Friday, May 3, 2013
പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നു
കേരളത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം വന്‍തോതില്‍ കുറയുന്നതായി സെന്‍സസ് റിപ്പോര്‍ട്ട്. ആറുവയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ ആണ്‍കുട്ടികളെക്കാള്‍ 63,533 പെണ്‍കുട്ടികള്‍ കേരളത്തില്‍ കുറവാണെന്ന് 2011ലെ പുതുക്കിയ സെന്‍സസ് കണക്ക് വ്യക്തമാക്കുന്നു. ആറുവയസിന് താഴെ 17,68,244 ആണ്‍കുട്ടികളുള്ളപ്പോള്‍ പെണ്‍കുട്ടികള്‍ 17,04,771 മാത്രം. 2011 മാര്‍ച്ച് ഒന്നുവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യ 3,34,06,061. അതില്‍ 1,73,78,649 സ്ത്രീകളും 1,60,27,412 പുരുഷന്മാരും. 13,51,237 സ്ത്രീകള്‍ കൂടുതല്‍.
2001 മുതല്‍ പത്തുവര്‍ഷത്തിനിടെ ജനസംഖ്യയില്‍ 15.64ലക്ഷത്തിന്റെ വര്‍ധനയുണ്ടായി. 2001ലെ ദേശീയ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ 3,18,41,374 ആയിരുന്നു. കേരളത്തിലെ നഗര-ഗ്രാമജീവിതങ്ങള്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രമേയുള്ളൂവെന്ന് റിപ്പോര്‍ട് പറയുന്നു. നഗരവാസികള്‍ 1,59,34,926ഉം ഗ്രാമവാസികള്‍ 1,74,71,135ഉം. സംസ്ഥാനത്തെ പട്ടികജാതിക്കാരുടെ എണ്ണം 30,39,573ഉം പട്ടികവര്‍ഗക്കാരുടെ എണ്ണം 4,84,839ഉം. സംസ്ഥാനത്ത് 2,81,35,824 പേരും സാക്ഷരര്‍. ആകെ ജോലിക്കാര്‍ 1,16,19,063. ആകെയുള്ള മുഖ്യധാരാ കര്‍ഷകരായ 5,44,932 പേരില്‍ സ്ത്രീകള്‍ 79,386 പേര്‍മാത്രം. 9,19,136 കര്‍ഷക തൊഴിലാളികളില്‍ 6,29,092 പേരും പുരുഷന്മാര്‍. മലപ്പുറമാണ് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള ജില്ല- 41,12,920. രണ്ടാംസ്ഥാനത്ത് തിരുവനന്തപുരം-33,01,427. ഏറ്റവും കുറവ് വയനാട്ടില്‍- 8,17,420. കാസര്‍കോട്: 13,07,375. കണ്ണൂര്‍: 25,23,003. കോഴിക്കോട്: 30,86,293. പാലക്കാട്: 28,09,934. തൃശൂര്‍: 31,21,200. എറണാകുളം: 32,82,388. ഇടുക്കി: 11,08,974. കോട്ടയം: 19,74,551. ആലപ്പുഴ: 21,27,789. പത്തനംതിട്ട: 11,97,412. കൊല്ലം: 26,35,375 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ജനസംഖ്യ.
(ബിജു കാര്‍ത്തിക്)
deshabhimani 040513
Subscribe to:
Post Comments (Atom)
No comments:
Post a Comment