Saturday, April 7, 2012

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റത്തില്‍ വന്‍ ക്രമക്കേട്


തിനെതിരെ പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍ രംഗത്തു വന്നു. ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് കേന്ദ്രീകരിച്ച് മൂന്നംഗ ഉദ്യോഗസ്ഥ സംഘമാണ് സ്ഥലംമാറ്റങ്ങള്‍ക്ക് ചരടുവലിക്കുന്നത്. വിദ്യാഭ്യാസമന്ത്രിയുടെ അടുപ്പക്കാരാണ് ഇവര്‍. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം സുതാര്യമാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കിയിരുന്നു. സ്ഥലംമാറ്റ പട്ടിക ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചതിലൂടെ ബാഹ്യ ഇടപെടലിനുള്ള അവസരം ഇല്ലാതാക്കി. എന്നാല്‍, ഇപ്പോള്‍ ഓണ്‍ലൈനില്‍ "സാധ്യതാപട്ടിക" ആണ് പ്രസിദ്ധീകരിച്ചത്. ഇത് അഴിമതിക്കും കൈക്കൂലിക്കും കളമൊരുക്കാനാണെന്നാണ് ആക്ഷേപം. പരാതി വ്യാപകമായതോടെ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എം ശിവശങ്കരന് മന്ത്രി നിര്‍ദേശം നല്‍കി. എന്നാല്‍, മാനദണ്ഡങ്ങള്‍ മറികടന്ന് സ്ഥലംമാറ്റം അനുവദിക്കാന്‍ പിന്നീടും മന്ത്രിയുടെ ഓഫീസില്‍നിന്നുതന്നെ ഡയറക്ടറേറ്റില്‍ സമ്മര്‍ദമുണ്ടായി.

അഴിമതി സാധ്യത മുന്നില്‍കണ്ട് ഹൈസ്കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റ നടപടി റദ്ദാക്കി വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതാണ് കാരണമായി പറഞ്ഞത്. എന്നാല്‍, പെന്‍ഷന്‍ പ്രായവര്‍ധന ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ കാര്യത്തിലും ബാധകമാണെന്നത് മറച്ചുവച്ച് ഉദ്യോഗസ്ഥ സംഘം ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം നിര്‍ബാധം നടപ്പാക്കി. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ ഓണ്‍ലൈന്‍ സ്ഥലംമാറ്റപ്പട്ടിക സ്കൂള്‍വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 30ന് പ്രസിദ്ധീകരിച്ചതും അഴിമതിക്കാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അനുകമ്പാര്‍ഹ സാഹചര്യം കണക്കാക്കി സര്‍ക്കാര്‍ നിയമനം നല്‍കിയവരെയും സ്ഥലംമാറ്റിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി 20 പേരെയാണ് വിദൂര സ്ഥലങ്ങളിലേക്ക് മാറ്റിയത്.

deshabhimani 070412

No comments:

Post a Comment