Tuesday, May 29, 2012

എം എം മണിയുടെ പ്രസ്താവന: പിബി അപലപിച്ചു


 ആക്രമണങ്ങള്‍ക്ക് തിരിച്ചടി എന്ന നിലയില്‍ ഉണ്ടായ കൊലപാതകങ്ങളെ ന്യായീകരിക്കുന്ന മട്ടില്‍ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി നടത്തിയ പരാമര്‍ശങ്ങളെ സിപിഐ എം പൊളിറ്റ് ബ്യുറോ അപലപിച്ചു. ഈ പരാമര്‍ശങ്ങള്‍ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്ന് പി ബി പ്രസ്താവനയില്‍ പറഞ്ഞു.

എന്തായാലും പാര്‍ടിയുടെ സമീപനവും രാഷ്ട്രീയവുമായി ഈ പരാമര്‍ശങ്ങള്‍ക്ക് ബന്ധമില്ല. ഇക്കാര്യത്തില്‍ഉചിതമായ നടപടി സ്വീകരിക്കും- പ്രസ്താവനയില്‍ പറഞ്ഞു.

പി.ബി.പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം

On Remarks of M M Mani
Date: 29 May 2012

The Polit Bureau of the CPI(M) condemns and disapproves the remarks of M. M. Mani, Secretary of the Idukki District Committee of the Party, which has sought to justify the retaliatory killing of political opponents. These remarks have nothing whatsoever to do with the Party’s approach and politics. Appropriate action will be taken regarding this matter.

2 comments:

  1. ആക്രമണങ്ങള്‍ക്ക് തിരിച്ചടി എന്ന നിലയില്‍ ഉണ്ടായ കൊലപാതകങ്ങളെ ന്യായീകരിക്കുന്ന മട്ടില്‍ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി നടത്തിയ പരാമര്‍ശങ്ങളെ സിപിഐ എം പൊളിറ്റ് ബ്യുറോ അപലപിച്ചു. ഈ പരാമര്‍ശങ്ങള്‍ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്ന് പി ബി പ്രസ്താവനയില്‍ പറഞ്ഞു.

    എന്തായാലും പാര്‍ടിയുടെ സമീപനവും രാഷ്ട്രീയവുമായി ഈ പരാമര്‍ശങ്ങള്‍ക്ക് ബന്ധമില്ല. ഇക്കാര്യത്തില്‍ഉചിതമായ നടപടി സ്വീകരിക്കും- പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete
  2. സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിക്കെതിരായ കേസ് നടപടിക്ക് അസ്വാഭാവിക തിടുക്കം. ചൊവ്വാഴ്ച മധ്യമേഖല ഐജി ടി പത്മകുമാര്‍ തൊടുപുഴയിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ആറ് സിഐ മാരെക്കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചതായി ഐജി അറിയിച്ചു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയമായി മുതലെടുക്കാനാണ് ഭരണപക്ഷ ശ്രമം. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസൃതമായി കേസ് കൈകാര്യം ചെയ്യുന്നതിന് പര്യാപ്തമായ വിധത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിച്ചത്. അഡ്വ. ജനറലിന്റെ നിയമോപദേശവും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിന്റെ നിര്‍ദേശവും വാങ്ങിയ ഉടന്‍ കേസ് നടപടിക്ക് ഉന്നതര്‍ കരുക്കള്‍ നീക്കുകയായിരുന്നു. ഇടുക്കി എസ്പി ജോര്‍ജ് വര്‍ഗീസിനെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടിയന്തരമായി തിരുവനന്തപുത്തേക്ക് വിളിപ്പിച്ച് അര്‍ധരാത്രി വരെ ചര്‍ച്ച നടത്തി. തിരിച്ചെത്തിയ എസ്പി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് എഫ്ഐആര്‍ തയ്യാറാക്കുകയായിരുന്നു. മണിക്കെതിരെ കേസ് നടപടി പെട്ടെന്ന് നീക്കാനാണ് ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദം. അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട കൊലപാതക കേസുകളില്‍ ഒരന്വേഷണവും ഇല്ലെന്നും വ്യക്തമായി. തീര്‍പ്പ് കല്‍പ്പിച്ച പല കേസുകളും പുനരന്വേഷിക്കുകയും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ കേസുകള്‍ ഒഴിവാക്കുകയുമാണ് തന്ത്രം. ഹൈക്കോടതിയില്‍ തീര്‍ന്ന കേസുകളുടെ തുടരന്വേഷണം എങ്ങനെയാണ് നടത്തുകയെന്നകാര്യത്തിലും ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. കോണ്‍ഗ്രസിന് അനുകൂലമാകുന്ന തരത്തില്‍ ഏകപക്ഷീയ അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശം. യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും സംഘവും എസ്എഫ്ഐ നേതാവ് അനീഷ് രാജനെ കൊലപ്പെടുത്തിയതടക്കമുള്ള കേസുകളില്‍ അന്വേഷണം ഇല്ല.

    ReplyDelete