Saturday, August 15, 2020

അധ്യാപക നിയമനം: മനോരമയുടെ കള്ളം പൊളിച്ച് കണക്കുകള്‍

 ലാസ്റ്റ്‌ ഗ്രേഡ്‌ നിയമനത്തിലും കുപ്രചാരണവുമായി മനോരമ; പ്രചാരണം ആസൂത്രിത നീക്കം

തിരുവനന്തപുരം > നിലവിലുള്ള ലാസ്റ്റ്‌ ഗ്രേഡ്‌ സെർവന്റ്‌സ്‌ റാങ്ക്‌ലിസ്റ്റിൽനിന്ന്‌ മുൻ റാങ്ക്‌ലിസ്റ്റിൽ ലഭിച്ച അത്രയും നിയമനങ്ങൾ ലഭിക്കുന്നില്ലെന്ന പ്രചാരണം ആസൂത്രിത നീക്കം. പിഎസ്‌സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക്‌ സ്വാഭാവികമായും അറിയാവുന്ന വസ്തുത മറച്ചുവച്ചാണ്‌ ഇതുസംബന്ധിച്ച്‌ മലയാള മനോരമയുടെ മുഖപ്രസംഗം.  രണ്ട്‌ റാങ്ക്‌ലിസ്റ്റുകളുടെയും നിയമന ശുപാർശ താരതമ്യം ചെയ്യുന്നതിൽ  യുക്തിയില്ല.

2 കാരണങ്ങൾ:  

● നിലവിലുള്ള റാങ്ക്‌ലിസ്റ്റിൽനിന്നുള്ള നിയമനശുപാർശകളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം വിദ്യാഭ്യാസ യോഗ്യതയിൽ വരുത്തിയ ഭേദഗതിയാണ്‌. മുമ്പ്‌ ഏത്‌ യോഗ്യതയുള്ളവർക്കും ലാസ്റ്റ്‌ഗ്രേഡ്‌ തസ്തികയിലേക്ക്‌ അപേക്ഷിക്കാം. എന്നാൽ, കാറ്റഗറി നമ്പർ 71/2017 പ്രകാരം വിജ്ഞാപനം ചെയ്‌ത നിലവിലെ ലാസ്റ്റ്‌ ഗ്രേഡ്‌ തസ്തികയിലേക്ക്‌ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക്‌ അപേക്ഷിക്കാൻ കഴിയില്ല. കഴിഞ്ഞ റാങ്ക്‌ലിസ്റ്റുവരെ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്‌ ഏറെയും ആദ്യ റാങ്കുകാരായി ഉൾപ്പെട്ടിരുന്നത്‌. മറ്റ്‌ ജോലികൾ ലഭിക്കുമെന്നതിനാൽ ഇവരിൽ നല്ലൊരു ശതമാനവും അഡ്വൈസ്‌ ലഭിച്ചാലും ലാസ്റ്റ്‌ ഗ്രേഡ്‌ തസ്തികയിൽ ജോലിയിൽ പ്രവേശിച്ചിരുന്നില്ല. ഈ ഒഴിവുകൾ  നോൺ ജോയിനിങ്‌ ഡ്യൂട്ടി (എൻജെഡി) ആയി റിപ്പോർട്ട്‌ ചെയ്യുകയും അതേ ഒഴിവിലേക്ക്‌ വീണ്ടും നിയമനശുപാർശ അയക്കുകയും ചെയ്‌തിരുന്നു. ഉദാഹരണം: തിരുവനന്തപുരം ജില്ലയിലെ ലാസ്റ്റ്‌ ഗ്രേഡ്‌ തസ്തികയുടെ മുൻ റാങ്ക്‌ലിസ്റ്റിൽനിന്ന്‌ നിയമനശുപാർശ അയച്ച 1594 ഒഴിവിൽ 494 എണ്ണവും (31 ശതമാനം) എൻജെഡിയാണ്‌. എന്നാൽ, നിലവിലെ റാങ്ക്‌ലിസ്റ്റിലെ 507 നിയമനശുപാർശയിൽ 82 എണ്ണം (16 ശതമാനം) മാത്രമാണ്‌ എൻജെഡി. 

● സെക്രട്ടറിയറ്റ്‌, പിഎസ്‌സി, ലോക്കൽഫണ്ട്‌ ഓഡിറ്റ്‌ വകുപ്പ്‌, അഡ്വക്കറ്റ്‌ ജനറൽ ഓഫീസ്‌ എന്നിവിടങ്ങളിലേക്ക്‌ മുൻ ലിസ്റ്റിൽനിന്ന്‌ നിയമനം നൽകിയിരുന്നു. ഇപ്പോൾ ഈ വകുപ്പുകളിലെ ലാസ്റ്റ്‌ ഗ്രേഡ്‌ തസ്തികയുടെ ഒഴിവുകൾ സെക്രട്ടറിയറ്റ്‌ സബോർഡിനേറ്റ്‌ സർവീസിൽ ഉൾപ്പെടുത്തി പ്രത്യേക വിജ്ഞാപനം ഇറക്കിയിട്ടുണ്ട്‌. അതിനാൽ, ആ ഒഴിവുകളിലേക്കുള്ള നിയമനം പ്രത്യേക റാങ്ക്‌ലിസ്റ്റിൽനിന്നാകും.

അധ്യാപക നിയമനം: മനോരമയുടെ കള്ളം പൊളിച്ച് കണക്കുകള്‍

പിഎസ്‌സി നിയമനമില്ലെന്ന് സ്ഥാപിക്കാൻ  മലയാള മനോരമ നുണക്കഥകൾ ആവർത്തിക്കുന്നു.  എച്ച്എസ്എ  ഗണിതശാസ്ത്രം റാങ്ക് പട്ടികയെക്കുറിച്ച് കഴിഞ്ഞ ദിവസം നൽകിയ വാർത്തയാണ്‌ പട്ടികയിൽ ഉൾപ്പെട്ടവർക്കുപോലും വിശ്വസിക്കാനാകാത്ത വിധം പച്ചക്കള്ളമാണെന്ന്‌ ‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. പിഎസ്‌സി അധികൃതരും വിദ്യാഭ്യാസ വകുപ്പും നൽകുന്ന കണക്കുകളാണ്‌ മനോരമയുടെ കള്ളം പൊളിച്ചടുക്കുന്നത്‌.

 കഴിഞ്ഞ വർഷം 11 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും റാങ്ക് പട്ടികയിൽനിന്ന്  അഞ്ച്‌ പേർക്ക്‌ മാത്രമേ നിയമനം ലഭിച്ചുള്ളൂവെന്നും ഈ വർഷത്തെ മുപ്പതിലേറെ ഒഴിവുകൾ ഇനിയും റിപ്പോർട്ട് ചെയ്തില്ലെന്നുമാണ് വാർത്തയിൽ പറയുന്നത്. എന്നാൽ  യഥാർഥ്യവുമായി ഒരു ബന്ധവും വാർത്തക്കില്ല. 

നിലവിലുള്ള നിയമമനുസരിച്ച് ഒഴിവുകളുടെ 50 ശതമാനം മാത്രമാണ് പിഎസ് സി  പൊതുലിസ്റ്റിൽനിന്ന്‌ നിയമനത്തിനായി നീക്കിവയ്ക്കുക. ബാക്കി അന്തർജില്ലാ സ്ഥലംമാറ്റം (25 ശതമാനം), പ്രമോഷൻ (15 ശതമാനം), തസ്തികമാറ്റം (10 ശതമാനം) എന്നിവയിലൂടെയാണ്. ഏത്‌  സർക്കാരിന്റെ  കാലത്തും ഇങ്ങനെ തന്നെ. ഇക്കാര്യം മറച്ചുവച്ച് ഉദ്യോഗാർഥികളിലും പൊതുസമൂഹത്തിലും തെറ്റിദ്ധാരണ പരത്തുകയാണ് പത്രം. 

2018  ജൂലൈയിലാണ്  എച്ച്എസ്എ ഗണിതശാസ്ത്രം റാങ്ക് ലിസ്റ്റ്  നിലവിൽവന്നത്.  അതിനുശേഷമുള്ള  ഒഴിവുകളും നിയമനങ്ങളും കണക്കുകളിൽ വ്യക്തമാകുന്നു. 

2018 സെപ്തംബർ 13ന് 26 പേരെ പിഎസ്‌സി ശുപാർശ ചെയ്തു. ഒക്ടോബർ 22ന് ഇവർക്കെല്ലാം നിയമനവും  നൽകി.  2018 നവംബർ ഒമ്പതിന് ഒമ്പതുപേർക്ക്‌ കൂടി നിയമനം ലഭിച്ചു. ഡിസംബർ 26 ന് വീണ്ടും ഒരാൾക്ക്. 

2019 ജനുവരി 23 ന്  തസ്തിക മാറ്റം വഴി എട്ടുപേർക്ക് നിയമനം നൽകി. ജൂൺ മൂന്നിന്‌ ഒരാൾക്കും. ഇതിനിടെ ആഗസ്ത് 13ന് സ്പെഷ്യൽ റിക്രൂട്ട്മെന്റ്‌ വഴി നാലുപേർക്കും നിയമനം ലഭിച്ചു.

2020 ജനുവരി 31ന് 11 ഒഴിവുകളുണ്ടായെങ്കിലും ജോബിൻ പി തോമസ്‌ ഫയൽ ചെയ്ത പരാതിയിലെ അഡ്മിനിസ്‌ട്രേറ്റീവ്‌  ട്രിബ്യൂണൽ വിധിയനുസരിച്ച് ആറ് ഒഴിവുകൾ തസ്തികമാറ്റം വഴിയും അഞ്ചെണ്ണം പിഎസ്‌സി  ലിസ്റ്റിൽനിന്നുമേ നിയമിക്കാൻ കഴിയൂ. ഈ അധ്യയന വർഷം പ്രമോഷൻ മുഖേന ഉണ്ടായ 11 ഒഴിവുകളും റിട്ടയർമെന്റ്‌ വഴിയുള്ള എട്ട് ഒഴിവുകളും ചേർന്ന്‌ 19 ഒഴിവുകളുണ്ട്. 

ഇതിന്റെ  50 ശതമാനമായ 10 ഒഴിവുകൾ പിഎസ്‌സി ക്ക് റിപ്പോർട്ട് ചെയ്യാൻ പോവുകയാണ്. ക്ലാസുകൾ ആരംഭിക്കാത്തതിനാൽ സ്കൂളുകളിലെ തസ്തിക നിർണയം ഇനിയും നടന്നിട്ടില്ല. കഴിഞ്ഞ വർഷത്തെ തസ്തികകളുടെ അടിസ്ഥാനത്തിലാണ് ഒഴിവുകൾ തിട്ടപ്പെടുത്തിയത്. ഇതെല്ലാം മറച്ചുവച്ചാണ് മനോരമയുടെ കള്ളപ്രചാരണം.

No comments:

Post a Comment