രാജ്യത്തെ മൂന്ന് സേനാ വിഭാഗങ്ങളുടെയും സംഭരണാവശ്യങ്ങള്‍ക്ക് 15 വര്‍ഷത്തെ ദീര്‍ഘകാല സംയോജിത പദ്ധതിക്ക് പ്രതിരോധമന്ത്രാലയം അംഗീകാരം നല്കി. ഇതാദ്യമായാണ് 15 വര്‍ഷത്തേയ്ക്കുള്ള പദ്ധതി സേനയുടെ നവീകരണത്തിനായി സര്‍ക്കാര്‍ തയ്യാറാക്കുന്നത്. പരമാവധി അഞ്ചുവര്‍ഷംവരെയുള്ള പദ്ധതികളായിരുന്നു ഇതുവരെ തയ്യാറാക്കിയിരുന്നത്. സൈന്യത്തിന്റെ പോരായ്മ ചൂണ്ടിക്കാട്ടി കരസേനാ മേധാവി പ്രധാനമന്ത്രിക്കയച്ച കത്ത് ചോരുകയും വിവാദമാകുകയും ചെയ്തതിന് പിന്നാലെയാണ് ദീര്‍ഘകാല പദ്ധതിക്ക് തിരക്കിട്ട് അംഗീകാരം നല്‍കിയത്. മൂന്ന് സേനാവിഭാഗങ്ങളുടെയും ആയുധ-ഉപകരണ ആവശ്യങ്ങള്‍ പരിശോധിച്ച് വിശദമായ പദ്ധതിയാകും തയ്യാറാക്കുക. പ്രതിരോധനിര്‍മാണ രംഗത്തുള്ള പൊതു-സ്വകാര്യകമ്പനികള്‍ക്കും ഗവേഷണസ്ഥാപനങ്ങള്‍ക്കും പദ്ധതി കൈമാറും. 15 വര്‍ഷം മുന്നില്‍ കണ്ടുള്ള ഈ പദ്ധതിയുടെ അടിസ്ഥാനത്തിലാകും ഗവേഷണസ്ഥാപനങ്ങളും വ്യവസായങ്ങളും ഗവേഷണ-വികസനപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക.
പ്രതിരോധരംഗത്തേക്ക് ഈയിടെ കടന്നുവന്ന ചില സ്വകാര്യകമ്പനികള്‍ക്ക് ആഹ്ലാദമേകുന്ന തീരുമാനമാണ് സര്‍ക്കാരിന്റേത്. പ്രതിരോധമന്ത്രി എ കെ ആന്റണിയും മൂന്ന് സേനാതലവന്മാരും പങ്കെടുത്ത പ്രതിരോധ സംഭരണ സമിതിയാണ് (ഡിഎസി) ഈ നിര്‍ണായക തീരുമാനമെടുത്തത്. ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് പതിനഞ്ചോ അതിലധികമോ വര്‍ഷം നീളുന്ന പ്രതിരോധ സംഭരണ പദ്ധതിയുള്ളത്. ഫ്രാന്‍സ് 30 വര്‍ഷം നീളുന്ന പദ്ധതിയാണ് തയ്യാറാക്കാറുള്ളത്. അമേരിക്ക, ബ്രിട്ടന്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് 15 വര്‍ഷത്തെ പദ്ധതിയാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇറക്കുമതി രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയ പശ്ചാത്തലത്തിലാണ് നിര്‍ണായകമായ നയംമാറ്റമെന്നത് ശ്രദ്ധേയമാണ്. ഫസസസസ പ്രതിരോധമന്ത്രാലയവും കരസേനാ മേധാവിയുമായുള്ള വിവാദമാണ് ഇപ്പോള്‍ പെട്ടെന്നുള്ള നയംമാറ്റത്തിന് വഴിയൊരുക്കിയത്.
deshabhimani 050412

ReplyDelete