Sunday, May 12, 2013

ബംഗളൂരു സ്ഫോടനം: സിംകാര്‍ഡ് ആര്‍എസ്എസ് നേതാവിന്റേത്

ബംഗളൂരുവില്‍ ഏപ്രില്‍ 17ന് നടന്ന സ്ഫോടനത്തിന് അക്രമികള്‍ ഉപയോഗിച്ച സിംകാര്‍ഡിന്റെ ഉടമ മംഗളൂരുവിലെ ആര്‍എസ്എസ് നേതാവാണെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടതായി പൊലീസ്. എന്നാല്‍, സിംകാര്‍ഡും മൊബൈല്‍ ഫോണും സ്ഫോടനം നടക്കുന്നതിന് കുറച്ച് ദിവസം മുന്‍പ് മോഷ്ടിച്ചതാണെന്ന്പൊലീസ് സൂചന നല്‍കി. അതേസമയം മോഷണം സംബന്ധിച്ച് ആര്‍എസ്എസ് നേതാവ് ഇതേവരെ പരാതി നല്‍കിയിട്ടില്ല. ഇയാളെ ഇതുവരെയും ചോദ്യം ചെയ്തിട്ടുമില്ല.

കേസിലെ മുഖ്യസൂത്രധാരന്‍ എന്ന് പൊലീസ് അവകാശപ്പെടുന്ന കിച്ചന്‍ ബുഹാരിയുടെ പക്കല്‍ 16 സിംകാര്‍ഡാണ് ഉണ്ടായിരുന്നത്. ഇതിലൊന്ന് ആര്‍എസ്എസ് നേതാവിന്റേതാണ്. മറ്റ് സിംകാര്‍ഡുകള്‍ പരസ്പരം ബന്ധപ്പെടാന്‍ ഉപയോഗിച്ചപ്പോള്‍ ഈ സിംകാര്‍ഡ് ഉപയോഗിച്ചാണ് സ്ഫോടനം നടത്താന്‍ നിര്‍ദേശം നല്‍കിയതത്രെ. ബംഗളൂരുവിലെ മല്ലേശ്വരത്തെ ബിജെപി ഓഫീസിനടുത്തുണ്ടായ സ്ഫോടനത്തില്‍ 11 പൊലീസുകാര്‍ ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു.

deshabhimani

No comments:

Post a Comment