Thursday, October 13, 2011

നിയമം ഭേദഗതി ചെയ്തു; ഉമ്മന്‍ചാണ്ടിയുടെ ബന്ധു സഹ.പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്ത ബന്ധു കുഞ്ഞ് ഇല്ലംപള്ളിയെ സംസ്ഥാന സഹകരണ പരീക്ഷാബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു. സഹകരണനിയമത്തില്‍ ഭേദഗതി വരുത്തിയാണ് മുഖ്യമന്ത്രിയുടെ ബന്ധുവിനെ ചെയര്‍മാനായി അവരോധിച്ചത്. കോട്ടയം കിളിരൂര്‍ നോര്‍ത്ത് സ്വദേശിയായ കുഞ്ഞ് ഐഎന്‍ടിയുസി കോട്ടയം ജില്ലാ സെക്രട്ടറിയാണ്്. ഉമ്മന്‍ചാണ്ടിയുടെ അമ്മാവന്റെ മകളുടെ ഭര്‍ത്താവാണ് കുഞ്ഞ്. സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്‍ താല്‍പ്പര്യമെടുത്ത് പ്രൊഫ. ഗോപാലകൃഷ്ണകുറുപ്പിനെ ചെയര്‍മാനാക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് ഉമ്മന്‍ചാണ്ടി നേരിട്ടിടപെട്ടാണ് ബന്ധുവിനെ നിയമിച്ചത്.

പ്രാഥമിക സഹകരണസംഘങ്ങള്‍ , പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങള്‍ , അര്‍ബണ്‍ സഹകരണബാങ്കുകള്‍ , പ്രാഥമിക കാര്‍ഷിക-ഗ്രാമവികസന ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജൂനിയര്‍ ക്ലര്‍ക്ക്മുതല്‍ മേലോട്ടുള്ള തസ്തികകളിലെ നിയമനത്തിന് 1999ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് മൂന്നംഗ സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് രൂപീകരിച്ചത്. ബിരുദാനന്തര ബിരുദവും സര്‍ക്കാര്‍ കോളേജിലോ സര്‍ക്കാര്‍ അംഗീകൃത കോളേജിലോ പതിനഞ്ചുവര്‍ഷത്തെ അധ്യാപന പരിചയമുള്ളവരെ മാത്രമേ ചെയര്‍മാനായി നിയമിക്കാവൂ എന്ന് സഹകരണനിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഈ വ്യവസ്ഥ യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയാണ് കുഞ്ഞിന്റെ നിയമനം. അഡ്വ. ഫാത്തിമ റോസ്ന (മലപ്പുറം), ജോസഫ് ചാലിശ്ശേരി(തൃശൂര്‍) എന്നിവരാണ് ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ .

സെപ്തംബര്‍ 20ന് പുറപ്പെടുവിച്ച വിജ്ഞാപനം വഴിയാണ് ചെയര്‍മാന്റെ യോഗ്യതകള്‍ സംബന്ധിച്ച വ്യവസ്ഥകള്‍ യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയത്. സെപ്തംബര്‍ 24ന് കുഞ്ഞിനെ ചെയര്‍മാനായി നിയമിച്ച് അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയുംചെയ്തു. ഉമ്മന്‍ചാണ്ടി പ്രസിഡന്റായിരിക്കെ എംആര്‍എഫ് കമ്പനിയിലെ ഐഎന്‍ടിയുസി യൂണിയന്റെ വൈസ്പ്രസിഡന്റായിരുന്നു കുഞ്ഞ്. നിയമനം കോണ്‍ഗ്രസിനകത്ത് കടുത്ത എതിര്‍പ്പ് സൃഷ്ടിച്ചു. ചെയര്‍മാന്‍ പദവി ലക്ഷ്യമാക്കി പലരും ചരടു വലിച്ചിരുന്നു.

deshabhimani 131011

1 comment:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്ത ബന്ധു കുഞ്ഞ് ഇല്ലംപള്ളിയെ സംസ്ഥാന സഹകരണ പരീക്ഷാബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു. സഹകരണനിയമത്തില്‍ ഭേദഗതി വരുത്തിയാണ് മുഖ്യമന്ത്രിയുടെ ബന്ധുവിനെ ചെയര്‍മാനായി അവരോധിച്ചത്. കോട്ടയം കിളിരൂര്‍ നോര്‍ത്ത് സ്വദേശിയായ കുഞ്ഞ് ഐഎന്‍ടിയുസി കോട്ടയം ജില്ലാ സെക്രട്ടറിയാണ്്. ഉമ്മന്‍ചാണ്ടിയുടെ അമ്മാവന്റെ മകളുടെ ഭര്‍ത്താവാണ് കുഞ്ഞ്. സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്‍ താല്‍പ്പര്യമെടുത്ത് പ്രൊഫ. ഗോപാലകൃഷ്ണകുറുപ്പിനെ ചെയര്‍മാനാക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് ഉമ്മന്‍ചാണ്ടി നേരിട്ടിടപെട്ടാണ് ബന്ധുവിനെ നിയമിച്ചത്.

    ReplyDelete