Tuesday, November 15, 2011

പെട്രോള്‍ വിലകുറച്ചു; കേരളത്തില്‍ 1 രൂപ 80പൈസ കുറയും

പെട്രോള്‍വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് കൊടുത്തതിന് ശേഷം ആദ്യമായി പെട്രോള്‍ വില കുറഞ്ഞു. ലിറ്ററിന് 2രൂപ 22പൈസയുടെ കുറവാണ് വരുത്തിയത്. കേരളത്തില്‍ 1 രൂപ 80പൈസ കുറയും. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുതിയ നിരക്ക് നിലവില്‍വരും.

വിലനിയന്ത്രണം സര്‍ക്കാറില്‍ നിന്ന് മാറ്റിയശേഷം പതിമൂന്ന് തവണ പെട്രോള്‍വില ഉയര്‍ന്നിരുന്നു. 2010 ജൂണിനുശേഷം ആദ്യമായാണ് പെട്രോള്‍ വില കുറയുന്നത്. കഴിഞ്ഞ മെയ് 15ന് 5രൂപയും ഒക്ടോബറില്‍ 3 രൂപയും രണ്ടാഴ്ച മുന്‍പ് 1രൂപ 82പൈസയും ഉയര്‍ന്ന ശേഷമാണ് വില കുറയുന്നത്്്. ഡല്‍ഹിയില്‍ 2 രൂപ 25 പൈസ കുറയും.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വില ഇടിഞ്ഞതാണ് പെട്രോള്‍ വില കുറയാന്‍ കാരണം. ക്രൂഡോയില്‍ വില ഇതിന് മുന്‍പ് കുറഞ്ഞ അവസരത്തില്‍ ആഭ്യന്തരവിപണിയില്‍ വിലകുറയ്ക്കാന്‍ കമ്പനികള്‍ തയാറായിരുന്നില്ല. അടിക്കടിയുണ്ടാകുന്ന പെട്രോള്‍ വിലക്കയറ്റത്തിനെതിരെ രാജ്യത്താകമാനം കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വില കുറയ്ക്കാന്‍ കമ്പനികള്‍ തയാറായത്

deshabhimani news

2 comments:

  1. വിലനിയന്ത്രണം സര്‍ക്കാറില്‍ നിന്ന് മാറ്റിയശേഷം പതിമൂന്ന് തവണ പെട്രോള്‍വില ഉയര്‍ന്നിരുന്നു. 2010 ജൂണിനുശേഷം ആദ്യമായാണ് പെട്രോള്‍ വില കുറയുന്നത്. കഴിഞ്ഞ മെയ് 15ന് 5രൂപയും ഒക്ടോബറില്‍ 3 രൂപയും രണ്ടാഴ്ച മുന്‍പ് 1രൂപ 82പൈസയും ഉയര്‍ന്ന ശേഷമാണ് വില കുറയുന്നത്്്. ഡല്‍ഹിയില്‍ 2 രൂപ 25 പൈസ കുറയും.

    ReplyDelete
  2. പാര്‍ലമെന്റുസമ്മേളനത്തിനു തൊട്ടുമുമ്പ്് പെട്രോളിന് രണ്ടു രൂപ കുറച്ചത് കേന്ദ്രസര്‍ക്കാരിന്റെ ഗൂഢതന്ത്രമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ പ്രസ്താവിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിയാത്ത സര്‍ക്കാരിന്റെ പിഴവ് മറച്ചുവെക്കാനുള്ള തന്ത്രമാണിത്. 2010 ജൂലൈ മുതല്‍ പെട്രോളിന് അഞ്ചുരൂപ കൂട്ടി. ഈ സര്‍ക്കാര്‍ അധികാരമേറ്റ് കഴിഞ്ഞ വര്‍ഷം ജൂണ്‍മുതല്‍ പെട്രോള്‍വില നിയന്ത്രണം എടുത്തുമാറ്റി തുടര്‍ച്ചയായി കൂട്ടിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിന്റെ തെളിവാണിത്. അന്താരാഷ്ട്രനിലവാരത്തില്‍ വില കുറഞ്ഞിട്ടും വിലക്കയറ്റത്തിന്റെ പ്രവാഹത്തില്‍നിന്നും ഇന്ത്യയില്‍ മോചനമില്ല. ഡീസലിനും പാചകവാതകത്തിനും വീണ്ടും വില കൂട്ടേണ്ടി വരുമെന്നാണ് പ്രധാനമന്ത്രിയും പറയുന്നത്. പൊളിറ്റ്ബ്യൂറോ പത്രക്കുറിപ്പില്‍ അറിയിച്ചു.

    ReplyDelete