ചെന്നൈ- തിരുവനന്തപുരം അതിവേഗ റെയില്‍ ഇടനാഴിയുടെ സാധ്യതാപഠനത്തിന് 13 വിദേശ കമ്പനികള്‍ രംഗത്ത്. ഇതിലൊരെണ്ണത്തിന് കരാര്‍ നല്‍കുന്നതിനുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി. വിദേശ കണ്‍സോര്‍ഷ്യത്തിന് അടുത്തമാസം കരാര്‍ നല്‍കുമെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.
ജപ്പാന്‍ റെയില്‍വെ ടെക്‌നിക്കല്‍ സര്‍വീസ്, കൊറിയ റെയില്‍ നെറ്റ്‌വര്‍ക്ക് അതോറിറ്റി, ടി യു സി റെയ് എന്നിവയ്ക്കുപുറമേ സ്‌പെയിനില്‍നിന്ന് അഞ്ച് കണ്‍സോര്‍ഷ്യങ്ങളും പതിമൂന്ന് വിദേശ സംഘങ്ങളിലുണ്ട്.
ബംഗളൂരു, കോയമ്പത്തൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള അതിവേഗ റയില്‍ ഇടനാഴിക്ക് 869 കിലോമീറ്റര്‍ ദൂരമാണുള്ളത്. തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള റൂട്ടുകളില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കുന്നതിന് അതിവേഗ റെയില്‍ അതോറിറ്റി രൂപീകരിക്കാനുള്ള റെയില്‍വെയുടെ പദ്ധതി നിര്‍ദേശം ആഗോളതലത്തിലുള്ള ബിസിനസ് കേന്ദ്രങ്ങള്‍ക്ക് ആഹ്ലാദമുണ്ടാക്കിയിട്ടുണ്ട്. ജപ്പാന്‍ അതിവേഗ റെയില്‍ സംവിധാനമായ ഷിങ്കാന്‍സെന്‍ പ്രതിനിധി അടുത്തയാഴ്ച റെയില്‍വെ മന്ത്രി ദിനേശ് ത്രിവേദിയുമായി കൂടിക്കാഴ്ച നടത്തും. ചെന്നൈ- തിരുവനന്തപുരം റൂട്ടിനുപുറമേ അഞ്ച് റൂട്ടുകള്‍കൂടി അതിവേഗ റെയില്‍ ഇടനാഴിയുടെ സാധ്യതാപഠനത്തിന് റെയില്‍വെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതുവരെ മൂന്ന് റൂട്ടുകളുടെ സാധ്യതാപഠനങ്ങള്‍ റെയില്‍വേ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
991 കിലോമീറ്റര്‍ ദുരമുള്ള ഡല്‍ഹി, ആഗ്ര, ലക്‌നോ, വാരണാസി, പറ്റ്‌ന എന്നവിടങ്ങലെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഏറ്റവും ദൂരമുള്ള അതിവേഗ റെയില്‍ ഇടനാഴിയുടെ സാധ്യതാപഠനം നടത്തിയത് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ന്റായ മോട്ട് മക് ഡൊണാള്‍ഡ് ആണ്. ഏറ്റവും ചെറിയ ഇടനാഴിയായ ഹൗറ- ഹല്‍ഡിയ റൂട്ടിനെക്കുറിച്ച് പഠിച്ചത് സ്പാനിഷ് കണ്‍സള്‍ന്റായ എനക്കോയും. 135 കിലോമീറ്ററാണ് ഈ പാതയുടെ ദൂരം. പൂനെ, മുംബൈ, അഹമ്മദാബാദ് എന്നിവടങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ പഠനം നടത്തിയത് ഫ്രഞ്ച് കണ്‍സള്‍ട്ടന്റായ സിസ്രയാണ്.
janayugom 071111
ചെന്നൈ- തിരുവനന്തപുരം അതിവേഗ റെയില്‍ ഇടനാഴിയുടെ സാധ്യതാപഠനത്തിന് 13 വിദേശ കമ്പനികള്‍ രംഗത്ത്. ഇതിലൊരെണ്ണത്തിന് കരാര്‍ നല്‍കുന്നതിനുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി. വിദേശ കണ്‍സോര്‍ഷ്യത്തിന് അടുത്തമാസം കരാര്‍ നല്‍കുമെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.
ReplyDelete