""എന്നെ ഒരുമാസം മമത സര്‍ക്കാര്‍ ജയിലിലടച്ചു. കുറ്റം, തൃണമൂലിനെതിരെ പൊതുയോഗം സംഘടിപ്പിച്ചുവെന്നത്. അക്രമത്തിനെതിരെ നാട്ടുകാരെ സംഘടിപ്പിച്ചതിന് അറസ്റ്റുചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. അതോടെ കൂടുതല്‍ കേസ് ചുമത്തി ജയിലിലടച്ചു. ഇപ്പോഴും കേസുണ്ട്""- പാര്‍ടി കോണ്‍ഗ്രസിന് ബംഗാളില്‍നിന്നെത്തിയ സിപിഐ എം ഹൂഗ്ലി ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ബിനായക് ദത്ത, മമതയുടെ ഭരണകൂട അതിക്രമങ്ങളുടെയും കമ്യൂണിസ്റ്റുവേട്ടയുടെയും ഭീകരചിത്രം വിശദീകരിക്കുന്നു.
സിദ്ധാര്‍ഥ ശങ്കര്‍റേയുടെ ഫാസിസ്റ്റുവാഴ്ചയെ തോല്‍പ്പിക്കുന്ന ക്രൂരതയാണ് മമതയ്ക്കുകീഴില്‍ നടക്കുന്നത്. അവരെ ഹിറ്റ്ലറുടെ പ്രേതം ബാധിച്ചിരിക്കുന്നു. കൊലയും അക്രമവും അധികാരവും ഉപയോഗിച്ച് സിപിഐ എമ്മിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, ജനങ്ങള്‍ ശക്തമായി പ്രതികരിക്കുന്നുണ്ട്. നാട്ടുകാര്‍ ഭരണഭീകരതയ്ക്കെതിരെ പ്രതിഷേധിച്ചുതുടങ്ങി. ജനങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്- ബിനായക് പറഞ്ഞു.
""മമത ഭരണത്തില്‍ വന്നശേഷം ഹൂഗ്ലി ജില്ലയില്‍മാത്രം അഞ്ച് സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തി. വെടിവച്ചും വെട്ടിയും തീയിട്ടുമെല്ലാം നരമേധം നടത്തുകയായിരുന്നു. നാലുവര്‍ഷത്തിനകം ഞങ്ങളുടെ 17 സഖാക്കളുടെ ജീവന്‍ കവര്‍ന്നു. അറുനൂറോളം പ്രവര്‍ത്തകരെ ജയിലിലടച്ചു. ആയിരത്തഞ്ഞൂറോളം പ്രവര്‍ത്തകര്‍ കേസ് നേരിടുന്നു. ഇപ്പോഴും നിരവധിപേര്‍ തടങ്കലിലാണ്. പ്രതിഷേധവും എതിര്‍പ്പും ഉയരുമ്പോള്‍ അടിച്ചമര്‍ത്തുകയാണ്. 2009 ഫെബ്രുവരിയില്‍ ആരാംബാഗില്‍ അമ്മയെയും കുഞ്ഞിനെയും വധിച്ചതാണ് ഏറ്റവും ഭീകരം. ഗൃഹനാഥന്‍ പഞ്ചായത്ത് അംഗമാണെന്നതായിരുന്നു കാരണം. ഈ ദിവസംവരെ ഹൂഗ്ലിയില്‍മാത്രം മൂന്ന് സ്ത്രീകളെ കൊന്നു. ഹൂഗ്ലിയില്‍ 4000 പാര്‍ടി പ്രവര്‍ത്തകര്‍ വീടും ഗ്രാമവും ഉപേക്ഷിച്ചോടി. 880 വീട് കൊള്ളയടിച്ചു. അഞ്ഞൂറോളം വീടിന് തീയിട്ടു. ഭൂരിഭാഗം വീടുകളും താമസയോഗ്യമല്ലാതാക്കി. 12 സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായി. പൊലീസിന്റെ കണ്‍വെട്ടത്താണ് അതിക്രമങ്ങള്‍ പലതും അരങ്ങേറുന്നത്. ആയിരത്തിലധികം കുട്ടികള്‍ ആരാംബാഗില്‍മാത്രം പഠനം നിര്‍ത്തി. കള്ളക്കേസുകളും പൊലീസിനെയും കാട്ടി വിറപ്പിക്കുകയാണ്. ഇപ്പോള്‍ അര്‍ധസൈനികരും സിപിഐ എം പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു. പതുക്കെയെങ്കിലും മമതയുടെ യഥാര്‍ഥ മുഖം തിരിച്ചറിയപ്പെടുകയാണ്. മമതയ്ക്ക് ഇങ്ങനെ ഏറെക്കാലം മുന്നോട്ടുപോകാനാകില്ല. ജനങ്ങളെ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്." അറുപത്തേഴുകാരനായ ബിനായക് ആത്മവിശ്വാസത്തോടെ പറഞ്ഞു.
(പി വി ജീജോ)
രക്തസാക്ഷികളായത് 58 പേര്‍
മമത അധികാരത്തില്‍ വന്ന് പത്തുമാസത്തിനകം ബംഗാളില്‍ രക്തസാക്ഷികളായത് 58 ഇടതുമുന്നണി പ്രവര്‍ത്തകര്‍. ഭീഷണിമൂലം ജീവനൊടുക്കിയവര്‍- 11. ബലാത്സംഗത്തിനിരയായവര്‍- 23. ആക്രമിക്കപ്പെട്ട സ്ത്രീകള്‍- 757. വീടില്ലാതായവര്‍- 4000. അഭയാര്‍ഥികളായത് 1800 പേര്‍. 6000 പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്തു. 3200 പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു. പാര്‍ടി ഓഫീസുകളും ഗ്രന്ഥാലയങ്ങളും പത്ര ഓഫീസുകളും വ്യാപകമായി തകര്‍ത്തു. 226 ഓഫീസാണ് നശിപ്പിച്ചത്. 28 കോടി രൂപയുടെ സ്വത്ത് കൊള്ളയടിച്ചു. 42 കൃഷിക്കാര്‍ ആത്മഹത്യചെയ്തു. തൃണമൂല്‍- മാവോയിസ്റ്റ് ഭീകരവാഴ്ചയില്‍ ബംഗാളില്‍ സിപിഐ എമ്മിന് നഷ്ടമായത് 176 പാര്‍ടി അംഗങ്ങളെ. പാര്‍ടിപ്രവര്‍ത്തകരും അനുഭാവികളുമായ 374 സഖാക്കളെയും കൊന്നൊടുക്കി. രാജ്യത്ത് മറ്റൊരു രാഷ്ട്രീയപ്രസ്ഥാനവും നേരിടാത്ത അക്രമമാണ് ബംഗാളിലെ പാര്‍ടി അനുഭവിച്ചത്. ബംഗാളില്‍ ഏറ്റവുമധികം പ്രവര്‍ത്തകര്‍ രക്തസാക്ഷികളായത് പടിഞ്ഞാറന്‍ മേദിനിപുര്‍ ജില്ലയില്‍. 90 പാര്‍ടി അംഗങ്ങളെയാണ് മാവോയിസ്റ്റ്- തൃണമൂല്‍ ഗുണ്ടാസംഘം നാലുവര്‍ഷത്തിനുള്ളില്‍ കൊലപ്പെടുത്തിയത്. കിഴക്കന്‍ മേദിനിപുരില്‍ ഇരുപത്തേഴും മൂര്‍ഷിദാബാദില്‍ തൊണ്ണൂറും പുരുളിയയില്‍ നാല്‍പ്പത്തഞ്ചും സഖാക്കള്‍ കൊലക്കത്തിക്കിരയായി. ബര്‍ധമാനില്‍ 18 പേരെയും കൊലപ്പെടുത്തി.
സംസ്ഥാനത്ത് നിയമന നിരോധനം
യുവാക്കള്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ വന്ന മമത ബാനര്‍ജി ബംഗാളില്‍ നിയമന നിരോധനം ഏര്‍പ്പെടുത്തിയതായി ഡിവൈഎഫ്ഐ ജനറല്‍ സെക്രട്ടറി തപസ് സിന്‍ഹ പറഞ്ഞു. യുവാക്കള്‍ക്കായി ഒരു പദ്ധതിയും ആവിഷ്കരിക്കാന്‍ മമതയ്ക്കാവുന്നില്ല. തെരഞ്ഞെടുപ്പിനുമുമ്പ് യുവജനങ്ങള്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, അവയൊന്നും യാഥാര്‍ഥ്യമായില്ലെന്ന് തപസ് "ദേശാഭിമാനി"യോട് പറഞ്ഞു.
യുവജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ഡിവൈഎഫ്ഐ പ്രക്ഷോഭത്തിലാണ്. ബംഗാളില്‍ കര്‍ഷക ആത്മഹത്യ കേട്ടുകേള്‍വിപോലുമില്ലായിരുന്നു. മമത അധികാരത്തില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 42 കര്‍ഷകര്‍ ജീവനൊടുക്കി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 13 ലക്ഷത്തോളം ഒഴിവുണ്ടെങ്കിലും നികത്തുന്നില്ല. റെയില്‍വേയില്‍ മാത്രം രണ്ടുലക്ഷത്തോളം ഒഴിവുണ്ട്. വിവിധ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 70 ലക്ഷത്തോളവും. രാജ്യത്ത് തൊഴില്‍രഹിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നു. 16 കോടി യുവജനങ്ങള്‍ തൊഴിലില്ലാത്തവരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്- തപസ് പറഞ്ഞു.
ഭൂപരിഷ്കരണ നേട്ടങ്ങള്‍ അട്ടിമറിക്കുന്നു: മദന്‍ഘോഷ്
ബംഗാളില്‍ സര്‍വനാശം വിതയ്ക്കുന്ന മമത സര്‍ക്കാര്‍ ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണം തകിടം മറിക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും കിസാന്‍സഭാ നേതാവുമായ മദന്‍ഘോഷ്. പശ്ചിമ ബംഗാള്‍ നിയമസഭ ഈയിടെ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നിയമം ബംഗാളിനെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് അദ്ദേഹം "ദേശാഭിമാനി"യോട് പറഞ്ഞു.
ഭക്ഷ്യോല്‍പ്പാദനത്തില്‍ മിച്ചസംസ്ഥാനമെന്ന ഖ്യാതി ബംഗാളിന് നഷ്ടപ്പെടുകയാണ്. വര്‍ഷങ്ങള്‍ നീണ്ട സമരങ്ങളിലൂടെയും ഇടതുപക്ഷ സര്‍ക്കാരുകളുടെ ഭാവനാപൂര്‍ണമായ നടപടികളിലൂടെയും കര്‍ഷകര്‍ക്ക് ലഭിച്ച ഭൂമി കുത്തകകള്‍ക്ക് തട്ടിപ്പറിക്കാന്‍ മമത അവസരം നല്‍കി. പൊതു-സ്വകാര്യ സംരംഭങ്ങള്‍ക്കും സ്വകാര്യ പദ്ധതികള്‍ക്കും കാലപരിധിയില്ലാതെ എത്ര കൃഷിഭൂമി വേണമെങ്കിലും ഏറ്റെടുക്കാന്‍ വ്യവസ്ഥചെയ്യുന്ന നിയമത്തില്‍ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാനുള്ള വ്യവസ്ഥകളില്ല. ഒട്ടേറെ കുഴപ്പങ്ങളുണ്ടെങ്കിലും രണ്ടാം യുപിഎ സര്‍ക്കാര്‍ പാസാക്കാന്‍ പോകുന്ന ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ കര്‍ഷകരെ സഹായിക്കുന്ന വ്യവസ്ഥകളുണ്ട്. ജലസേചനസൗകര്യമുള്ളതും ഇല്ലാത്തതുമായ ഭൂമി ഏറ്റെടുക്കുന്നതിന് പരിധിയുണ്ട്. മമതയുടെ നിയമത്തില്‍ ഇത്തരം പരിധികളൊന്നുമില്ല. കര്‍ഷകര്‍ പൂര്‍ണമായും കൃഷിക്ക് പുറത്താകും. കര്‍ഷകത്തൊഴിലാളികള്‍ക്ക് തൊഴിലില്ലാതാകും. ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ നിയമത്തില്‍ ചെറുകിട ഇടത്തരം കൃഷിക്കാരുടെ ഭൂമി സംരക്ഷിക്കാന്‍ വ്യവസ്ഥകളുണ്ടായിരുന്നു. ഭൂമി ഏറ്റെടുക്കണമെങ്കില്‍ വിപണിവിലയുടെ മൂന്നിരട്ടി നല്‍കണമെന്ന വ്യവസ്ഥയുള്ളതിനാല്‍ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ആരും ഭൂമി ഏറ്റെടുത്തിരുന്നില്ല. പുതിയ നിയമപ്രകാരം ചുളുവിലയ്ക്ക് ഭൂമി തട്ടിയെടുക്കാന്‍ കുത്തകകള്‍ക്ക് അവസരം ലഭിക്കും-മദന്‍ഘോഷ് പറഞ്ഞു.
deshabhimani 060412



""എന്നെ ഒരുമാസം മമത സര്‍ക്കാര്‍ ജയിലിലടച്ചു. കുറ്റം, തൃണമൂലിനെതിരെ പൊതുയോഗം സംഘടിപ്പിച്ചുവെന്നത്. അക്രമത്തിനെതിരെ നാട്ടുകാരെ സംഘടിപ്പിച്ചതിന് അറസ്റ്റുചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. അതോടെ കൂടുതല്‍ കേസ് ചുമത്തി ജയിലിലടച്ചു. ഇപ്പോഴും കേസുണ്ട്""- പാര്‍ടി കോണ്‍ഗ്രസിന് ബംഗാളില്‍നിന്നെത്തിയ സിപിഐ എം ഹൂഗ്ലി ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ബിനായക് ദത്ത, മമതയുടെ ഭരണകൂട അതിക്രമങ്ങളുടെയും കമ്യൂണിസ്റ്റുവേട്ടയുടെയും ഭീകരചിത്രം വിശദീകരിക്കുന്നു.
ReplyDelete