Saturday, October 15, 2011

വാളകം സംഭവം: അപകടമല്ലെന്ന് കൃഷ്ണകുമാര്‍

തനിക്കു സംഭവിച്ചത് അപകടമല്ലെന്ന് വാളകത്ത് അക്രമത്തിനിരയായ അധ്യാപകന്‍ കൃഷ്ണകുമാര്‍ പറഞ്ഞു.പതിനേഴു ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രയില്‍ ഐസിയുവിലായിരുന്ന കൃഷ്ണകുമാറിനെ ശനിയാഴ്ച രവാിലെയാണ് വാര്‍ഡിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. വാര്‍ഡിലേക്ക് മാറ്റിയ അധ്യാപകനെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് തനിക്ക് അപകടം പറ്റിയതല്ലെന്നും നാലുപേര്‍ ചേര്‍ന്ന് തന്നെ ആക്രമിച്ച് കാറില്‍ കൊണ്ടുപോയി തള്ളിയിട്ടതാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ബന്ധുക്കള്‍ ഇടപെട്ട് മാധ്യമപ്രവര്‍ത്തകരെ കാണാന്‍ അനുവദിച്ചില്ല.

പ്രതിയായി ജയിലില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളക്ക് സ്കൂള്‍ മാനേജരായി തുടരാന്‍ കഴിയില്ലെന്നു കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി കൊടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കൃഷ്ണകുമാറെന്ന് ഒരു അഭിഭാഷകന്‍ ടിവി ചാനലുകളോട് വെളിപ്പെടുത്തി. അതിനായി തന്നെ കണ്ട് നിയമോപദേശം തേടിയിരുന്നു. ഇതിനുശേഷമാണ് രണ്ടാം ദിവസമാണ് കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടെത്. കൃഷ്ണകുമാറിന് വാഹനം തട്ടി പരിക്കേറ്റതാണെന്ന പൊലീസിന്റെ കണ്ടെത്തല്‍ ഇതോടെ പൊളിഞ്ഞു. ആ നിലയക്ക് അന്വേഷണം കൊണ്ടുപോയ പൊലീസ് പ്രതിക്കുട്ടിലായിരിക്കുകയാണ്.

deshabhimani news

2 comments:

  1. തനിക്കു സംഭവിച്ചത് അപകടമല്ലെന്ന് വാളകത്ത് അക്രമത്തിനിരയായ അധ്യാപകന്‍ കൃഷ്ണകുമാര്‍ പറഞ്ഞു.പതിനേഴു ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രയില്‍ ഐസിയുവിലായിരുന്ന കൃഷ്ണകുമാറിനെ ശനിയാഴ്ച രവാിലെയാണ് വാര്‍ഡിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. വാര്‍ഡിലേക്ക് മാറ്റിയ അധ്യാപകനെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് തനിക്ക് അപകടം പറ്റിയതല്ലെന്നും നാലുപേര്‍ ചേര്‍ന്ന് തന്നെ ആക്രമിച്ച് കാറില്‍ കൊണ്ടുപോയി തള്ളിയിട്ടതാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ബന്ധുക്കള്‍ ഇടപെട്ട് മാധ്യമപ്രവര്‍ത്തകരെ കാണാന്‍ അനുവദിച്ചില്ല.

    ReplyDelete
  2. വാളകം ആര്‍വിവി എച്ച്എസ്എസിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ മൃഗീയമായി ആക്രമിച്ച സംഭവത്തെ വാഹനാപകടമാക്കി മാറ്റാന്‍ ഇപ്പോള്‍ നടക്കുന്ന ഗൂഢശ്രമം അപലപനീയമാണെന്ന് സിപിഐ എം ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സംഭവം നടന്ന് 18 ദിവസം പിന്നിട്ടിട്ടും ശരിയായ അന്വേഷണത്തിലൂടെ വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞിട്ടില്ല. വളരെ ജാഗ്രതയോടെ നടത്തേണ്ട അന്വേഷണത്തെ പലവിധത്തിലുള്ള കഥകളും ഊഹാപോഹങ്ങളും പ്രചരിപ്പിച്ച് വഴിതെറ്റിക്കുന്നതിനും യഥാര്‍ഥ സംഭവത്തില്‍നിന്ന് ജനശ്രദ്ധ തിരിക്കുന്നതിനുമാണ് തുടക്കം മുതല്‍ പൊലീസും സര്‍ക്കാരും സ്കൂള്‍ മാനേജ്മെന്റും ശ്രമിക്കുന്നത്. കൃഷ്ണകുമാറിനെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പരിശോധിച്ച ഡോക്ടര്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള പരിക്കാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പരിശോധിച്ച ഡോക്ടര്‍മാരും ഇത് ശരിവയ്ക്കുന്ന നിലയിലാണ് പ്രതികരിച്ചത്. പിന്നീട് പത്തു ദിവസത്തിനുശേഷം പുറപ്പെടുവിച്ച മെഡിക്കല്‍ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലാണ് അപകടത്തിലൂടെയും ഇത്തരത്തിലുള്ള പരിക്ക് സംഭവിക്കാമെന്ന് പറഞ്ഞിരിക്കുന്നത്. അതിന് വലിയ പ്രചാരണം നല്‍കി അപകടമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ബാഹ്യഇടപെടല്‍ ഒഴിവാക്കി ശരിയായ അന്വേഷണം നടത്തി കൃഷ്ണകുമാറിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസും സര്‍ക്കാരും തയ്യാറാകണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ രാജഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete