Saturday, May 26, 2012

ബിജെപി ദേശീയ റാലി അദ്വാനിയും സുഷമയും ബഹിഷ്കരിച്ചു


ബിജെപിയിലെ ആഭ്യന്തരക്കുഴപ്പങ്ങള്‍ കൂടുതല്‍ തുറന്നു കാട്ടി, പാര്‍ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തോടനുബന്ധിച്ചുള്ള പൊതുയോഗത്തില്‍നിന്ന് മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയും സുഷമ സ്വരാജും വിട്ടുനിന്നു. പാര്‍ടിക്കുള്ളില്‍ നരേന്ദ്രമോഡി കൂടുതല്‍ പിടിമുറുക്കുന്നതിന്റെ സൂചന നല്‍കിയ ദേശീയ എക്സിക്യൂട്ടീവ് യോഗം, ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് നിതിന്‍ ഗഡ്കരിക്ക് രണ്ടാമൂഴം അനുവദിക്കാന്‍ തീരുമാനിച്ചു. മോഡിയുടെ സമ്മര്‍ദത്തിനു വഴങ്ങി തന്റെ വലംകൈയായ സഞ്ജയ് ജോഷിയെ ദേശീയ എക്സിക്യൂട്ടീവില്‍നിന്ന് ഗഡ്കരി രാജിവയ്പിച്ചിരുന്നു. പാര്‍ടിക്കുള്ളില്‍ മോഡിയുടെ ശക്തനായ വിമര്‍ശകനായിരുന്നു ജോഷി. പൊതുസമ്മേളനം മുതിര്‍ന്ന നേതാക്കള്‍ ബഹിഷ്കരിച്ചതിന് വിശ്വാസയോഗ്യമായ വിശദീകരണം നല്‍കാന്‍ പാര്‍ടി വക്താക്കള്‍ക്കായിട്ടില്ല. ഇരുവര്‍ക്കും മുന്‍ നിശ്ചയിച്ച പരിപാടികള്‍ ഉണ്ടെന്നാണ് വിശദീകരണം.

ഗഡ്കരിക്ക് രണ്ടാമൂഴം നല്‍കുന്നതിലും പാര്‍ടിക്കുള്ളില്‍ മോഡിയുടെ സ്വാധീനം വര്‍ധിക്കുന്നതിലുമുള്ള അമര്‍ഷമാണ് ഇരു നേതാക്കളെയും സമ്മേളനം ബഹിഷ്കരിക്കാന്‍ പ്രേരിപ്പിച്ചത്. അദ്വാനിയുടെ അസാന്നിധ്യത്തിലാണ് ഗഡ്കരിക്ക് രണ്ടാമൂഴം അനുവദിച്ച പ്രമേയം വ്യാഴാഴ്ച പാസാക്കിയത്. യോഗസമയത്ത് അദ്വാനി നഗരത്തിലെ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോയി എന്നാണ് പാര്‍ടി വക്താക്കളുടെ വിശദീകരണം. ബിജെപിക്കുള്ളില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നതിന്റെ സൂചനയായി ഇതെല്ലാം വിലയിരുത്തപ്പെടുന്നു. ആര്‍എസ്എസിന്റെ സമ്മര്‍ദംമൂലമാണ് ഗഡ്കരിക്ക് പാര്‍ടിതലപ്പത്ത് തുടരാന്‍ വീണ്ടും അവസരം ലഭിച്ചത്. പൊതുസമ്മേളനത്തില്‍ മോഡിയും ഗഡ്കരിയുമായിരുന്നു മുഖ്യപ്രാസംഗികര്‍. കഴിഞ്ഞ ദിവസം ദേശീയ എക്സിക്യൂട്ടീവ് യോഗം ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണ് പാര്‍ടി ജോഷിയുടെ രാജി പ്രഖ്യാപിച്ചത്. ജോഷിയുടെ രാജി ഉറപ്പാക്കിയശേഷമാണ് മോഡി എക്സിക്യൂട്ടീവില്‍ പങ്കെടുക്കാനെത്തിയത്.

deshabhimani 260512

1 comment:

  1. ബിജെപിയിലെ ആഭ്യന്തരക്കുഴപ്പങ്ങള്‍ കൂടുതല്‍ തുറന്നു കാട്ടി, പാര്‍ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തോടനുബന്ധിച്ചുള്ള പൊതുയോഗത്തില്‍നിന്ന് മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയും സുഷമ സ്വരാജും വിട്ടുനിന്നു. പാര്‍ടിക്കുള്ളില്‍ നരേന്ദ്രമോഡി കൂടുതല്‍ പിടിമുറുക്കുന്നതിന്റെ സൂചന നല്‍കിയ ദേശീയ എക്സിക്യൂട്ടീവ് യോഗം, ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് നിതിന്‍ ഗഡ്കരിക്ക് രണ്ടാമൂഴം അനുവദിക്കാന്‍ തീരുമാനിച്ചു. മോഡിയുടെ സമ്മര്‍ദത്തിനു വഴങ്ങി തന്റെ വലംകൈയായ സഞ്ജയ് ജോഷിയെ ദേശീയ എക്സിക്യൂട്ടീവില്‍നിന്ന് ഗഡ്കരി രാജിവയ്പിച്ചിരുന്നു. പാര്‍ടിക്കുള്ളില്‍ മോഡിയുടെ ശക്തനായ വിമര്‍ശകനായിരുന്നു ജോഷി. പൊതുസമ്മേളനം മുതിര്‍ന്ന നേതാക്കള്‍ ബഹിഷ്കരിച്ചതിന് വിശ്വാസയോഗ്യമായ വിശദീകരണം നല്‍കാന്‍ പാര്‍ടി വക്താക്കള്‍ക്കായിട്ടില്ല. ഇരുവര്‍ക്കും മുന്‍ നിശ്ചയിച്ച പരിപാടികള്‍ ഉണ്ടെന്നാണ് വിശദീകരണം

    ReplyDelete