ശ്രീകാകുളം: ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറിയില്‍ സമരംചെയ്യുന്ന ജീവനക്കാര്‍ക്കുനേരെ പൊലീസിന്റെ ഭീകര ലാത്തിച്ചാര്‍ജ്. ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലെ ഭീമാവരാമത്തില്‍ കമ്പനിപടിക്കല്‍ പൊലീസിന്റെ തേര്‍വാഴ്ച യുദ്ധസമാനമാ സാഹചര്യം സൃഷ്ടിച്ചു. നൂറലലേറെ പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ മൂന്ന് പൊലീസുകാര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റു. ശമ്പളവര്‍ധനയും മികച്ച തൊഴില്‍ സാഹചര്യവും അടക്കമുള്ള മുദ്രാവാക്യമുയര്‍ത്തി കഴിഞ്ഞ 87 ദിവസമായി തൊഴിലാളികള്‍ സമരത്തിലാണ്.
deshabhimani news
No comments:
Post a Comment