റെയില്‍വെ, നിയമകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന പവന്‍ കുമാര്‍ ബന്‍സലിനെയും അശ്വിനി കുമാറിനെയും കേന്ദ്രമന്ത്രിസഭയില്‍ നിന്നു പുറത്താക്കിയ സാഹചര്യത്തില്‍ കപില്‍ സിബലിന് നിയമവകുപ്പിന്റെയും സി പി ജോഷിക്ക് റെയില്‍വെ വകുപ്പിന്റെയും അധികച്ചുമതല നല്‍കാന്‍ തീരുമാനം. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം.
കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയ അശ്വിനി കുമാറിന്റെ നടപടി സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനത്തിനിടയാക്കിയിരുന്നു. പ്രധാന മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണ് നിയമമന്ത്രിയായിരുന്ന അശ്വനി കുമാര്‍ ഇടപെട്ട് നീക്കം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അശ്വനി കുമാര്‍ രാജിവെച്ച സാഹചര്യത്തില്‍ പ്രധാന മന്ത്രിയാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ പ്രതിച്ഛായ തകര്‍ത്ത കോടികളുടെ കൈക്കൂലിക്കേസില്‍ ബന്‍സലിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും നേരിട്ട് ബന്ധമുണ്ടെന്ന തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ബന്‍സാല്‍ പുറത്തായത്.
deshabhimani
No comments:
Post a Comment