Friday, September 14, 2012

സമരം ചെയ്ത പെപ്സി തൊഴിലാളികളെ അറസ്റ്റുചെയ്തു


പാലക്കാട്: ജോലിസ്ഥിരതയും ബോണസും ആവശ്യപ്പെട്ട് സമരം ചെയ്ത പെപ്സി പ്ലാന്റിലെ തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളടക്കമുള്ള 300 തൊഴിലാളികള്‍ക്ക് നേരെയാണ് പൊലീസിന്റെ ബലപ്രയോഗം. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം.

12 വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ജോലി സ്ഥിരതയാവശ്യപ്പെട്ട് കഴഞ്ഞ മാര്‍ച്ച് 29നാണ് സമരം ആരംഭിച്ചത്. പെപ്സി മാനേജ്മെന്റ നല്‍കിയ താല്‍ക്കാലിക വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് പിന്നീട് ഇവര്‍ ജോലിയില്‍ തിരികെ കയറി. പല തവണ ജോയന്റ് ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും അലസിപ്പിരിയുകയും ചെയ്തു. ഓണത്തിന് ബോണസ് പോലും ലഭിക്കാത്തതിനേത്തുടര്‍ന്ന് ഇവര്‍ കഴിഞ്ഞദിവസം സമരം പുനരാരംഭിക്കുകയായിരുന്നു. ബുധനാഴ്ച രണ്ടാം ഷിഫ്റ്റിലെ ജീവനക്കാര്‍ ജോലി ബഹിഷ്കരിച്ചിരുന്നു. വ്യാഴാഴ്ച ജോലിക്ക് കയറാതെയും പ്ലാന്റിലേക്ക് വരുന്ന വാഹനങ്ങള്‍ തടഞ്ഞുമായിരുന്നു സമരം. സ്ത്രീകളടക്കം നിരവധി പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. സ്ത്രീകളേയും പുരുഷന്മാരേയും ഒരേ വാഹനത്തില്‍ കുത്തിനിറച്ചാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പിന്നീട് യൂണിയന്‍ നേതാക്കള്‍ പൊലീസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്.

deshabhimani 140912

1 comment:

  1. ജോലിസ്ഥിരതയും ബോണസും ആവശ്യപ്പെട്ട് സമരം ചെയ്ത പെപ്സി പ്ലാന്റിലെ തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളടക്കമുള്ള 300 തൊഴിലാളികള്‍ക്ക് നേരെയാണ് പൊലീസിന്റെ ബലപ്രയോഗം. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം

    ReplyDelete