എംജി സിന്‍ഡിക്കറ്റില്‍ എന്തോ ചീഞ്ഞുനാറുന്നുവെന്നു പറഞ്ഞാല്‍ പോരാ. അത് വടവാതൂര്‍ ഡമ്പിങ്യാര്‍ഡുപോലെയായെന്നു പറയുന്നതാവും ശരി. സിന്‍ഡിക്കറ്റ് അംഗത്തിന്റെ സംരക്ഷണയില്‍ താമസിച്ചാണ് സര്‍വകലാശാലയിലെ കംപ്യൂട്ടറില്‍നിന്ന് മാര്‍ക്ക്ലിസ്റ്റ്ഷീറ്റും പ്രൊവിഷണല്‍ സര്‍ടിഫിക്കറ്റ് ഫോമുമൊക്കെ യൂത്തുകോണ്‍ഗ്രസ് സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ കവര്‍ന്നത്. വൈസ്ചാന്‍സലര്‍ക്കെതിരായ സിന്‍ഡിക്കറ്റ് അംഗങ്ങളുടെ ഗൂഢാലോചനയുടെ കേന്ദ്രമായിമാറിയ സര്‍വകലാശാല ഗസ്റ്റ്ഹൗസിലാണത്രെ ഇയാള്‍ ദിവസങ്ങളോളം കഴിഞ്ഞത്. കലിക്കറ്റ് സര്‍വകലാശാല മുസ്ലിംലീഗിനു പതിച്ചു നല്‍കിയതുപോലെ എംജി സര്‍വകലാശാല കോണ്‍ഗ്രസിന് വീതംകിട്ടിയതാണെന്ന് ഉറപ്പിച്ചിട്ടാണോയെന്നറിയില്ല പ്രചാരത്തിന്റെ കണക്കു പറയുന്ന പത്രങ്ങളില്‍ പ്രതി യൂത്തുകോണ്‍ഗ്രസുകാരനാണെന്ന പരാമര്‍ശം കണ്ടില്ല. നമ്മുടെ യൂത്തുകോണ്‍ഗ്രസുകാരനല്ലേ വല്ല മാര്‍ക്ക് ലിസ്റ്റ് കച്ചവടവും നടത്തി ജീവിച്ചോട്ടേയെന്നു കരുണതോന്നിയതാവാനും മതി.
*
ലീഗുകാര്‍ വിദ്യാഭ്യാസം ഭരിക്കുമ്പോള്‍ മികച്ച കച്ചവടക്കാരായ വൈസ് ചാന്‍സലര്‍മാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല. തപാല്‍ വഴി ബിരുദം സമ്പാദിച്ചയാളെയാണ് കലിക്കറ്റ് സര്‍വകലാശാലയിലേക്ക് ആദ്യം വി സിയായി പരിഗണിച്ചതെങ്കിലും അത് നടക്കാതെവന്നപ്പോള്‍ മികച്ച ഒരു കച്ചവടക്കാരനെത്തന്നെ കിട്ടി. ദിവസവും പാണക്കാട്ടെ തങ്ങളുടെ കാലില്‍വീണ് അനുഗ്രഹം വാങ്ങിയിട്ടുമാത്രം ഓഫീസില്‍വരുന്നയാള്‍. കലിക്കറ്റ് സിന്‍ഡിക്കേറ്റിലാണെങ്കില്‍ പട്ടാളത്തിലെ അരിവെപ്പുകാരന്‍ മുതല്‍ പ്ലസ് ടു അധ്യാപകന്‍ വരെയുണ്ട്. ഈ നിരയിലേക്ക് എം ജി സര്‍വകലാശാലയെയും "ഉയര്‍ത്താന്‍" യുഡിഎഫ് ആഗ്രഹിക്കുന്നതില്‍ കുറ്റം പറഞ്ഞിട്ടുകാര്യമില്ല.
ഇന്ത്യയിലെ അറിയപ്പെടുന്ന ചരിത്രകാരനും വിദ്യാഭ്യാസവിചക്ഷണനുമാണ് മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ ഡോ. രാജന്‍ ഗുരുക്കള്‍. ഇരിക്കുന്ന കസേരയുടെ വിലയും മഹത്വവും ഉത്തരവാദിത്തവും അറിയുന്നയാള്‍. പണ്ട് മുഖ്യമന്ത്രിയായിരിക്കെ ഇഎംഎസിനെ വന്നു കാണാന്‍ അനുവാദം ചോദിച്ച ഒരു വൈസ് ചാന്‍സിലറോട് ഇങ്ങോട്ടുവരേണ്ടതില്ലെന്നും താന്‍ അങ്ങോട്ടു വന്നു കാണാമെന്നുമായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. അതുപോലെ വൈസ് ചാന്‍സിലര്‍ പദവിയുടെ വിലയറിയാവുന്ന രാഷ്ട്രീയ - ഭരണ നേതൃത്വവും ഇവിടെയുണ്ടായിരുന്നു. സര്‍വകലാശാലയുടെയും സര്‍വകലാശാല അധ്യാപകരുടെയും നിലവാരം ഉയര്‍ത്താനുള്ള പരിശ്രമങ്ങള്‍ നടത്തുകയും സര്‍വകലാശാലയ്ക്ക് പുത്തനുണര്‍വ് നല്‍കുകയും ചെയ്തയാളാണ് രാജന്‍ ഗുരുക്കള്‍. അദ്ദേഹത്തെ പുകച്ചുപുറത്തുചാടിക്കാനാണ് വിദ്യാഭ്യാസക്കച്ചവടക്കാരുടെയും "ക്രിസ്തുവിന്റെ ചിത്രത്തിനു മുന്നിലിരുന്ന് കോഴപ്പണം എണ്ണിവാങ്ങുന്നവരുടെയും" ജാതി- മതശക്തികളുടെയും പ്രതിനിധികളായി എം ജി സിന്‍ഡിക്കറ്റിലെത്തിയവരുടെ ശ്രമം.
മുസ്ലിം ലീഗ് 3, കോണ്‍ഗ്രസ് 6, കേരളകോണ്‍ഗ്രസ് 2, എന്‍എസ്എസ് 2 എന്നിങ്ങനെയാണ് യുഡിഎഫ് സിന്‍ഡിക്കറ്റിലെ അംഗത്വം വീതിച്ചെടുത്തത്. ഇവര്‍ ജനാധിപത്യവിരുദ്ധവും സ്വാര്‍ഥതയും അഴിമതിയും നിറഞ്ഞതുമായ നടപടികളെടുക്കുമ്പോള്‍ വി സി എതിര്‍ക്കുന്നത് സ്വാഭാവികം. പത്താംക്ലാസ് മാത്രം യോഗ്യതയുള്ള 12 റോണിയോ ഓപ്പറേറ്റര്‍മാരെ അസിസ്റ്റന്‍റുമാരായി നിയമിക്കാനായിരുന്നു ചട്ടവിരുദ്ധമായ ഒരു നീക്കം. ഇവരില്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ഒരാളുള്‍പ്പെടെ 11 പേരും യുഡിഎഫ് അനുകൂലികളായിരുന്നു. സീനിയോരിറ്റിയുള്ള ക്ലാസ് 4 ജീവനക്കാരെയടക്കം മറികടന്നുള്ള സ്ഥാനക്കയറ്റം ഔട്ട് ഓഫ് അജന്‍ഡയായി സിന്‍ഡിക്കറ്റില്‍ കൊണ്ടുവരികയായിരുന്നു. ഇതുപോലെ ഔട്ട് ഓഫ് അജന്‍ഡയായി വിഷയങ്ങള്‍കൊണ്ടുവന്ന് സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങളോടാണ് രാജന്‍ ഗുരുക്കളുടെ ചെറുത്തുനില്‍പ്പ്.
കാര്യങ്ങള്‍ യുഡിഎഫ് വിചാരിക്കുന്നതുപോലെ നടത്താന്‍ ഒരു വഴിയുണ്ട്. ഐറ്റി അറ്റ് സ്കൂളിലെ നിയമനംപോലെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലുള്ള ആരെയെങ്കിലും വൈസ് ചാന്‍സിലര്‍ പോലുള്ള ഉന്നത തസ്തികകളില്‍ നിയമിക്കുക. ഐറ്റി അറ്റ് സ്കൂളില്‍ കഴിവ് തെളിയിച്ച അന്‍വര്‍ സാദത്തിനെ മാറ്റിയിട്ടല്ലേ എം കെ മുനീറിന്റെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയും മുസ്ലിംലീഗ് മുന്‍ നിലമ്പൂര്‍ പഞ്ചായത്തുപ്രസിഡന്‍റുമായ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരിയെ നിയമിച്ചത്. അതുപോലെയാണ് കാര്യങ്ങളെങ്കില്‍ സര്‍വകലാശാലയെ തറവാട്ടുസ്വത്തുപോലെ കൈകാര്യംചെയ്യാം
deshabhimani 010512
സിന്‍ഡിക്കറ്റ് അംഗത്തിന്റെ സംരക്ഷണയില്‍ താമസിച്ചാണ് സര്‍വകലാശാലയിലെ കംപ്യൂട്ടറില്‍നിന്ന് മാര്‍ക്ക്ലിസ്റ്റ്ഷീറ്റും പ്രൊവിഷണല്‍ സര്‍ടിഫിക്കറ്റ് ഫോമുമൊക്കെ യൂത്തുകോണ്‍ഗ്രസ് സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ കവര്‍ന്നത്. വൈസ്ചാന്‍സലര്‍ക്കെതിരായ സിന്‍ഡിക്കറ്റ് അംഗങ്ങളുടെ ഗൂഢാലോചനയുടെ കേന്ദ്രമായിമാറിയ സര്‍വകലാശാല ഗസ്റ്റ്ഹൗസിലാണത്രെ ഇയാള്‍ ദിവസങ്ങളോളം കഴിഞ്ഞത്. കലിക്കറ്റ് സര്‍വകലാശാല മുസ്ലിംലീഗിനു പതിച്ചു നല്‍കിയതുപോലെ എംജി സര്‍വകലാശാല കോണ്‍ഗ്രസിന് വീതംകിട്ടിയതാണെന്ന് ഉറപ്പിച്ചിട്ടാണോയെന്നറിയില്ല പ്രചാരത്തിന്റെ കണക്കു പറയുന്ന പത്രങ്ങളില്‍ പ്രതി യൂത്തുകോണ്‍ഗ്രസുകാരനാണെന്ന പരാമര്‍ശം കണ്ടില്ല. നമ്മുടെ യൂത്തുകോണ്‍ഗ്രസുകാരനല്ലേ വല്ല മാര്‍ക്ക് ലിസ്റ്റ് കച്ചവടവും നടത്തി ജീവിച്ചോട്ടേയെന്നു കരുണതോന്നിയതാവാനും മതി.
ReplyDelete