Friday, September 14, 2012

വിചിത്ര നിയമവുമായി പാകിസ്ഥാന്‍ മക്‌ഡൊണാള്‍ഡ്


പാകിസ്ഥാനിലെ മക്‌ഡൊണാള്‍ഡ് റസ്റ്റോറന്റില്‍ ഇനി ദമ്പതിമാര്‍ക്ക് ഒരുമിച്ചിരിക്കാനാവില്ല. ഇസ്ലാമിക കുടുംബാന്തരീക്ഷം മോശമായി ചിത്രീകരിക്കപ്പടുമെന്ന അവകാശവാദമാണ് പാകിസ്ഥാന്‍ മക്‌ഡൊണാള്‍ഡ് അധികൃതര്‍ ഉന്നയിച്ചിരിക്കുന്നത്.  

  സൗദി അറേബ്യയില്‍ നിന്നുള്ള കയറ്റുമതി വ്യവസായി നോമന്‍ അന്‍സാരിയ്ക്കും ഭാര്യയ്ക്കും കഴിഞ്ഞ ദിവസം വിചിത്രമായ അനുഭവമാണ് ഇവിടെനിന്നുണ്ടായത്. സഹൃത്തിന്റെ ജന്മദിനാഘോഷം കഴിഞ്ഞ് തിരികെപ്പോകും വഴി മക്‌ഡൊണാള്‍ഡില്‍ ഭാര്യയുമൊത്ത് കയറിയ അന്‍സാരിയോടാണ് അടുത്തിരിക്കരുതെന്ന് ആവശ്യപ്പെട്ടത്. ഭാര്യയുടെ സമീപം ഇരുന്ന അദ്ദേഹത്തോട് എതിര്‍വശത്തേയ്ക്കിരിക്കുവാന്‍ ജീവനക്കാരന്‍ അവശ്യപ്പെട്ടതായി സംഭവത്തേക്കുറിച്ച് അന്‍സാരി എക്‌സ്പ്രസ് ട്രൈബൂണ്‍ പത്രത്തിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത ബ്ലോഗില്‍ പറയുന്നു. ഭാര്യയാണെന്ന് അറിയിച്ചപ്പോള്‍ ഇതൊരു ഫാമിലി റസ്റ്റോറന്റാണെന്നും പാകിസ്ഥാന്‍ മക്‌ഡൊണാള്‍ഡിന്റെ ഇസ്ലാമിക് നയങ്ങള്‍ക്കെതിരാണ് ദമ്പതിമാര്‍ ഒരുമിച്ചിരിക്കുന്നതെന്നുമാണ് ജീവനക്കാര്‍ന്‍ അറിയിച്ചത്. ഈ വിഷയം റസ്റ്റോറന്റിന്റെ മാനേജര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മാനേജ്‌മെന്റിന്റെ തീരുമാനമാണെന്നും വിവാഹിതരായവരെപ്പോലും ഒരുമിച്ചിരിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള മറുപടിയാണ് ഇവരില്‍ നിന്നും ലഭിച്ചതെന്ന് അന്‍സാരി പറഞ്ഞു. സംഭവത്തേക്കുറിച്ച് മക്‌ഡൊണാള്‍ഡ് പ്രതികരിച്ചിട്ടില്ല.

janayugom 140912

No comments:

Post a Comment