Thursday, May 31, 2012

നെയ്യാറ്റിന്‍കര ലക്ഷ്യമിട്ട് പുതിയ ഹര്‍ജി; ഉന്നതതല ഗൂഢാലോചന


സൈദാര്‍പള്ളിക്കടുത്ത് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിന്റെ ഭാര്യയെക്കൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കിയതിനു പിന്നില്‍ യുഡിഎഫ്- പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ സമ്മര്‍ദം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ഫസലിന്റെ ഭാര്യ മറിയുവിനെ ഉപയോഗിച്ച് ഹര്‍ജി നല്‍കിയത്. കേന്ദ്രമന്ത്രി മുല്ലപ്പള്ളിരാമചന്ദ്രന്റെ നിര്‍ദേശപ്രകാരം അന്വേഷണസംഘത്തിലെ തീവ്രവാദബന്ധമുള്ള ഉദ്യോഗസ്ഥനും ഹര്‍ജി നല്‍കാന്‍ പ്രേരിപ്പിച്ചതായി സൂചനയുണ്ട്. സിപിഐ എം പൊളിറ്റ്ബ്യൂറോഅംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണനെ ഫസല്‍കേസില്‍ ബന്ധപ്പെടുത്താനുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരമൊരു ഹര്‍ജി. ഫസല്‍വധക്കേസില്‍ പൊലീസ് അന്വേഷണം അട്ടിമറിക്കാനും ഗൂഢാലോചനയിലും കോടിയേരി ബാലകൃഷ്ണന്‍ മുഖ്യപങ്ക് വഹിച്ചതായി സിബിഐക്ക് സൂചന ലഭിച്ചതായി അറിയുന്നൂവെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ പ്രധാന ആരോപണം. ഹര്‍ജിക്കാരിക്ക് എവിടെനിന്നാണ് ഈ "രഹസ്യവിവരം" കിട്ടിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞുവെന്നതാണ് ഗൂഢാലോചനക്ക് തെളിവായി അവതരിപ്പിക്കുന്നത്.ഈ ആരോപണം അടിസ്ഥാനമില്ലാത്തതും കെട്ടിച്ചമച്ചതുമാണെന്ന് ഇതിനകം തെളിഞ്ഞതാണ്. കൊലപാതകം നടന്ന ദിവസം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തി കോടിയേരി മൃതദേഹം കണ്ടിരുന്നു. ഇതിനു ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട കോടിയേരി പറഞ്ഞത് "കൊലപാതകം ക്രൂരവും ആസൂത്രിതവുമാണെന്നും അക്രമികളെ കര്‍ശനമായി നേരിടു"മെന്നുമാണ്. മാതൃഭൂമി, മലയാളമനോരമ ഉള്‍പ്പെടെയുള്ള പ്രധാനപത്രങ്ങളെല്ലാം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് വളച്ചൊടിച്ചാണ് മാധ്യമങ്ങള്‍ തുടരെ നുണ പ്രചരിപ്പിക്കുന്നത്. തന്റെ പ്രസ്താവന വളച്ചൊടിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കുന്നതിനെതിരെ കോടിയേരി ഏതാനും ദിവസം മുമ്പ് മാതൃഭൂമി, മലയാളമനോരമ പത്രങ്ങള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നിട്ടും ആര്‍എസ്എസുകാരാണ് പ്രതികളെന്ന് കോടിയേരി പറഞ്ഞുവെന്ന നുണ തിരുത്താന്‍ തയ്യാറാവുന്നില്ല.

ആസൂത്രിതമായ ഈ നുണപ്രചാരണത്തിന്റെ തുടര്‍ച്ചയാണ് മറിയുവിന്റെ ഹര്‍ജിയും. "കോടിയേരിയുടെ പങ്ക് കൂടി അന്വേഷിക്കാനുള്ള ഹര്‍ജി"യോടെ ഫസല്‍ വധക്കേസിലെ രാഷ്ട്രീയലക്ഷ്യവും അന്വേഷണത്തിലെ ഗൂഢാലോചനയും കൂടുതല്‍ വെളിപ്പെടുകയാണ്. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജനും തിരുവങ്ങാട് ലോക്കല്‍സെക്രട്ടറി കാരായി ചന്ദ്രശേഖരനും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അനുകൂല വിധിയുണ്ടാവുന്നത് തടയുകയെന്ന ഗൂഢോദ്ദേശ്യവും ഇതിനു പിന്നിലുണ്ട്. കേസ് അന്വേഷണം ഏതുവഴിയിലേക്ക് തിരിക്കാനാണ് സിബിഐയും കേന്ദ്രആഭ്യന്തരസഹമന്ത്രിയും ശ്രമിക്കുന്നതെന്ന് വ്യക്തമായി വിരല്‍ചൂണ്ടുന്നതാണ് ഫസലിന്റെ ഭാര്യയുടെ പേരില്‍ നല്‍കിയ ഹര്‍ജി.
(പി ദിനേശന്‍)

deshabhimani 310512

1 comment:

  1. സൈദാര്‍പള്ളിക്കടുത്ത് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിന്റെ ഭാര്യയെക്കൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കിയതിനു പിന്നില്‍ യുഡിഎഫ്- പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ സമ്മര്‍ദം. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ഫസലിന്റെ ഭാര്യ മറിയുവിനെ ഉപയോഗിച്ച് ഹര്‍ജി നല്‍കിയത്. കേന്ദ്രമന്ത്രി മുല്ലപ്പള്ളിരാമചന്ദ്രന്റെ നിര്‍ദേശപ്രകാരം അന്വേഷണസംഘത്തിലെ തീവ്രവാദബന്ധമുള്ള ഉദ്യോഗസ്ഥനും ഹര്‍ജി നല്‍കാന്‍ പ്രേരിപ്പിച്ചതായി സൂചനയുണ്ട്. സിപിഐ എം പൊളിറ്റ്ബ്യൂറോഅംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണനെ ഫസല്‍കേസില്‍ ബന്ധപ്പെടുത്താനുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരമൊരു ഹര്‍ജി. ഫസല്‍വധക്കേസില്‍ പൊലീസ് അന്വേഷണം അട്ടിമറിക്കാനും ഗൂഢാലോചനയിലും കോടിയേരി ബാലകൃഷ്ണന്‍ മുഖ്യപങ്ക് വഹിച്ചതായി സിബിഐക്ക് സൂചന ലഭിച്ചതായി അറിയുന്നൂവെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ പ്രധാന ആരോപണം. ഹര്‍ജിക്കാരിക്ക് എവിടെനിന്നാണ് ഈ "രഹസ്യവിവരം" കിട്ടിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

    ReplyDelete