നിര്‍ദിഷ്ട മൂലമ്പിള്ളി-ചാത്തനാട് നാലുവരിപ്പാതയിലെ പ്രധാനപ്പെട്ട മൂന്നു പാലങ്ങളുടെ നിര്‍മാണം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധയ്ക്കായി ഇ ശ്രീധരന്‍ പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തി. പരിശോധയ്ക്കുശേഷം പദ്ധതിക്ക് തത്വത്തില്‍ അദ്ദേഹം അംഗീകാരവും നല്‍കി. പദ്ധതിക്കാവശ്യമായ മുഴുവന്‍ സ്ഥലവും ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) ഇപ്പോഴേ ഏറ്റെടുത്താല്‍ മാത്രമേ ഡിഎംആര്‍സിക്ക് ജോലികള്‍ ആരംഭിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ജിഡ പദ്ധതിക്കാവശ്യമായ അനുമതി നേരത്തേ വാങ്ങിക്കഴിഞ്ഞു. ഇതിനാല്‍ സര്‍ക്കാരിന്റേതായ മറ്റു തടസ്സങ്ങളൊന്നും ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു. ഇതേപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ അധികൃതരുമായി സംസാരിച്ച് തീരുമാനിക്കും. നിര്‍ദിഷ്ടപദ്ധതിക്ക് ആവശ്യമായ പരമാവധി ഭൂമിയും ഇപ്പോഴേ ജിഡയുടെ കൈവശത്തിലാക്കണമെന്ന് ഇ ശ്രീധരന്‍ കലക്ടറോടു നിര്‍ദേശിച്ചു.
നാലുവരിപ്പാതയിലെ പാലങ്ങള്‍ രണ്ടുഘട്ടമായി നിര്‍മിക്കുകയാവും ഉചിതം. എന്നാല്‍, ഇതിനുള്ള പ്രാരംഭനടപടികള്‍ ഇപ്പോള്‍ത്തന്നെ ആരംഭിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ എറണാകുളത്തെ ഗേറ്റ്വേ ഹോട്ടലിനു സമീപത്തെ ജെട്ടിയില്‍നിന്നാണ് ശ്രീധരനും സംഘവും സ്ഥലം സന്ദര്‍ശിക്കാന്‍ സ്പീഡ് ബോട്ടില്‍ യാത്രയായത്. എംഎല്‍എമാരായ എസ് ശര്‍മ, ഹൈബി ഈഡന്‍, വി ഡി സതീശന്‍ ജില്ലാ കളക്ടര്‍ പി ഐ ഷേഖ് പരീത് എന്നിവര്‍ ഇ ശ്രീധരനൊപ്പം ഉണ്ടായിരുന്നു.
മൂലമ്പിള്ളി-ചാത്തനാട് നാലുവരിപ്പാതയില്‍ മൂന്നു പ്രധാനപ്പെട്ട പാലങ്ങളാണ് നിര്‍മിക്കുന്നത്. മൂലമ്പിള്ളി-പിഴല പാലത്തിന് 180 മീറ്ററും പിഴല-വലിയകടമക്കുടി പാലത്തിന് 230 മീറ്ററും വലിയകടമക്കുടി-ചാത്തനാട് പാലത്തിന് 350 മീറ്ററും വീതം നീളം വരും. പിഴലയിലെ ചെറിയ പാലത്തിന് 40 മീറ്റര്‍ നീളമുണ്ടാകും. 4.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരിപ്പാതയ്ക്ക് 22 മീറ്റര്‍ വീതിയാണ് ഉദ്ദേശിക്കുന്നത്. 97.2 കോടി രൂപയാണ് നാലുവരിപ്പാതയ്ക്ക് ചെലവു പ്രതീക്ഷിക്കുന്നത്. പദ്ധതി സംസ്ഥാന അവലോകനസമിതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു പാരിസ്ഥിതിക അനുമതിക്കായി അയച്ചിരുന്നു. സെസ്സിന്റെ പഠന റിപ്പോര്‍ട്ടോടെ തിരിച്ചു കിട്ടിയ നിര്‍ദ്ദേശം സംസ്ഥാന തീരദേശ മാനേജ്മെന്റ് അതോറിറ്റി പഠിച്ച് വീണ്ടും കേന്ദ്ര മന്ത്രാലയത്തിനു സമര്‍പ്പിച്ചു. പദ്ധതി പ്രദേശത്തെ ജനങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ ഭഭൂമി വിട്ടുകിട്ടുന്നതിന് എംഎല്‍എമാരുമായി ചര്‍ച്ച നടത്താന്‍ ജിഡ യോഗത്തില്‍ ധാരണയായിരുന്നു.
deshabhimani 010512
നിര്‍ദിഷ്ട മൂലമ്പിള്ളി-ചാത്തനാട് നാലുവരിപ്പാതയിലെ പ്രധാനപ്പെട്ട മൂന്നു പാലങ്ങളുടെ നിര്‍മാണം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധയ്ക്കായി ഇ ശ്രീധരന്‍ പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തി. പരിശോധയ്ക്കുശേഷം പദ്ധതിക്ക് തത്വത്തില്‍ അദ്ദേഹം അംഗീകാരവും നല്‍കി. പദ്ധതിക്കാവശ്യമായ മുഴുവന്‍ സ്ഥലവും ഗോശ്രീ ദ്വീപ് വികസന അതോറിറ്റി (ജിഡ) ഇപ്പോഴേ ഏറ്റെടുത്താല്‍ മാത്രമേ ഡിഎംആര്‍സിക്ക് ജോലികള്‍ ആരംഭിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ReplyDelete