Thursday, April 5, 2012
ഞങ്ങള്‍ അതിജീവിക്കും: ബിമന്‍ബസു
ഐക്യദാര്‍ഢ്യം പൊരുതുന്ന ബംഗാളിന്
ബംഗാളിനെ തകര്‍ച്ചയിലേക്കു നയിക്കുന്ന മമതാ ബാനര്‍ജി ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ ചെറുത്തുനില്‍പ്പിന് ഐക്യദാര്‍ഢ്യം. മമതയുടെ ഭരണകൂട ഭീകരതക്കും മാവോയിസ്റ്റ് കടന്നാക്രമണത്തിനുമെതിരെ സിപിഐ എം നേതൃത്വത്തില്‍ നടത്തുന്ന എല്ലാ പോരാട്ടങ്ങള്‍ക്കും പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ബംഗാള്‍ ഐക്യദാര്‍ഢ്യ സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. ബംഗാളിലെ അക്രമം ഒറ്റപ്പെട്ടതല്ല, രാജ്യത്തെ കമ്യൂണിസ്റ്റ് മുന്നേറ്റത്തെ ദുര്ബലപ്പെടുത്താനുള്ളതാണെന്ന് സമ്മേളനം വിലയിരുത്തി. ഒരുവര്‍ഷത്തിനുള്ളില്‍ മുഖം നഷ്ടപ്പെട്ട ബംഗാളിനെ സുവര്‍ണകാലത്തേക്ക് തിരിച്ചുകൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളെയും തുണയ്ക്കും. ബംഗാളില്‍ സിപിഐ എം ഫീനിക്സ് പക്ഷിയേക്കാള്‍ വേഗത്തില്‍ തിരിച്ചുവരുമെന്ന പ്രഖ്യാപനം കോഴിക്കോട് ടൗണ്‍ഹാളില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടം ഹര്‍ഷാരവത്തോടെ എതിരേറ്റു.
ബംഗാളിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അഭിമാനമുയര്ത്തിയിരുന്ന ഓരോ ഘടകങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായി സമ്മേളനം വിലയിരുത്തി. മതസൗഹാര്‍ദം ഇല്ലാതായി. തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവികളല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതുമുതല്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആക്രമണ പരമ്പര തുടരുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 572 ഇടതുപക്ഷ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പിനുശേഷം 58 ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. എഴുന്നൂറിലധികം സ്ത്രീകളെ ശാരീരികമായി ആക്രമിച്ചു. 513 സ്ത്രീകളെ അപമാനിച്ചു. 33 പേരെ ബലാത്സംഗം ചെയ്തു. നാല്പതിനായിരം പേരെ വീടുകളില്‍നിന്നും ആട്ടിയോടിച്ചു. കര്‍ഷകര്‍ക്കും രക്ഷയില്ലാത്ത സ്ഥിതിയാണ്. കര്‍ഷകരെ ഓടിക്കുകയും ഭൂമി പിടിച്ചെടുക്കുകയും ചെയ്യുന്നു. വിലക്കയറ്റംമൂലം ജനങ്ങള്‍ നട്ടംതിരിയുകയാണ്. കാര്‍ഷികരംഗത്തെ മുന്നേറ്റത്തിന് തിരിച്ചടിയുണ്ടായി. വ്യവസായ വളര്‍ച്ചയും താഴോട്ട്.
ബംഗാളില്‍ ഇടതുപക്ഷത്തിനെതിരെ നടക്കുന്ന അക്രമം ആസൂത്രിതമാണെന്ന് ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പറഞ്ഞു. ജനങ്ങളിലുള്ള വിശ്വാസക്കുറവുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം നടത്തുന്നത്- മണിക് സര്‍ക്കാര്‍ പറഞ്ഞു. അധികാരം തലക്കുപിടിച്ച തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ വ്യാപക അക്രമം അഴിച്ചുവിടുകയാണെന്ന് പാര്‍ടി ബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ബസു പറഞ്ഞു. തൃണമൂലുകാരുടെ അക്രമത്തില്‍ നാല്പതിനായിരത്തോളം പേര്‍ക്കാണ് വീടുകള്‍ നഷ്ടപ്പെട്ടത്. അക്രമത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ബംഗാളിലെ അക്രമത്തിനുപിന്നില്‍ നിക്ഷിപ്ത താല്പര്യക്കാര് മാത്രമല്ലെന്ന് സമ്മേളനത്തില്‍ അധ്യക്ഷനായ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. അക്രമത്തിനുപിന്നില്‍ കാണാമറയത്തുള്ള ശക്തികളുണ്ട്. അക്രമത്തിന് സര്‍ക്കാര്‍തന്നെ കൂട്ടുനില്‍ക്കുന്ന സ്ഥിതിയാണ്. ബംഗാളിലെ സിപിഐ എമ്മിനെ ഇല്ലാതാക്കി ഇന്ത്യയിലെ ഇടതുപക്ഷത്തെ ദുര്‍ബലമാക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് പുസ്തകങ്ങളും ഡോക്യുഫിക്ഷനും ചടങ്ങില്‍ പ്രകാശനം ചെയ്തു. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് എഴുതിയ "സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം" പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ "വെന്‍ ദ വീല്‍സ് ഓഫ് ഫാസിസം റണ്‍" പിണറായി വിജയന് പ്രകാശനം ചെയ്തു. ബിമന്‍ബസു പുസ്തകം ഏറ്റുവാങ്ങി. വി ജയിനിന്റെ "ബംഗാള്‍ അവസാനിക്കാത്ത പോരാട്ടം" പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് അമീന് പി ജയരാജന് നല്‍കിയും "മാര്‍ക്സിസ്റ്റ് ഫിലോസഫി" മണിക് സര്‍ക്കാര്‍ സി പി അബൂബക്കറിനു കൈമാറിയും പ്രകാശനം ചെയ്തു. അച്യുതമേനോക്കിയെക്കുറിച്ചുള്ള ഡോക്യുഫിഷന് "അഗ്നിനിലാവ"് പിണറായി വിജയന് എ പ്രദീപ്കുമാര്‍ എംഎല്‍എക്ക് കൈമാറി. സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന് സ്വാഗതവും കെ ടി കുഞ്ഞിക്കണ്ണന് നന്ദിയും പറഞ്ഞു.
(ആര് രഞ്ജിത്)
ഞങ്ങള്‍ അതിജീവിക്കും: ബിമന്‍ബസു
കോഴിക്കോട്: ജനങ്ങളുടെ അവകാശങ്ങള്ക്കുനേര്ക്കുള്ള തൃണമൂല്‍ സര്‍ക്കാരിന്റെ കടന്നുകയറ്റത്തെ ബംഗാള്‍ജനത അതിജീവിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ബസു പറഞ്ഞു. ഇ കെ നായനാര്നഗറില് (ടൗണ്‍ ഹാള്‍) നടന്ന ബംഗാള്‍ ഐക്യദാര്ഢ്യസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് സാമ്രാജ്യത്വശക്തികളുടെയും പിന്തുണയുണ്ട്. പുരുളിയയില്‍ 1996ല്‍ നടന്ന ആയുധവര്ഷത്തില് സാമ്രാജ്യത്വത്തിന് വലിയ പങ്കുണ്ടായിരുന്നെന്നും ബിമന്‍ബസു പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുഫലം വന്നതിന്റെ പിറ്റേന്നുമുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക അക്രമമാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ അഴിച്ചുവിടുന്നത്. സിപിഐ എം പ്രവര്‍ത്തകരും മറ്റ് ഇടതുപക്ഷപ്രവര്ത്തകരുമുള്പ്പെടെ 58 പേരെയാണ് ഇതിനോടകം കൊലപ്പെടുത്തിയത്. അയ്യായിരത്തോളംപേര്‍ക്ക് ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റു. 40,000 പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. ഉദ്ദേശം 22,000 പേര് തിരികെ വീടുകളിലേക്ക് മടങ്ങിയെങ്കിലും കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്. പാവപ്പെട്ട ജനങ്ങളില്‍നിന്ന് 28 കോടിയോളം രൂപയാണ് അക്രമികള്‍ കൊള്ളയടിച്ചത്. പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഇടതുപക്ഷസര്‍ക്കാര്‍ നല്കിയ ഭൂമിയെല്ലാം മമത തിരിച്ചുപിടിച്ചു. സിപിഐ എമ്മിന്റെ 588ഉം ട്രേഡ് യൂണിയനുകളുടെ 214ഉം ഓഫീസുകള്‍ തല്ലിത്തകര്‍ത്തു. കള്ളക്കേസുകള്‍ ചമച്ച് എംഎല്‍എമാരും നേതാക്കളുമടക്കം 3200ലേറെപ്പേരെ അറസ്റ്റുചെയ്തു.
34 വര്‍ഷം ഭരിച്ച ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്ത് ഒരു കര്‍ഷക ആത്മഹത്യപോലുമുണ്ടായില്ല. തൃണമൂല്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷം 42 കര്‍ഷകര്‍ക്ക് ജീവന് ത്യജിക്കേണ്ടിവന്നു. ത്രിതലപഞ്ചായത്തുസംവിധാനം ഫലപ്രദമായി നടന്നിരുന്ന ബംഗാളില്‍ അത് പൂര്‍ണമായും തകര്‍ക്കപ്പെട്ടു. തന്നിഷ്ടപ്രകാരം നിയമനം നടത്തി വിദ്യാഭ്യാസമേഖലയും തകര്‍ക്കുകയാണ്. ദേശീയ പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികള്ക്കുനേരെയും കടുത്ത നടപടി സ്വീകരിച്ചു. മാധ്യമങ്ങള്‍ക്കെതിരെയും ഫത്വ പുറപ്പെടുവിച്ചിരിക്കയാണ്. ജനങ്ങള്‍ ഏതു പത്രം വായിക്കണമെന്നും ഏതു പത്രം വലിച്ചെറിയണമെന്നും താന്‍ തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അക്രമങ്ങളെ അതിജീവിച്ച് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന് ബംഗാള്‍ജനത മുന്നിട്ടിറങ്ങുമെന്നും ബിമന്‍ബസു പറഞ്ഞു.
ബംഗാളിലെ അക്രമം ഇടതുപക്ഷത്തെ ദുര്‍ബലമാക്കാന്‍: പിണറായി
കോഴിക്കോട്: ബംഗാളിലെ സിപിഐ എമ്മിനെ ഇല്ലാതാക്കി രാജ്യത്തെ ഇടതുപക്ഷത്തെ ദുര്‍ബലമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. അക്രമത്തിനുപിന്നില്‍ കേവലം നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ മാത്രമല്ലെന്ന് തിരിച്ചറിയണം. കാണാമറയത്തുള്ള ശക്തികളും ഇതിന് പിന്നിലുണ്ട്. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ബംഗാള്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ബംഗാളിലേത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുനേരെയുള്ള അക്രമമാണ്. ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ മുഖമാണ് ബംഗാള്‍. അതുകൊണ്ടാണ് അക്രമത്തിന് ബംഗാളിനെ തെരഞ്ഞെടുത്തത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷഭരണം കൊണ്ട് ആര്‍ജിച്ച നേട്ടങ്ങളെല്ലാം തകര്‍ക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഒന്നാം യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയകാലത്ത് ജനവിരുദ്ധ നടപടികളെടുക്കുന്നത് ഇടതുപക്ഷം ഫലപ്രദമായി തടഞ്ഞിരുന്നു. ഇക്കാലത്ത് അമേരിക്കന്‍ സാമ്രാജ്യത്വം വിചാരിച്ച പല കാര്യങ്ങളും വേഗത്തില്‍ നടപ്പായില്ല. ആണവക്കരാറിന്റെ കാര്യത്തിലും ഇടതുപക്ഷം ശക്തമായ നിലപാട് സ്വീകരിച്ചു. അതുകൊണ്ടുതന്നെ ഇടതുപക്ഷം ദുര്‍ബലമാകണമെന്ന് അമേരിക്ക ആഗ്രഹിക്കുന്നു. ബംഗാളിലെ അക്രമത്തിനുപിന്നില്‍ അമേരിക്കന്‍ സാമ്രാജ്യത്വവുമുണ്ട്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 572 ഇടതുപക്ഷ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിനുശേഷം കൊലയും കൊള്ളിവെപ്പും പെരുകി. അക്രമത്തിന് സര്‍ക്കാര്‍ നേതൃത്വം നല്കുന്ന അവസ്ഥയാണിപ്പോള്‍. ഇതിനെതിരെ സിപിഐ എം ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്നു. 1972ലെ അര്‍ധഫാസിസ്റ്റ് ഭീകരത അതിജീവിച്ച പാര്‍ടിയാണിത്. അന്നത്തെപ്പോലെ ഫീനിക്സ് പക്ഷിയെക്കാള്‍ വേഗത്തില്‍ സിപിഐ എം കരുത്തോടെ തിരിച്ചുവരുമെന്ന് പിണറായി പറഞ്ഞു.
തൃണമൂലിന് ജനപിന്തുണ നഷ്ടപ്പെട്ടു: മണിക് സര്‍ക്കാര്‍
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ജനങ്ങളിലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കയാണെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പറഞ്ഞു. ഇതിനെ അതിജീവിക്കാന്‍ സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ടികള്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയാണ്. രാജ്യത്താകെ ഇടതുപക്ഷപ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനാണ് അക്രമങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സ. ഇ കെ നായനാര്‍ നഗറില്‍ (കോഴിക്കോട് ടൗണ്‍ഹാള്‍) സംഘടിപ്പിച്ച ബംഗാള്‍ ഐക്യദാര്‍ഢ്യസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരത്തിലേറിയിട്ടും തൃണമൂല്‍ കോണ്‍ഗ്രസ് സിപിഐ എമ്മിനും ഇടതുപക്ഷ പാര്‍ടി പ്രവര്‍ത്തകര്‍ക്കുമെതിരെ അക്രമം നടത്തുകയാണ്. ഇത് അവരുടെ ആത്മവിശ്വാസക്കുറവാണ് പ്രതിഫലിപ്പിക്കുന്നത്. 34 വര്‍ഷം ഭരണത്തിലൂടെ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളെയും നേട്ടങ്ങളെയും ഇല്ലാതാക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടതുപക്ഷത്തിന് 41 ശതമാനം വോട്ട് നേടാനായി. ഒരു കോടി 90 ലക്ഷത്തിലേറെ വോട്ടുകള്‍. ഇടതുപക്ഷത്തിന്റെ അടിത്തറ ഇപ്പോഴും ബംഗാളില്‍ സുദൃഢമാണെന്നാണ് ഇത് തെളിയിക്കുന്നത്. അതിനാല്‍ അടിത്തറ തകര്‍ക്കാന്‍ അക്രമത്തിന്റെ മാര്‍ഗം അവര്‍ സ്വീകരിക്കുന്നു.
തൃണമൂല്‍ സര്‍ക്കാര്‍ ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങള്‍ ശ്രദ്ധിക്കുന്നില്ല. അക്രമത്തിലൂടെയും അടിച്ചമര്‍ത്തലിലൂടെയും എല്ലാം നേടുന്നത് ഒരിക്കലും സര്‍ക്കാരിന്റെ ശക്തിയല്ല. അത് ദുര്‍ബലതയുടെ ലക്ഷണമാണ്. ഇത്തരം ആക്രമണങ്ങളില്‍ തളരാതെയും തലകുനിക്കാതെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും യുപിഎ സര്‍ക്കാരിന്റെയും നയങ്ങളെ ചെറുത്തുതോല്‍പ്പിക്കാനുള്ള പോരാട്ടത്തിലാണ് ബംഗാള്‍ ജനത. ഇന്ത്യയിലെ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഇടതുപക്ഷത്തിന്റെയും നിലനില്‍പ്പിനായുള്ള പോരാട്ടമായാണ് ഇതിനെ കാണേണ്ടത്. ഈ അര്‍ഥത്തിലും തലത്തിലുമാണ് ബംഗാള്‍ ജനതയോട് നാമോരോരുത്തരും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത്. രാജ്യത്ത് വിലക്കയറ്റത്തിനും കാര്ഷികപ്രതിസന്ധിക്കുമെതിരായ പോരാട്ടങ്ങളിലും തൊഴിലാളിവര്‍ഗത്തിന്റെ അവകാശസമരങ്ങളിലും ബംഗാള്‍ ജനതയുടെ പിന്തുണയുണ്ട്. ഇന്ത്യയിലെ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തെ സംരക്ഷിക്കുന്നതില്‍ ബംഗാള്‍ ജനത വലിയ പോരാട്ടമാണ് നടത്തുന്നതെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു.
deshabhimani 050412
Subscribe to:
Post Comments (Atom)

ബംഗാളിനെ തകര്‍ച്ചയിലേക്കു നയിക്കുന്ന മമതാ ബാനര്‍ജി ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ ചെറുത്തുനില്‍പ്പിന് ഐക്യദാര്‍ഢ്യം. മമതയുടെ ഭരണകൂട ഭീകരതക്കും മാവോയിസ്റ്റ് കടന്നാക്രമണത്തിനുമെതിരെ സിപിഐ എം നേതൃത്വത്തില്‍ നടത്തുന്ന എല്ലാ പോരാട്ടങ്ങള്‍ക്കും പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ബംഗാള്‍ ഐക്യദാര്‍ഢ്യ സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. ബംഗാളിലെ അക്രമം ഒറ്റപ്പെട്ടതല്ല, രാജ്യത്തെ കമ്യൂണിസ്റ്റ് മുന്നേറ്റത്തെ ദുര്ബലപ്പെടുത്താനുള്ളതാണെന്ന് സമ്മേളനം വിലയിരുത്തി. ഒരുവര്‍ഷത്തിനുള്ളില്‍ മുഖം നഷ്ടപ്പെട്ട ബംഗാളിനെ സുവര്‍ണകാലത്തേക്ക് തിരിച്ചുകൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളെയും തുണയ്ക്കും. ബംഗാളില്‍ സിപിഐ എം ഫീനിക്സ് പക്ഷിയേക്കാള്‍ വേഗത്തില്‍ തിരിച്ചുവരുമെന്ന പ്രഖ്യാപനം കോഴിക്കോട് ടൗണ്‍ഹാളില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടം ഹര്‍ഷാരവത്തോടെ എതിരേറ്റു.
ReplyDelete