മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍കലാമിനെ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തി അപമാനിച്ചു. സെപ്തംബര്‍ 29ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലായിരുന്നു സുരക്ഷാ പരിശോധനയുടെ പേരിലുള്ള അപമാനിക്കല്‍ . സ്ഫോടക വസ്തുക്കളുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു കലാമിന്റെ ഷൂസും സ്യൂട്ടും അഴിച്ചത്. ഇന്ത്യന്‍ സ്ഥാനപതി നിരുപമറാവു പ്രശ്നം അമേരിക്കയുടെ ഉന്നതകേന്ദ്രങ്ങളില്‍ അറിയിച്ചു. ഇതേതുടര്‍ന്ന് മുഖംരക്ഷിക്കാന്‍ അമേരിക്ക ഖേദംപ്രകടിപ്പിച്ചു.
രണ്ടാം തവണയാണ് കലാമിന് അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് ദുരനുഭവമുണ്ടാകുന്നത്. ന്യൂയോര്‍ക്കില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത് മടങ്ങവെ എയര്‍ഇന്ത്യ വിമാനത്തില്‍ കയറുംമുമ്പായിരുന്നു പരിശോധന. വിമാനത്തിലിരുന്ന ശേഷമാണ് വാതില്‍ തള്ളിത്തുറന്നെത്തിയ സുരക്ഷാഭടന്മാര്‍ എണ്‍പതുകാരനായ കലാമിന്റെ സ്യൂട്ടും ഷൂസും അഴിപ്പിച്ചത്. സ്ഫോടക വസ്തുക്കളുണ്ടോയെന്നറിയാനുള്ള പരിശോധനയോട് അദ്ദേഹം സഹകരിച്ചു. എയര്‍ഇന്ത്യ ഉദ്യോഗസ്ഥരും ഇന്ത്യന്‍ പ്രൊട്ടോകോള്‍ ഉദ്യോഗസ്ഥരും എതിര്‍ത്തിട്ടും ഫലമുണ്ടായില്ല. കലാമിനെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സുരക്ഷാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പട്ടികയിലുള്ളവരെ രാജ്യങ്ങള്‍ സുരക്ഷാപരിശോധനക്ക് വിധേയമാക്കാറില്ല. എന്നാല്‍ , നിലവില്‍ അധികാരസ്ഥാനങ്ങളിലുള്ളവരെ മാത്രമേ ഒഴിവാക്കൂ എന്നാണ് അമേരിക്കന്‍ നിലപാട്. ഉച്ചയോടെ അമേരിക്ക ഖേദം പ്രകടിപ്പിച്ച് എസ് എം കൃഷ്ണക്ക് സന്ദേശമയച്ചു. "മുന്‍രാഷ്ട്രപതി കൂടിയായ അബ്ദുള്‍ കലാമിന് ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നു. ഇതുപോലുള്ള പ്രധാനവ്യക്തികളെ മേലില്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കും"- അമേരിക്ക അയച്ച സന്ദേശത്തില്‍ പറഞ്ഞു.
(ദിനേശ്വര്‍മ)
deshabhimani 141111
ഇന്ത്യയില്‍ നിന്നുള്ള പ്രധാന വ്യക്തികളെ അമേരിക്ക അപമാനിക്കുന്നത് ഇതാദ്യമല്ലെന്നും അവര്‍ക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കണമെന്നും സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അമേരിക്കയില്‍ ഇന്ത്യക്കാരെ പരിശോധിക്കുന്നതുപോലെ അമേരിക്കയില്‍ നിന്ന് വരുന്നവരെ ഇവിടെയും പരിശോധിക്കാനുള്ള ധൈര്യം ഇന്ത്യ കാണിക്കണം. ബ്രസീലാണ് ഇപ്രകാരം ആദ്യം തിരിച്ചടിച്ചത്. അമേരിക്കയില്‍ ചെല്ലുന്ന ബ്രസീലുകാര്‍ സുരക്ഷാപരിശോധനയുടെ ഭാഗമായി വിമാനതാവളത്തില്‍ വിരലടയാളം പതിക്കണമെന്ന് നിബന്ധനയുണ്ടാക്കി. ഉടന്‍ അമേരിക്കയില്‍ നിന്നു വരുന്നവരുടെ വിരലടയാളം രേഖപ്പെടുത്താന്‍ ബ്രസീലും നിബന്ധന കൊണ്ടുവന്നു. അമേരിക്കക്കാര്‍ക്ക് മാത്രമായി പ്രത്യേക വരിയും ഏര്‍പ്പെടുത്തി- കാരാട്ട് പറഞ്ഞു.
ReplyDeleteഅബ്ദുള്‍കലാമിനെ അമേരിക്കയില്‍ വസ്ത്രമഴിച്ചു പരിശോധിച്ചു!!!
ReplyDeletehaha what a headline! ‘അടി’ കൂട്ടിച്ചേര്‍ക്കാമായിരുന്നു.. ആര്‍കേലും ഒരു ഹര്‍ത്തലു വകുപ്പുണ്ടോ സഖാവേ?