Tuesday, November 15, 2011

ഗതാഗതക്കുരുക്കുണ്ടാക്കി മന്ത്രിവാഹനങ്ങള്‍

മന്ത്രിമാരാണെങ്കില്‍ ഔദ്യോഗികവാഹനങ്ങള്‍ റോഡിനുനടുക്കും പാര്‍ക്ക് ചെയ്ത് ഗതാഗതം തടസപ്പെടുത്താം. ഇതിനെതിരെ നടപടിയെടുക്കേണ്ട പൊലീസാവട്ടെ ഈ വാഹനങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയും ചെയ്യും.

ഊര്‍ജ്ജസംരക്ഷണദിനത്തിന്റെ ഭാഗമായി ഇന്നലെ(13 നവംബര്‍) നടന്ന കൂട്ടയോട്ടത്തില്‍ പങ്കെടുക്കാനെത്തിയ മന്ത്രിമാരാണ് ഗതാഗതം തടസപ്പെടുത്തി സ്വന്തം വാഹനങ്ങള്‍ നടുറോഡില്‍ പാര്‍ക്ക് ചെയ്തത്. കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, വി എസ് ശിവകുമാര്‍ എന്നിവരുടെ ഔദ്യോഗിക വാഹനങ്ങളാണ് തിരുവനന്തപുരം പാളയം പള്ളിക്ക് മുന്നിലെ റോഡില്‍ പാര്‍ക്ക് ചെയ്തത്.

ഇവരുടെ അകമ്പടി വാഹനങ്ങളും ഇവിടെ പാര്‍ക്ക് ചെയ്തതോടെ ഇതുവഴിയുള്ള ഗതാഗതം 40 മിനിട്ട് തടസപ്പെട്ടു. ഒരുവശത്തേക്ക് മാത്രമാണ് പിന്നീട് ഗതാഗതം ഉണ്ടായിരുന്നത്. കൂട്ടയോട്ടത്തില്‍ മന്ത്രിമാരെക്കൂടാതെ സിനിമാ താരങ്ങള്‍, കായിക താരങ്ങള്‍ ടെലിവിഷന്‍ താരങ്ങള്‍ ഒക്കെയുണ്ടായിരുന്നു. ഇവരുടെ വാഹനങ്ങള്‍ക്ക് പക്ഷേ നടുറോഡില്‍ പാര്‍ക്കിംഗിന് അനുമതി കിട്ടിയില്ല.

റോഡില്‍ വാഹനങ്ങള്‍ നെറികെട്ട രീതിയില്‍ പാര്‍ക്ക് ചെയ്യുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചെങ്കിലും വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ കൂട്ടാക്കിയില്ല. മന്ത്രിയുടെ വാഹനമാണ്, ഇങ്ങനെ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ കഴിയൂവെന്നായിരുന്നു മറുപടി. വേറെ പോംവഴിയില്ലാതെ യാത്രക്കാരുടെ ശകാരം കേട്ട് കേവലം നോക്കുകുത്തിയായി നില്‍ക്കാന്‍ മാത്രമേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിള്ളു.

മന്ത്രിമാരുടെ ഈ ചട്ടലംഘനത്തിന്റെ ഫലമായി ഏറെ വലഞ്ഞത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കേണ്ട നിരവധി രേഗികള്‍ അടക്കമുള്ള യാത്രക്കാരാണ്. 108 ആമ്പുലന്‍സുകളും ഗതാഗതകുരുക്കില്‍പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും അവരും കൈമലര്‍ത്തി.

janayugam 141111

2 comments:

  1. മന്ത്രിമാരാണെങ്കില്‍ ഔദ്യോഗികവാഹനങ്ങള്‍ റോഡിനുനടുക്കും പാര്‍ക്ക് ചെയ്ത് ഗതാഗതം തടസപ്പെടുത്താം. ഇതിനെതിരെ നടപടിയെടുക്കേണ്ട പൊലീസാവട്ടെ ഈ വാഹനങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയും ചെയ്യും.

    ReplyDelete
  2. haha.. was there any traffic problem near the strike near the high court?

    there is no problem for hurtal too..

    was there any difference for LDF leaders?

    ReplyDelete