Tuesday, November 15, 2011

ബംഗാളില്‍ പഞ്ചായത്ത്ഭരണം ഉദ്യോഗസ്ഥര്‍ക്ക്

പശ്ചിമബംഗാളില്‍ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണസമിതികളുടെ അധികാരങ്ങള്‍ അട്ടിമറിച്ച്് ഉദ്യോഗസ്ഥ ഭരണം നടപ്പാക്കി. പഞ്ചായത്തുകളില്‍ ഇനി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സമിതികള്‍ക്ക് നയരൂപീകരണത്തിലോ വികസന പരിപാടികള്‍ നടപ്പാക്കുന്നതിലോ കാര്യമായ പങ്ക് ഉണ്ടാകില്ല. ബ്ലോക്ക്, ഉപജില്ല, ജില്ലാ തലങ്ങളില്‍ ഉദ്യോഗസ്ഥ കമ്മിറ്റികള്‍ക്കാകും ചുമതല. ബിഡിഒ, സബ് ഡിവിഷണല്‍ ഓഫീസര്‍ , കലക്ടര്‍ എന്നിവരുടെ കീഴിലാണ് കമ്മിറ്റി പ്രവര്‍ത്തിക്കുക. ഉദ്യോഗസ്ഥ ഭരണം നടപ്പാക്കുന്നതിലൂടെ രാജ്യത്ത് ആദ്യമായി നിലവില്‍ വന്ന പഞ്ചായത്ത്രാജ് സംവിധാനത്തെയാണ് മമതസര്‍ക്കാര്‍ നോക്കുകുത്തിയാക്കുന്നത്. 1978ല്‍ ഇടതുമുന്നണി സര്‍ക്കാരാണ് ബംഗാളില്‍ ത്രിതല ഭരണക്രമം നടപ്പാക്കിയത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് വ്യാപകമായ അധികാരമാണ് ലഭിച്ചത്. സംസ്ഥാനത്തിന്റെ ആകെ വികസനഫണ്ടില്‍ പകുതിയും ജനപങ്കാളിത്തത്തോടെ പഞ്ചായത്തുകള്‍ മുഖാന്തരമാണ് ചെലവഴിച്ചത്. ഭൂരിപക്ഷം പഞ്ചായത്ത,് ജില്ലാ ഭരണവും ഇപ്പോഴും ഇടതുമുന്നണിക്കാണ്. അത് തകര്‍ക്കുകയാണ് മമത സര്‍ക്കാരിന്റെ ലക്ഷ്യം.
(ഗോപി)

deshabhimani 151111

2 comments:

  1. പശ്ചിമബംഗാളില്‍ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണസമിതികളുടെ അധികാരങ്ങള്‍ അട്ടിമറിച്ച്് ഉദ്യോഗസ്ഥ ഭരണം നടപ്പാക്കി. പഞ്ചായത്തുകളില്‍ ഇനി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സമിതികള്‍ക്ക് നയരൂപീകരണത്തിലോ വികസന പരിപാടികള്‍ നടപ്പാക്കുന്നതിലോ കാര്യമായ പങ്ക് ഉണ്ടാകില്ല

    ReplyDelete
  2. ഭരിച്ച് ഭരിച്ച് ഈ വിധത്തിലാക്കി.. ഇനി കുറച്ച് കാലം ഇങ്ങനെ എഴുതി ഇരിക്ക്

    ReplyDelete