മണ്ണാര്‍ക്കാട് കുണ്ടൂര്‍കുന്ന് ടിഎസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്കൂളിന് ഇനി പുതിയ ചരിത്രം. സ്കൂളിലെ എല്ലാ കുട്ടികളും സ്വന്തമായി പുസ്തകമെഴുതിയാണ് സാഹിത്യരചനയില്‍ തങ്ങള്‍ ഒട്ടും പിന്നിലല്ലെന്നു തെളിയിക്കുന്നത്. എയ്ഡഡ് സ്കൂളായ കൂണ്ടൂര്‍ക്കുന്ന് ഹയര്‍സെക്കന്‍ഡറിയിലെ 980കുട്ടികളാണ് സ്വന്തം കവിതകളും കഥയും നോവലും ലേഖനവും എഴുതി സ്വയം പ്രകാശിപ്പിക്കുന്നത്. എട്ടു മുതല്‍ പ്ലസ്ടുതലംവരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികളും തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് രചന നിര്‍വഹിച്ച് കൈയെഴുത്തുകൃതികള്‍ അതത് ക്ലാസ് ടീച്ചര്‍മാരെ ഏല്‍പ്പിച്ചു. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭത്തിന് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മുന്‍കൈയെടുക്കുന്നതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. സ്കൂളിന്റെ സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ പദ്ധതികളുടെ ഭാഗമായാണ് എല്ലാ കുട്ടികളും പങ്കെടുക്കുന്ന രചനക്ക് രൂപംനല്‍കിയത്.
ജൂണ്‍ നാലിന് ആരംഭിച്ച സുവര്‍ണ ജൂബിലി ആഘോഷത്തിന് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് തയ്യാറാക്കിയത്. 2012 ജൂണ്‍ നാലിന് അവസാനിക്കുന്ന ആഘോഷത്തോടനുബന്ധിച്ച് നിരവധി പരിപാടികളാണ് സ്കൂളില്‍ നടന്നുവരുന്നത്. ജൂണില്‍ത്തന്നെ വിദ്യാര്‍ഥികള്‍ക്ക് കൈയെഴുത്തുമാസിക സംബന്ധിച്ച് നിര്‍ദേശം നല്‍കി. "എന്റെ രചന" എന്ന് പേരിട്ട പദ്ധതിക്ക് തുടക്കംമുതല്‍ നല്ല പിന്തുണ ലഭിച്ചു. വിദ്യാര്‍ഥികള്‍ വായനയിലും എഴുത്തിലും മുഴുകിയതോടെ പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും അത് മുതല്‍ക്കൂട്ടായി.
ഓരോ കൈയെഴുത്തുപ്രതിയും 20 പേജില്‍ കുറയരുതെന്ന് പ്രത്യേകം നിര്‍ദേശം നല്‍കി. കഥ, കവിത, ലേഖനം തുടങ്ങിയവ പുസ്തകത്തില്‍ ഉള്‍പ്പെടുത്തി ചിലര്‍ 100മുതല്‍ 150 പേജ് വരുന്ന പുസ്തകവും തയ്യാറാക്കി. സ്വന്തമായി എഴുതിത്തയ്യാറാക്കുന്ന പുസ്തകമായതിനാല്‍ പലരും കൈയെഴുത്ത് നന്നാക്കാനുള്ള പ്രത്യേകപരിശീലനവും നേടി. നല്ല രചനകള്‍ നിര്‍വഹിക്കണമെന്ന വാശിയില്‍ വിദ്യാര്‍ഥികള്‍ വായനയിലും പ്രത്യേകം താല്‍പ്പര്യമെടുത്തുവെന്ന് സുവര്‍ണ ജൂബിലി പ്രോഗ്രാം കണ്‍വീനര്‍ ഡി എ അച്യുതാനന്ദന്‍ , കണ്‍വീനര്‍ എസ് പി രാമനുണ്ണു, പ്രധാനധ്യാപകന്‍ കെ പി വിജയന്‍ എന്നിവര്‍ പറഞ്ഞു. പദ്ധതിക്ക് "എന്റെ രചന" എന്നാണ് പേരിട്ടിരിക്കുന്നതെങ്കിലും ഓരോ വിദ്യാര്‍ഥിയും ഉള്ളടക്കത്തിനനുസരിച്ച് യോജിക്കുന്ന മലയാളിത്തം തുളുമ്പുന്ന പേരുകളാണ് സ്വന്തം പുസ്തകത്തിന് നല്‍കിയിരിക്കുന്നത്. സ്വന്തമായി രചിച്ച പുസ്തകം സ്വയം പ്രകാശിപ്പിക്കുകയെന്ന നേട്ടമാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ കുട്ടികള്‍ക്ക് ലഭിച്ചത്. ഓരോ രചനയും അതത് ക്ലാസ്ടീച്ചര്‍മാര്‍ പരിശോധിക്കുകയും കൈയക്ഷരം നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികള്‍ സ്വന്തമായി എഴുതിയതാണെന്ന് ഉറപ്പുവരുത്തിയാണ് പുസ്കം പുറത്തിറക്കുന്നത്. തിങ്കളാഴ്ച പകല്‍ 11ന് സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ കുട്ടികള്‍ അവരവരുടെ രചനകള്‍ പ്രകാശനം ചെയ്യും. കവി മണമ്പൂര്‍ രാജന്‍ ബാബു, നാടകകൃത്ത് കെ പി എസ് പയ്യനെടം എന്നിവര്‍ പങ്കെടുക്കും.
deshabhimani 151011
മണ്ണാര്‍ക്കാട് കുണ്ടൂര്‍കുന്ന് ടിഎസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്കൂളിന് ഇനി പുതിയ ചരിത്രം. സ്കൂളിലെ എല്ലാ കുട്ടികളും സ്വന്തമായി പുസ്തകമെഴുതിയാണ് സാഹിത്യരചനയില്‍ തങ്ങള്‍ ഒട്ടും പിന്നിലല്ലെന്നു തെളിയിക്കുന്നത്. എയ്ഡഡ് സ്കൂളായ കൂണ്ടൂര്‍ക്കുന്ന് ഹയര്‍സെക്കന്‍ഡറിയിലെ 980കുട്ടികളാണ് സ്വന്തം കവിതകളും കഥയും നോവലും ലേഖനവും എഴുതി സ്വയം പ്രകാശിപ്പിക്കുന്നത്. എട്ടു മുതല്‍ പ്ലസ്ടുതലംവരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികളും തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് രചന നിര്‍വഹിച്ച് കൈയെഴുത്തുകൃതികള്‍ അതത് ക്ലാസ് ടീച്ചര്‍മാരെ ഏല്‍പ്പിച്ചു. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭത്തിന് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മുന്‍കൈയെടുക്കുന്നതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. സ്കൂളിന്റെ സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ പദ്ധതികളുടെ ഭാഗമായാണ് എല്ലാ കുട്ടികളും പങ്കെടുക്കുന്ന രചനക്ക് രൂപംനല്‍കിയത്.
ReplyDeleteമണ്ണാര്‍ക്കാട്: സ്വന്തമായി കൈയെഴുത്ത് മാസികകള്‍ പ്രസിദ്ധീകരിക്കുന്ന കുണ്ടൂര്‍കുന്ന് ടിഎസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ "കുട്ടി" എഴുത്തുകാര്‍ക്ക് "ദേശാഭിമാനി"യുടെ വകയായി സമ്മാനങ്ങള്‍ നല്‍കും. സ്കൂളിലെ 980 വിദ്യാര്‍ഥികളുടെ സ്വന്തം കഥകളും കവിതകളും ലേഖനങ്ങളും ഉള്‍പ്പെടുത്തിയാണ് കൈയെഴുത്ത് മാസിക പ്രസിദ്ധീകരിക്കുന്നത്. തിങ്കളാഴ്ച പകല്‍ 11ന് സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ കുട്ടികള്‍തന്നെ സ്വന്തം രചനകള്‍ പ്രകാശനം ചെയ്യും. കവി മണമ്പൂര്‍ രാജന്‍ ബാബു, നാടകകൃത്ത് കെ പി എസ് പയ്യനെടം എന്നിവര്‍ പങ്കെടുക്കും. ഒരു സ്കൂളിലെ എല്ലാ വിദ്യാര്‍ഥികളും കൈയെഴുത്ത് മാസിക പ്രസിദ്ധീകരിക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണ്. സ്കൂളിന്റെ സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ "എന്റെ രചന" എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൈയെഴുത്ത് മാസികകള്‍ തയ്യാറാക്കിയത്. ഓരോ വിദ്യാര്‍ഥിയും ഉള്ളടക്കത്തിന് അനുയോജ്യമായ പേരുകളാണ് സ്വന്തം പുസ്തകത്തിന് നല്‍കിയിരിക്കുന്നത്.
ReplyDeleteവിദ്യാര്‍ഥികളുടെ സര്‍ഗ സാഹിത്യ ഭാവനകള്‍ പീലിവിടര്‍ത്തി കുണ്ടൂര്‍കുന്ന് ടിഎസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആയിരത്തോളം കൈയെഴുത്ത് മാസികകള്‍ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ ചരിത്രത്തില്‍ തന്നെ "എന്റെ രചന" കൈയെഴുത്ത് മാസിക പ്രകാശനം അത്യപൂര്‍വ അനുഭവമായി മാറി. ടിഎസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസുമുതല്‍ 12-ാം ക്ലാസുവരെയുള്ള 980 വിദ്യാര്‍ഥികളാണ് പ്രത്യേകം കൈയെഴുത്തുമാസികകള്‍ എന്റെ രചനയിലൂടെ തയ്യാറാക്കിയത്. പരസ്പരം കൈമാറി വായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വിദ്യാര്‍ഥിയും മാസിക തയ്യാറാക്കിയത്. 1962ല്‍ ആരംഭിച്ച് സുവര്‍ണ ജയന്തി ആഘോഷിക്കുന്ന ഈ ഗ്രാമീണ വിദ്യാലയത്തിലെ അക്കാദമിക് ചരിത്രവും പ്രശംസനീയമാണ്. മികവിന്റെ വിദ്യാലയമായി മാറിയ ടിഎസ്എന്‍എംഎച്ച്എസ്എസിലെ സാഹിത്യ രചനകളുടെ കുട്ടിക്കൂട്ടവും ചരിത്രമാവുകയാണ്. കെട്ടിലും മട്ടിലും ഒന്നിനൊന്നു മികച്ച നിലവാരം പുലര്‍ത്തുന്ന മാസികകളുടെ പേരിലുമുണ്ട് വൈവിധ്യം. തൂലിക, സ്പന്ദനം... തുടങ്ങി വ്യത്യസ്തമായ 980 കൈയെഴുത്തുമാസികകള്‍ക്കുമുണ്ട് വെവ്വേറെ പേരുകള്‍ . കഥ, കവിത, ലേഖനം, നാടകം, നോവല്‍ , കൊളാഷ് തുടങ്ങിയ വിഭവങ്ങളാല്‍ സമൃദ്ധമാണ് ഓരോ കൈയെഴുത്തുമാസികകളും. സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഓരോ വിദ്യാര്‍ഥിയും അവരവുരുടെ രചനകള്‍ പ്രകാശനം ചെയ്തു. കവി മണമ്പൂര്‍ രാജന്‍ ബാബു കവിത ചൊല്ലികുരുന്നു പ്രതിഭകളെ അനുമോദിച്ചു. ദേശാഭിമാനി വാരിക പത്രാധിപര്‍ കെ പി മോഹനന്‍ ചിന്ത ബുക്സിന്റെ ഓരോ പുസ്തകം ഓരോ വിദ്യാര്‍ഥിക്കും നല്‍കി. ഒപ്പം വാരികയുടെ ഓരോ പുതിയ ലക്കവും. ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് ഡെപ്യൂട്ടി മാനേജര്‍ രാജീവ്വര്‍മ, ബിജുമലപ്പുറം, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ ടി വിജയന്‍ , ടി മോഹന്‍ദാസ്, എ കെ വിനോദ്, ടി എം അനുജന്‍ , നാടകകൃത്ത് കെ പി എസ് പയ്യനെടം, എന്റെ രചന കണ്‍വീനര്‍ അച്യുതാനന്ദന്‍ , എസ് വി രാമനുണ്ണി എന്നിവര്‍ പങ്കെടുത്തു. എം എന്‍ നാരായണന്‍ സ്വാഗതവും പ്രശാന്ത് കുമാര്‍ നന്ദിയും പറഞ്ഞു.
ReplyDelete