Thursday, October 13, 2011

വിയത്നാം പ്രസിഡന്റുമായി കാരാട്ട് കൂടിക്കാഴ്ച നടത്തി

ഇന്ത്യ സന്ദര്‍ശിക്കുന്ന വിയത്നാം സോഷ്യലിസ്റ്റ് റിപ്പബ്ലിക് പ്രസിഡന്റ് ട്രൂങ് താന്‍ സങ്ങുമായി സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കൂടിക്കാഴ്ച നടത്തി. സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നിലോല്‍പല്‍ ബസു, കേന്ദ്രകമ്മിറ്റി അംഗം ഹരിസിങ് കാങ്, പാര്‍ടി അന്താരാഷ്ട്ര വിഭാഗത്തിലെ ആര്‍ അരുണ്‍കുമാര്‍ എന്നിവരും കാരാട്ടിനൊപ്പം ഉണ്ടായിരുന്നു. സങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരു രാഷ്ട്രവും തമ്മിലുള്ള ബന്ധം കൂടുതല്‍ ഗാഢമാക്കാന്‍ സഹായിക്കുമെന്ന് കാരാട്ട് പറഞ്ഞു. സാമ്പത്തിക-വ്യാപാരമേഖലകളിലെ ബന്ധം ശക്തമാക്കാനും സന്ദര്‍ശനം ഉപകരിക്കും. ഇന്ത്യ-വിയത്നാം ബന്ധം സര്‍ക്കാര്‍തലത്തില്‍ മാത്രമല്ല, ഇരു രാജ്യത്തെയും ജനങ്ങള്‍ തമ്മിലുള്ളതാണെന്നും കാരാട്ട് പറഞ്ഞു.

അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയും ദേശീയ വിമോചനത്തിനു വേണ്ടിയും വിയത്നാം നടത്തിയ സമരത്തെ ഇന്ത്യന്‍ ജനത പിന്തുണച്ചിരുന്നു. വിയത്നാമിനെ ആധുനിക, വ്യവസായവല്‍ക്കൃത, സോഷ്യലിസ്റ്റ് രാഷ്ട്രമാക്കി വളര്‍ത്തുന്നതില്‍ ഇന്ത്യന്‍ ജനതയുടെ പിന്തുണയുണ്ടാകുമെന്നും കാരാട്ട് പറഞ്ഞു. ഇരുരാഷ്ട്രവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ തന്റെ സന്ദര്‍ശനം ഉപകരിക്കുമെന്ന് ട്രൂങ് താന്‍ സങ് പറഞ്ഞു. വിയത്നാം കൈവരിച്ച സാമ്പത്തിക പുരോഗതിയെക്കുറിച്ച് സിപിഐ എം പ്രതിനിധിസംഘത്തോടു വിവരിച്ച സങ് 2020 ആകുമ്പോഴേക്കും ഇടത്തരം വ്യവസായ സോഷ്യലിസ്റ്റ് രാജ്യമാകുകയാണ് ലക്ഷ്യമെന്നും പറഞ്ഞു. വിയത്നാം കമ്യൂണിസ്റ്റ് പാര്‍ടി കൈക്കൊണ്ട പ്രധാന തീരുമാനങ്ങള്‍ സങ് വിശദീകരിച്ചു. വിയത്നാം ജനതയ്ക്കൊപ്പം നില്‍ക്കുന്ന ഇന്ത്യന്‍ ജനതയും സിപിഐ എമ്മിനെയും സങ് അഭിനന്ദിച്ചു. ഇരുരാജ്യവും തമ്മിലുള്ള സൗഹൃദം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രകാശ് കാരാട്ടിനെ വിയത്നാം സന്ദര്‍ശിക്കാന്‍ സങ് ക്ഷണിക്കുകയും ചെയ്തു.

deshabhimani 131011

1 comment:

  1. ഇന്ത്യ സന്ദര്‍ശിക്കുന്ന വിയത്നാം സോഷ്യലിസ്റ്റ് റിപ്പബ്ലിക് പ്രസിഡന്റ് ട്രൂങ് താന്‍ സങ്ങുമായി സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കൂടിക്കാഴ്ച നടത്തി. സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നിലോല്‍പല്‍ ബസു, കേന്ദ്രകമ്മിറ്റി അംഗം ഹരിസിങ് കാങ്, പാര്‍ടി അന്താരാഷ്ട്ര വിഭാഗത്തിലെ ആര്‍ അരുണ്‍കുമാര്‍ എന്നിവരും കാരാട്ടിനൊപ്പം ഉണ്ടായിരുന്നു. സങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരു രാഷ്ട്രവും തമ്മിലുള്ള ബന്ധം കൂടുതല്‍ ഗാഢമാക്കാന്‍ സഹായിക്കുമെന്ന് കാരാട്ട് പറഞ്ഞു. സാമ്പത്തിക-വ്യാപാരമേഖലകളിലെ ബന്ധം ശക്തമാക്കാനും സന്ദര്‍ശനം ഉപകരിക്കും. ഇന്ത്യ-വിയത്നാം ബന്ധം സര്‍ക്കാര്‍തലത്തില്‍ മാത്രമല്ല, ഇരു രാജ്യത്തെയും ജനങ്ങള്‍ തമ്മിലുള്ളതാണെന്നും കാരാട്ട് പറഞ്ഞു.

    ReplyDelete