പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തിവകകള്‍ കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വില്‍പന നടത്തിയിട്ടില്ലെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ട്രേഡ് യൂണിയനുകളുടെ ശ്രദ്ധയുള്ളതിനാല്‍ ഇത്തരം കാര്യങ്ങള്‍ നടത്താനാവില്ലെന്നും മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു. പി എ മാധവന്‍, എ ടി ജോര്‍ജ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകായായിരുന്നു അദ്ദേഹം. ആസ്തിവകകള്‍ വില്‍പന നടത്തിയാണ് എല്‍ ഡി എഫ് ഭരണകാലത്ത് പൊതുമേഖലയെ ലാഭത്തിലാക്കിയതെന്നായിരുന്നു യു ഡിഎഫ് ആരോപണം.
മലബാര്‍ സിമെന്റ്‌സിലെ തൊഴിലാലികളെ സിമെന്റ്‌സ് വേജ്‌ബോര്‍ഡില്‍ നിന്നുമാറ്റി സംസ്ഥാന വേജ്‌ബോര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി വേതനം പരിഷ്‌ക്കരിക്കുന്ന കാര്യം പരിശോധിക്കുമെന്നു എം ചന്ദ്രനെ മന്ത്രി അറിയിച്ചു.
കഴിഞ്ഞആറുമാസം കൊണ്ട് കേരളത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ചാ നിരക്ക് 60 ശതമാനമാണ്. ഇതേസമയം ടെക്‌സ്റ്റൈല്‍ മേഖല പ്രതിസന്ധിയിലാണ്.
സംസ്ഥാനത്തിന്റെ സെസ് നയത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് മന്ത്രി കെ വി അബ്ദുല്‍ഖാദര്‍, എ പ്രദീപ് കുമാര്‍, എസ് ശര്‍മ, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരെ മന്ത്രി അറിയിച്ചു. എന്നാല്‍ എന്തെല്ലാ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കണമെന്നതിനെ കുറിച്ച് അന്തിമ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആരംഭിക്കുന്ന 20 ഐ ഐ ഐ ടി കളില്‍ ഒരെണ്ണം പാലായില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍, സണ്ണിജോസഫ്, ലൂഡി ലൂയിസ് എന്നിവരെ മന്ത്രി അറിയിച്ചു. 128 കോടിയാണ് ഇതിന്റെ മുതല്‍ മുടക്ക്. അനിയോജ്യമായ പങ്കാളിയെ കണ്ടെത്തുന്നതിന് കെ എസ് ഐ ടി സി യെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
janayugom 151011

ReplyDelete