Tuesday, May 1, 2012

റിപ്പോര്‍ട്ട് തിരുത്തണമെന്ന കത്ത് ന്യായീകരിച്ച് മുഖ്യമന്ത്രി


കീടനാശിനിക്കമ്പനിക്കുവേണ്ടി എന്‍ഡോസള്‍ഫാന്‍ പഠന റിപ്പോര്‍ട്ട് തിരുത്താന്‍ നിര്‍ദേശിച്ച ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്തിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ന്യായീകരിച്ചു. സെക്രട്ടറിയുടെ കത്ത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമല്ലെങ്കില്‍ അദ്ദേഹത്തെ നീക്കണമെന്നതടക്കം ആവശ്യമുയരുമ്പോഴാണ് മുഖ്യമന്ത്രി പരസ്യമായി ന്യായീകരിച്ചത്. ഇതോടെ കത്തയച്ചത് സര്‍ക്കാരിന്റെ അറിവേടെയെന്ന് വ്യക്തമായി. റിപ്പോര്‍ട്ട് കുറ്റമറ്റതാക്കാനാണ് സെക്രട്ടറി കത്തയച്ചതെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എക്സല്‍ കമ്പനി ജനറല്‍ മാനേജര്‍ എസ് ഗണേശനുമായി ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് തിരുത്തണമെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന് അയച്ച കത്തിലെ ആവശ്യം. കാസര്‍കോട് ജില്ലയിലെ അസാധാരണ രോഗങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്ന പഠനമാണ് കോഴിക്കോട് മെഡിക്കന്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റേത്. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശപ്രകാരം എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയില്‍ ഒരു നോഡല്‍ ഓഫീസറെ നിയോഗിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി. മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചും മൊബൈല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും മെഡിക്കല്‍ കോളേജുകളിലുള്‍പ്പെടെ വിദഗ്ധ ചികിത്സ നല്‍കിയും ഓരോ ഇരയെയും സംരക്ഷിക്കാന്‍ നടപടിയെടുത്തു.

എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ഓരോന്നും അട്ടിമറിച്ചു. നോഡല്‍ ഓഫീസറെയും മാറ്റി. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആരോഗ്യ സെക്രട്ടറിയുടെ കത്ത്. എന്നാല്‍ ഇരകള്‍ക്ക് പരമാവധി നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്തെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

deshabhimani 010512

1 comment:

  1. കീടനാശിനിക്കമ്പനിക്കുവേണ്ടി എന്‍ഡോസള്‍ഫാന്‍ പഠന റിപ്പോര്‍ട്ട് തിരുത്താന്‍ നിര്‍ദേശിച്ച ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്തിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ന്യായീകരിച്ചു. സെക്രട്ടറിയുടെ കത്ത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമല്ലെങ്കില്‍ അദ്ദേഹത്തെ നീക്കണമെന്നതടക്കം ആവശ്യമുയരുമ്പോഴാണ് മുഖ്യമന്ത്രി പരസ്യമായി ന്യായീകരിച്ചത്. ഇതോടെ കത്തയച്ചത് സര്‍ക്കാരിന്റെ അറിവേടെയെന്ന് വ്യക്തമായി. റിപ്പോര്‍ട്ട് കുറ്റമറ്റതാക്കാനാണ് സെക്രട്ടറി കത്തയച്ചതെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    ReplyDelete