Friday, May 25, 2012

സിബിഐ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു: പി ജയരാജന്‍


കണ്ണൂര്‍: രാജ്യത്തെ നിയമ വ്യവസ്ഥയെ സിബിഐ ഉദ്യോഗസ്ഥര്‍ വെല്ലുവിളിക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ ചട്ടുകമായി സിബിഐ മാറുന്നതാണ് ഫസല്‍ വധക്കേസില്‍ സിപിഐ എം നേതാക്കളെ കുടുക്കാനുള്ള ശ്രമത്തിലൂടെ ദൃശ്യമാകുന്നത്. പുഴാതി ദേശാഭിവര്‍ധിനി ഗ്രന്ഥശാലയുടെ 75ാം വാര്‍ഷികാഘോഷവും ഇ എം എസ് ഹാളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങളാണ് കുറ്റവാളികളെ നിശ്ചയിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളുടെ പിറകെ പോവുകയാണ്. ചന്ദ്രശേഖരന്‍ വധക്കേസിലും ഇതാണ് സ്ഥിതി. അടിയന്തരാവസ്ഥക്കാലത്ത് വ്യാപകമായി അതിക്രമം അഴിച്ചുവിട്ട മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇപ്പോള്‍ ഗാന്ധിത്തൊപ്പി ധരിച്ച് അക്രമത്തിനെതിരെ മുറവിളി കൂട്ടുന്നത്. പാര്‍ടി ഗ്രാമം, പാര്‍ടി കോടതി എന്നൊക്കെ പറഞ്ഞ് പാര്‍ടിയെ ഇകഴ്ത്തിക്കെട്ടാനാണ് ശ്രമം. ഇതിനെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. നിശാപാഠശാലകള്‍ നടത്തി നാടിന്റെ മുന്നേറ്റത്തിനായി വായനശാലാ പ്രസ്ഥാനം ആരംഭിച്ചത് കമ്യൂണിസ്റ്റാകാരാണെന്നും ജയരാജന്‍ പറഞ്ഞു.

പി രമേശ്ബാബു അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി എന്‍ ചന്ദ്രന്‍ ഇ എം എസിന്റെ ഫോട്ടോ അനാഛാദനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു ആദ്യകാല പ്രവര്‍ത്തകരെ ആദരിച്ചു. സി സോമന്‍, പി അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പി കുഞ്ഞിരാമന്‍, പുത്തലത്ത് ഭാസ്കരന്‍ നായര്‍, കോട്ടായി പത്മനാഭന്‍, കീച്ചിപ്രത്ത് നാരായണന്‍, പണ്ണേരി ബാലകൃഷ്ണന്‍, പി ഒ ബാലന്‍ നമ്പ്യാര്‍, എ വി കൃഷ്ണന്‍ പെരുമലയന്‍ എന്നിവരെയാണ് ആദരിച്ചത്. എം വി രാഘവന്‍ സ്വാഗതവും എ പ്രദീപന്‍ നന്ദിയും പറഞ്ഞു.

deshabhimani 250512

1 comment:

  1. രാജ്യത്തെ നിയമ വ്യവസ്ഥയെ സിബിഐ ഉദ്യോഗസ്ഥര്‍ വെല്ലുവിളിക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ ചട്ടുകമായി സിബിഐ മാറുന്നതാണ് ഫസല്‍ വധക്കേസില്‍ സിപിഐ എം നേതാക്കളെ കുടുക്കാനുള്ള ശ്രമത്തിലൂടെ ദൃശ്യമാകുന്നത്. പുഴാതി ദേശാഭിവര്‍ധിനി ഗ്രന്ഥശാലയുടെ 75ാം വാര്‍ഷികാഘോഷവും ഇ എം എസ് ഹാളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete