Sunday, July 15, 2012

പണമടക്കാതെ മാധ്യമപ്രവര്‍ത്തകര്‍ 54 ഫ്ളാറ്റ് കൈക്കലാക്കി


തലസ്ഥാനത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ 20 കോടി രൂപയോളം വരുന്ന ഭവനവായ്പാ കുടിശ്ശിക എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഭവനിര്‍മാണ ബോര്‍ഡ് 12 വര്‍ഷം മുമ്പ് അനുവദിച്ച ഫ്ളാറ്റുകളുടെ കുടിശ്ശികയാണ് എഴുതിത്തള്ളുന്നത്. 54 പത്രപ്രവര്‍ത്തകരില്‍നിന്ന് ബോര്‍ഡിന് 19.37 കോടി രൂപയാണ് പരിഞ്ഞുകിട്ടാനുള്ളത്. കുടിശ്ശിക എഴുതിത്തള്ളണമെന്ന ആവശ്യവുമായി ഇവര്‍ ധനമന്ത്രി കെ എം മാണിയെ സമീപിച്ചിരുന്നു. രണ്ടു കിടപ്പുമുറിയുള്ള 1500 ചതുരശ്ര അടിയുടെയും മൂന്നു കിടപ്പുമുറിയുള്ള 1700 ചതുരശ്ര അടിയുടെയും ഫ്ളാറ്റുകളാണ് പേരൂര്‍ക്കട എന്‍സിസി നഗറിലെ ഒന്നര ഏക്കറില്‍ പത്രപ്രവര്‍ത്തകര്‍ക്ക് ഭവനിര്‍മാണ ബോര്‍ഡ് നിര്‍മിച്ചുനല്‍കിയത്. രണ്ടു കിടപ്പുമുറി ഫ്ളാറ്റിന് 7.62 ലക്ഷവും മൂന്നു കിടപ്പുമുറിക്ക് 10.28 ലക്ഷവും ആയിരുന്നു വില നിശ്ചയിച്ചിരുന്നത്. 2000 മുതലാണ് ഫ്ളാറ്റുകള്‍ അനുവദിച്ചത്. ഒന്നേകാല്‍ ലക്ഷം രൂപ അടച്ച് ഫ്ളാറ്റ് സ്വന്തമാക്കി ബാക്കി തുക തവണകളായി തീര്‍ക്കണമെന്നായിരുന്നു വ്യവസ്ഥ. 2400-4000 രൂപയായിരുന്നു പ്രതിമാസ തിരിച്ചടവ് തുക. എന്നാല്‍, ഫ്ളാറ്റ് വാങ്ങിയവരില്‍ അഞ്ചുപേര്‍ ഏതാനും തവണകള്‍ അടച്ചപ്പോള്‍ 49 പേര്‍ ഒറ്റത്തവണ പോലും തുക അടച്ചില്ല. വ്യവസ്ഥകള്‍ ലംഘിച്ച് ഭവനിര്‍മാണ ബോര്‍ഡിന്റെ അനുമതി കൂടാതെ ഫ്ളാറ്റ് വാടകയ്ക്ക് നല്‍കി 23 പേര്‍ അധിക വരുമാനവുമുണ്ടാക്കി. പലിശയും കൂട്ടുപലിശയുമായി ഇപ്പോള്‍ തുക 25 മുതല്‍ 29 ലക്ഷം വരെ എത്തിയിട്ടുണ്ട്.

ഒറ്റത്തവണ പോലും തിരിച്ചടയ്ക്കാതെ വായ്പ എഴുതിത്തള്ളാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ തലസ്ഥാനത്തെ ഈ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ശ്രമം ആരംഭിച്ചതാണ്. 2004ലെ യുഡിഎഫ് സര്‍ക്കാര്‍ ഇതിന് നടപടി തുടങ്ങിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ മാറിയതിനാല്‍ അത് മുടങ്ങി. 2011 മുതല്‍ ഭവനിര്‍മാണ ബോര്‍ഡ് ഒഴിപ്പിക്കല്‍ ശ്രമം തുടങ്ങിയെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിവയ്പിച്ചു. വായ്പാത്തുക എഴുതിത്തള്ളുകയോ വന്‍ ഇളവ് നല്‍കുകയോ വേണമെന്ന നിര്‍ദേശവുമായി ചില യുഡിഎഫ് നേതാക്കളും രംഗത്തുണ്ട്.

തുക തിരിച്ചടയ്ക്കാത്തവരില്‍ മലയാള മനോരമയില്‍നിന്ന് 11 പേരുണ്ട്. ജോണ്‍ മുണ്ടക്കയം, സാനു ജോര്‍ജ് തോമസ്, സോണിച്ചന്‍ പി ജോസഫ്, ജി വിനോദ്, ബി മുരളി, ജോര്‍ജ് വര്‍ഗീസ്, സുദീപ് സാം വര്‍ഗീസ്, ബി ജയചന്ദ്രന്‍, രാജീവ് ഗോപാലകൃഷ്ണന്‍, പി സജികുമാര്‍, പി കിഷോര്‍ എന്നിവര്‍. രാജശേഖരന്‍പിള്ള, രാധാകൃഷ്ണന്‍ നായര്‍, സി പി ഷൈലജ, ചന്ദ്രകുമാര്‍ (എല്ലാവരും മാതൃഭൂമി), ജോണ്‍ മേരി (ഡെക്കാന്‍ ക്രോണിക്കിള്‍-ഏഷ്യന്‍ ഏജ്), പി പി ജെയിംസ്, കെ അജിത്കുമാര്‍, എസ് എസ് സതീഷ്, വി വി വേണുഗോപാല്‍, ആര്‍ വേണുഗോപാല്‍, ടി കെ സന്തോഷ്കുമാര്‍, (എല്ലാവരും കേരളകൗമുദി).

കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ റസിഡന്റ് എഡിറ്റര്‍ ജെ അജിത്കുമാര്‍, എസ് അജയകുമാര്‍ (സകാല്‍), ടി പി കുഞ്ഞഹമ്മദ് (ചന്ദ്രിക) തുടങ്ങിയവര്‍ പട്ടികയിലുണ്ട്. ബി മാണിക്യം (ജനയുഗം), എന്‍ എസ് സുഭാഷ്, ബീനാമോള്‍ (ഇരുവരും വീക്ഷണം), ജനാര്‍ദനന്‍ നായര്‍ (ന്യൂസ് ടുഡേ), എസ് കൃഷ്ണകുമാര്‍ (എന്‍ഡിടിവി), മാക്സണ്‍ അജയ് (എന്‍ഡിടിവി), പൂവച്ചല്‍ സദാശിവന്‍ (സഹകരണ മേഖല), മംഗലത്തുകോണം കൃഷണന്‍ (ജനശ്രദ്ധ), പോള്‍ ഫിലിപ്പ് (മുന്‍ കൈരളി ടിവി), സാബുജോണ്‍, എസ് എല്‍ ശ്യാം, സിബി പി മാത്യു, എസ് അനില്‍കുമാര്‍, ജോസി ജോസഫ് (എല്ലാവരും ദീപിക), വില്‍സ് ഫിലിപ്പ്, എസ് ആര്‍ വിനോദ് (ഇരുവരും സൂര്യ ടിവി), ബിമല്‍ തമ്പി, ഇ ബഷീര്‍ (ഇരുവരും മാധ്യമം), സന്തോഷ്കുമാര്‍ (മംഗളം) കുമാരി ജയശ്രീ (സഹകരണമേഖല), കെ രമേഷ്, മുഹമ്മദ് അഷറഫ് (ഇരുവരും വര്‍ത്തമാനം), മനോജ് ഭാരതി, സിന്ധുകുമാര്‍ (ഇരുവരും ഇന്ത്യാ വിഷന്‍), വി എ ഗിരീഷ് (അമൃത ടിവി-പവര്‍ ഓഫ് അറ്റോര്‍ണി ഓഫ് അനില്‍ ഇമ്മാനുവല്‍), അരവിന്ദ് ശശി (മെട്രോ വാര്‍ത്ത), കരിയം രവി (കൃഷിക്കാരന്‍ മാസിക), കെ എസ് ആഷിക് (ജയ ടിവി), പി മോഹന്‍നായര്‍ (സതേണ്‍ സ്റ്റാര്‍) എന്നിവരാണ് മറ്റു കുടിശ്ശികക്കാര്‍.

deshabhimani 160712

1 comment:

  1. തലസ്ഥാനത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ 20 കോടി രൂപയോളം വരുന്ന ഭവനവായ്പാ കുടിശ്ശിക എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഭവനിര്‍മാണ ബോര്‍ഡ് 12 വര്‍ഷം മുമ്പ് അനുവദിച്ച ഫ്ളാറ്റുകളുടെ കുടിശ്ശികയാണ് എഴുതിത്തള്ളുന്നത്. 54 പത്രപ്രവര്‍ത്തകരില്‍നിന്ന് ബോര്‍ഡിന് 19.37 കോടി രൂപയാണ് പരിഞ്ഞുകിട്ടാനുള്ളത്. കുടിശ്ശിക എഴുതിത്തള്ളണമെന്ന ആവശ്യവുമായി ഇവര്‍ ധനമന്ത്രി കെ എം മാണിയെ സമീപിച്ചിരുന്നു.

    ReplyDelete