മൊബൈല്‍ ഫോണ്‍ വഴി എസ്എംഎസ് അയച്ച് ട്രെയിന്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്യാന്‍ സംവിധാനം വരുന്നു. ജൂലായ് ഒന്നു മുതല്‍ ഇത് നിലവില്‍ വരും. മൊബൈല്‍ ഫോണ്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ രണ്ട് രീതികളാണ് റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി)വികസിപ്പിച്ചത്.
എസ്എംഎസ് ബുക്കിങ്ങാണ് ഒരു രീതി. ഐആര്‍സിടിസിയില്‍ രജിസ്റ്റര്‍ ചെയ്ത് ആ സൗകര്യം ഉപയോഗിക്കാം. അതിനായി ഉപഭോക്താക്കള്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ ഐആര്‍സിടിസിയിലും ബാങ്കിലും രജിസ്റ്റര്‍ ചെയ്യണം. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒരു ഏഴക്ക മൊബൈല്‍ മണി ഐഡന്റിഫയര്‍ (എംഎംഐഡി) നമ്പര്‍ ലഭിക്കും. ഒപ്പം പാസ്വേര്‍ഡും കിട്ടും. അതിന് ശേഷം വെയില്‍വെ നല്‍കുന്ന നമ്പറി (ഈ നമ്പര്‍ ഉടനെ റെയില്‍വെ പ്രഖ്യാപിക്കും) ലേക്ക് BOOK എന്ന് എസ്എംഎസ് അയക്കണം. അപ്പോള്‍്പണമിടപാടിനുള്ള ഐഡി ലഭിക്കും. പിന്നീട് റെയില്‍വെയുടെ നിശ്ചിത നമ്പറിലേക്ക് എസ്എംഎസായി PAY എന്ന സന്ദേശം അയച്ച് പണം അടയ്ക്കാം.
അണ്‍സ്ട്രക്ചേര്‍ഡ് സപ്ലിമെന്ററി ഡാറ്റ (യുഎസ്എസ് ഡി) രീതിയാണ് രണ്ടാമത്തേത്. റെയില്‍വെയുടെ നിശ്ചിത നമ്പര്‍ ഡയല്‍ ചെയ്യണം. അതിന് ശേഷം "book tickets" ഓപ്ഷന്‍ തിരഞ്ഞെടുത്ത്, അതില്‍ reservation" തെരഞ്ഞെടുക്കണം. പിന്നീട് സ്റ്റേഷന്‍, ട്രെയിന്‍ നമ്പര്‍, യാത്രപോകേണ്ട തീയതി എന്നിവ തിരഞ്ഞെടുക്കുക. അതിന് ശേഷം മൊബൈല്‍ വാലറ്റിലൂടെ പണമടയ്ക്കാം. ആറ് ടിക്കറ്റ് വരെ ഒരുസമയം ബുക്ക് ചെയ്യാം.
deshabhimani
No comments:
Post a Comment