Monday, July 16, 2012

അവഹേളിക്കാന്‍ ഗൂഢാലോചന ചാനലില്‍ വാര്‍ത്ത വരുംമുമ്പ് പരാതിതേടി പൊലീസ് വീട്ടില്‍


കണ്ണൂര്‍: മകളുടെ മരണവുമായി ബന്ധപ്പെട്ട് സിപിഐ എം നേതാവ് എം പ്രകാശനെ അവഹേളിക്കാനും അതുവഴി പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താനുമായി നടത്തിയ ഗൂഢാലോചന പുറത്തായി. ഏഷ്യാനെറ്റ് ചാനലില്‍ ഇതുസംബന്ധിച്ച ആദ്യവാര്‍ത്ത പുറത്തുവന്ന സമയത്തുതന്നെ രക്തസാക്ഷി എം ധനേഷിന്റെ വീട്ടില്‍ പൊലീസ് എത്തി പിതാവ് രവീന്ദ്രനില്‍നിന്ന് പരാതി എഴുതി വാങ്ങാന്‍ സമ്മര്‍ദം ചെലുത്തി. ചാനലുകളില്‍ വാര്‍ത്ത വരുന്നുണ്ടെന്നും പരാതി നല്‍കിയാല്‍ വിശദമായ അന്വേഷണം നടത്തുമെന്നുമാണ് ധനേഷിന്റെ അഴീക്കോട് മീന്‍കുന്നിലെ വീട്ടിലെത്തി പിതാവിനെ പൊലീസ് അറിയിച്ചത്. കൊലപാതകികള്‍ ആര്‍എസ്എസ്സുകാരാണെന്നു കൃത്യമായ ബോധ്യമുണ്ടെന്ന് രവീന്ദ്രന്‍ അറിയിച്ചിട്ടും പൊലീസ് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. മകനെ കൊന്നവരെക്കുറിച്ചറിയാമെന്നും അവരില്‍ നാലുപേര്‍ പിടിയിലായെന്നും രവീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി കണ്ണൂരില്‍ വരുന്നുണ്ടെന്നും അന്വേഷണം നടന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുമെന്നുമായി പൊലീസ്. എന്നാല്‍ ധനേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറിഞ്ഞതില്‍ കൂടുതല്‍ അറിയാനില്ലെന്നു രവീന്ദ്രന്‍ പറഞ്ഞപ്പോഴാണ് പൊലീസുകാര്‍ മടങ്ങിയത്.

2008 ജനുവരി 12ന് രാത്രിയാണ് എം ധനേഷ്് ആര്‍എസ്എസ്സുകാരാല്‍ കൊലചെയ്യപ്പെട്ടത്. വീട്ടിലേക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങുമ്പോഴായിരുന്നു ആര്‍എസ്എസ് ആക്രമണം. വഴിയില്‍ പതിയിരുന്ന് വെട്ടുകയായിരുന്നു. നീര്‍ക്കടവ് മീന്‍കുന്ന് പ്രദേശത്തെ ആര്‍എസ്എസ്സുകാരുടെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം ധനേഷിന്റെ നേതൃത്വത്തില്‍ സിപിഐ എം പ്രവര്‍ത്തകര്‍ എതിര്‍ത്തതായിരുന്നു വിരോധത്തിനുള്ള കാരണം. നീലേശ്വരത്തുനിന്ന് എത്തിയ സംഘവും മീന്‍കുന്നിലുളള ആര്‍എസ്എസ്സുകാരും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. നാലുപേര്‍ അറസ്റ്റിലുമായി. ഈ സംഭവത്തെയാണ് പെരുംനുണയിലൂടെ സിപിഐ എമ്മിനെതിരെ തിരിച്ചുവിടാനുള്ള നീക്കം നടത്തുന്നത്. പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞാലും അന്വേഷിക്കാന്‍ തയ്യാറാവാത്ത പൊലീസ് ചാനലില്‍ വാര്‍ത്ത വരുന്നതിനുമുമ്പ് പരാതി ചോദിച്ച് എത്തിയതിനു പിന്നിലെ വന്‍ ഗൂഢാലോചന വ്യക്തമാണ്.

deshabhimani 160712

No comments:

Post a Comment