Sunday, May 12, 2013
നവാസ് ഷെരീഫ് അധികാരത്തിലേക്ക്
പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായി. 1990ലും 97ലും അദ്ദേഹം പാക്കിസ്ഥാനില്‍ പ്രധാനമന്ത്രിയായിട്ടുണ്ട്. ഷെരീഫിന്റെ പാര്‍ട്ടിയായ മുസ്ലീംലീഗ്(എന്‍) 130 സീറ്റുകളിലാണ് മുന്നേറുന്നത്. മുന്‍ ക്രിക്കറ്റ്താരം ഇമ്രാന്‍ ഖാന്റെ തെഹരിക് ഇ ഇന്‍സാഫ് 34 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ഭരണകക്ഷിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 32 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. 40 പോളിങ് സ്റ്റേഷനുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.
പഞ്ചാബിലെ സര്‍ഗോദ മണ്ഡലത്തില്‍നിന്ന് ഷെരീഫും പെഷവാറില്‍നിന്ന് ഇമ്രാന്‍ ഖാനും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്റഫ് റാവല്‍പിണ്ടിയില്‍ പരാജയപ്പെട്ടു. ശനിയാഴ്ച പോളിങ് അവസാനിച്ചതോടെ തന്നെ വോട്ടെണ്ണല്‍ തുടങ്ങിയിരുന്നു. പ്രധാനമന്ത്രി പദത്തിലെത്തയാല്‍ തൊഴിലില്ലായ്മയും ദാരിദ്രവും പരിഹരിക്കുമെന്ന് നവാസ് ഷെരീഫ് പ്രഖ്യപിച്ചു. തോല്‍വി അംഗീകരിക്കുന്നതായി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
അതേസമയം ശനിയാഴ്ച നടന്ന വോട്ടെടുപ്പിനിടെയുണ്ടായ വിവിധ ആക്രമണങ്ങളില്‍ 24 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. താലിബാന്റെ ആക്രമണ പരമ്പരകള്‍ക്കിടയിലും 2008ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ വോട്ട് ചെയ്യാനെത്തി. 2008ല്‍ 44 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഇത്തവണ 50.60 ശതമാനം പേര്‍ പോളിങ് ബൂത്തിലെത്തിയെന്നാണ് പ്രാഥമിക വിവരം.
കറാച്ചിയില്‍ അവാമി നാഷണല്‍ പാര്‍ട്ടിയുടെ ഓഫീസിനു നേരേയുണ്ടായ ബോംബാക്രമണമാണ് കൂടുതല്‍ നാശം വിതച്ചത്. ഈ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 40 ലധികം പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ വിവിധ പ്രദേശങ്ങളില്‍ എതിര്‍ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പാക് താലിബാന്റെ ശക്തിപ്രദേശമായ വടക്കന്‍ വസീരിസ്താനിലെ ആദിവാസി മേഖലകളില്‍ സ്ത്രീകളെ വോട്ടുചെയ്യുന്നതില്‍നിന്ന് വിലക്കിയിരുന്നു.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment