോയങ്കയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന വിശദീകരിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ റാവലിനോട് കോടതി ആവശ്യപ്പെട്ടു. പ്രസ്താവനയെ പിന്തുണയ്ക്കുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു. കനിമൊഴിയുടെയും മറ്റും ജാമ്യാപേക്ഷയെ സിബിഐ എതിര്‍ക്കില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതിലും കോടതി അത്ഭുതം പ്രകടിപ്പിച്ചു. ഈ വാര്‍ത്ത ശരിയല്ലെന്നും ജാമ്യാപേക്ഷ എതിര്‍ക്കണമെന്ന നിര്‍ദേശമാണ് തനിക്ക് ലഭിച്ചിട്ടുള്ളതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. രാഷ്ട്രീയ സമ്പദ്ഘടനയുടെ യാഥാര്‍ഥ്യങ്ങള്‍ ജുഡീഷ്യറിയും മറ്റു സ്ഥാപനങ്ങളും മനസ്സിലാക്കണമെന്നും ബിസിനസുകാരെ ജയിലില്‍ ഇടുന്നത് രാജ്യത്ത് നിക്ഷേപം വരാന്‍ തടസ്സമാകുമെന്നുമായിരുന്നു ഖുര്‍ഷിദിന്റെ പരാമര്‍ശം.
deshabhimani 131011

ReplyDelete