Tuesday, May 29, 2012

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സുരക്ഷ അട്ടിമറിച്ചു


ലോകപ്രശസ്തമായ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സുരക്ഷയില്‍ യുഡിഎഫ് സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുന്നു. തീവ്രവാദ ഭീഷണിയടക്കമുണ്ടായ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സുരക്ഷ ഫലത്തില്‍ ഇപ്പോള്‍ ഇല്ലാതായി. ക്ഷേത്രത്തിനകത്ത് വല്ലപ്പോഴും ഉണ്ടാകുന്ന ഒരു പൊലീസുകാരനില്‍ ഒതുങ്ങിയിരിക്കുകയാണ് സുരക്ഷ. 22 ലോക്കല്‍ പൊലീസുകാരും 65 സായുധ പൊലീസുകാരും മൂന്ന് മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനവും അനുബന്ധ സൗകര്യങ്ങളും ചുമതലക്കായി ഡിവൈഎസ്പി തലത്തിലുള്ള നോഡല്‍ ഓഫീസറും അടങ്ങിയതാണ് ഗുരുവായൂര്‍ ക്ഷേത്ര സുരക്ഷക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുക്കിയ സംവിധാനം. ക്ഷേത്രത്തിന് മാത്രമായി പൊലീസ് സ്റ്റേഷനും അനുവദിച്ചു. മൂന്ന് ഷിഫ്റ്റായി ഉദ്യോഗസ്ഥരെ വിന്യസിച്ച് അതിസുശക്തമായ സുരക്ഷയാണ് നടപ്പാക്കിയത്. ഭരണമാറ്റത്തോടെ സുരക്ഷ കടലാസില്‍ ഒതുങ്ങി. ക്ഷേത്രത്തിനകത്തേക്ക് ജീവനക്കാര്‍ കടക്കുന്ന വഴി പൊലീസിന് മുന്നില്‍ അടച്ചതോടെ ഭക്തര്‍ക്കൊപ്പം പ്രവേശിക്കേണ്ട സ്ഥിതിയാണിന്ന്. ഇതുമൂലം മുന്‍കരുതല്‍ നടപടികള്‍ എടുക്കാനാകുന്നില്ല. നിരവധി കേസുകളില്‍ പ്രതിയായ ദേവസ്വം ഭരണസമിതിയംഗത്തിന് പൊലീസുകാരോടുള്ള വ്യക്തിവൈരാഗ്യമാണ് ഇവര്‍ക്കുമുന്നില്‍ നിയന്ത്രണങ്ങള്‍ വരാന്‍ കാരണമത്രെ. ദേവസ്വം ഭരണസമിതിയിലെ, കെപിസിസി പ്രസിഡന്റിന്റെ നോമിനിയായ വ്യക്തിയുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് പൊലീസ് സംവിധാനത്തെ ക്ഷേത്രത്തില്‍നിന്ന് അകറ്റിയതെന്നാണ് ആക്ഷേപം.

പൊലീസിന് നിയന്ത്രണം കൊണ്ടുവരികവഴി വന്‍ദുരന്തങ്ങള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുകയാണെന്ന് ഒന്നിലധികം തവണ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംസ്ഥാന ജില്ലാതല സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ ഐബി ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ ഏജന്‍സികളും ഇക്കാര്യം അറിയിച്ചു. എന്നാല്‍ ഇവിടെയെത്തുന്ന പതിനായിരങ്ങളുടെ ജീവനേക്കാളും മതസൗഹാര്‍ദത്തേക്കാളും ഭരണക്കാര്‍ക്ക് പ്രിയം കെപിസിസി പ്രസിഡന്റിന്റെ ഇഷ്ടക്കാരന്റ താല്‍പ്പര്യമാണ്. ക്ഷേത്രത്തിലും പുറത്തും പൊലീസ് നിരക്കുന്നത് തങ്ങളുടെ വെട്ടിപ്പുകള്‍ക്കും അഴിമതിക്കും ബുദ്ധിമുട്ടാണെന്ന തിരിച്ചറിവും സുരക്ഷാസംവിധാനത്തെ അകറ്റാന്‍ പ്രേരണയായി. ക്ഷേത്രത്തിനകത്ത് അനാശാസ്യം നടത്തിയതടക്കമുള്ള കേസുകളില്‍ പ്രതിയാണ് വിവാദ നായകനായ ഭരണസമിതിയംഗം രാജു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ കൈയേറ്റം ചെയ്തതിനെത്തുടര്‍ന്ന് ഇയാള്‍ക്ക് മര്‍ദനമേറ്റതായി പറയുന്നു. ഇതാണ് പകയ്ക്ക കാരണമായി പറയുന്നത്.

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറ തുറക്കല്‍, രാജ്യത്തെ വിവിധ ക്ഷേത്രങ്ങളില്‍ നടന്ന സ്ഫോടനങ്ങള്‍ എന്നിവയ്ക്ക് ശേഷമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിന് പ്രത്യേക സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര ആഭ്യന്തര വകുപ്പും നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായുള്ള പ്രത്യേക പൊലീസ് സ്റ്റേഷന് സ്ഥലം കണ്ടെത്താനടക്കം അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തു. എന്നാല്‍ ദേവസ്വം നല്‍കിയത് കംഫര്‍ട്ട് സ്റ്റേഷനാണെന്ന പരാതി ശക്തമായതിനെത്തുടര്‍ന്ന് മറ്റൊരിടം വേണമെന്ന് പൊലീസ് റിപ്പോര്‍ട്ടയച്ചു. ഇതില്‍ അടിയന്തര നടപടി വേണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഭരണമാറ്റത്തെത്തുടര്‍ന്ന് ഇതും തകിടം മറിഞ്ഞു. രണ്ടാഴ്ച മുമ്പ് എഡിജിപി പങ്കെടുത്ത് നടന്ന അവലോകനയോഗത്തില്‍ ഗുരുവായൂര്‍ സുരക്ഷയില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയിരുന്നു. ഇതിലെടുത്ത തീരുമാനങ്ങളടക്കം നടപ്പായില്ല. എന്നാല്‍ ഗുരുവായൂരില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ലെന്നും രാജുവുമായുള്ള തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ത്തുവെന്നും അസി. കമീഷണര്‍ ആര്‍ കെ ജയരാജ് പറഞ്ഞു. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ക്യാമറകളടക്കമുള്ളവ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി മുമ്പ് നോഡല്‍ ഓഫീസറായിരുന്ന ഡിവൈഎസ്പി രാധാകൃഷ്ണന്‍ പറഞ്ഞു.
(വികാസ് മൂത്തേടത്ത്)

deshabhimani 290512

3 comments:

  1. ലോകപ്രശസ്തമായ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സുരക്ഷയില്‍ യുഡിഎഫ് സര്‍ക്കാര്‍ വെള്ളം ചേര്‍ക്കുന്നു. തീവ്രവാദ ഭീഷണിയടക്കമുണ്ടായ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സുരക്ഷ ഫലത്തില്‍ ഇപ്പോള്‍ ഇല്ലാതായി. ക്ഷേത്രത്തിനകത്ത് വല്ലപ്പോഴും ഉണ്ടാകുന്ന ഒരു പൊലീസുകാരനില്‍ ഒതുങ്ങിയിരിക്കുകയാണ് സുരക്ഷ. 22 ലോക്കല്‍ പൊലീസുകാരും 65 സായുധ പൊലീസുകാരും മൂന്ന് മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനവും അനുബന്ധ സൗകര്യങ്ങളും ചുമതലക്കായി ഡിവൈഎസ്പി തലത്തിലുള്ള നോഡല്‍ ഓഫീസറും അടങ്ങിയതാണ് ഗുരുവായൂര്‍ ക്ഷേത്ര സുരക്ഷക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുക്കിയ സംവിധാനം. ക്ഷേത്രത്തിന് മാത്രമായി പൊലീസ് സ്റ്റേഷനും അനുവദിച്ചു. മൂന്ന് ഷിഫ്റ്റായി ഉദ്യോഗസ്ഥരെ വിന്യസിച്ച് അതിസുശക്തമായ സുരക്ഷയാണ് നടപ്പാക്കിയത്. ഭരണമാറ്റത്തോടെ സുരക്ഷ കടലാസില്‍ ഒതുങ്ങി.

    ReplyDelete
  2. "bhagavaanenthinaa paaRaavu?" Com.E.K.Nayanaar

    ReplyDelete
  3. "bhagavaanenthinaa paaRaavu?" Com.E.K.Nayanaar

    ReplyDelete